HST Social Science: Online Study Materials-Jain and Buddah Religion
HST Social Science: Online Study Materials-Jain and Buddah Religion

HST Social Science: Online Study Materials-Jain and Buddah Religion

  • ‘ജൈനൻ’ എന്ന വാക്കിൽനിന്നും – കിഴടക്കിയവൻ.
  • ജൈനമതത്തിന്റെ പ്രവാചകൻമാർ- തീർത്ഥങ്കരന്മാർ.
  • ‘തീർത്ഥങ്കരൻ’ എന്ന വാക്കിനർത്ഥം – കൈവല്യം ലഭിച്ച മഹത് വ്യക്തികൾ.
  • ആദ്യ ജൈന തീർത്ഥങ്കരൻ – ഋഷഭദേവൻ.
  • 23-ാം തീർത്ഥങ്കരൻ – പാർശ്വനാഥൻ.
  • 24-ാം തീർത്ഥങ്കരൻ – വർദ്ധമാന മഹാവീരൻ.
  • ജൈനമത സ്ഥാപകൻ – വർദ്ധമാന മഹാവീരൻ.
  • മഹാവീരൻ ജനിച്ചത് – വൈശാലിക്കടുത്തുള്ള കുണ്ഡല ഗ്രാമം (540 B.C) (539 BC എന്നും വാദമുണ്ട്) നിലനിർത്തപ്പെടുന്നുണ്ട്).

beenhere

അടിസ്ഥാന വിവരങ്ങൾ :


മഹാവീരന്റെ പിതാവ് – സിദ്ധാർത്ഥൻ
മഹാവീരന്റെ മാതാവ് – ത്രിശാല
മഹാവീരന്റെ ഭാര്യ – യശോദ
മഹാവീരന്റെ മകൾ – പ്രിയദർശന ( അനോജ്ജ )
മഹാവീരന്റെ ഗുരു – മഖാലി
മഹാവീരന്റെ ചിഹ്നം – സിംഹം

  • ജിനൻ, ജിതേന്ദ്രിയൻ (ഇന്ദ്രിയങ്ങളെ ജയിച്ചവൻ), നിഗ്രന്ഥൻ (തടസ്സങ്ങളില്ലാത്തവൻ) എന്നീ പേരുകളിൽ അറിയപ്പെടുന്നതും – വർദ്ധമാന മഹാവീരൻ.
  • ‘നിഗന്തനാഥ പുട്ട ‘ എന്നറിയപ്പെടുന്നത് – വർദ്ധമാന മഹാവീരൻ.
  • വൈശാലിയ എന്നറിയപ്പെടുന്നതും – വർദ്ധമാന മഹാവീരൻ.
  • മഹാവീരൻ ഉപദേശിച്ചിരുന്ന ഭാഷ – അർദ്ധ മാഗധി.
  • മഹാവീരൻ ജ്ഞാനോദയം ലഭിച്ചത് – ജൃംഭി ഗ്രാമം (രജുപാലിക നദിക്കരയിൽ).
  • ഏത് വൃക്ഷത്തിന്റെ ചുവട്ടിൽ വച്ചാണ് മഹാവീരന് ജ്ഞാനോദയം (കൈവല്യം) ലഭിച്ചത് – സാലവൃക്ഷ ചുവട്ടിൽ.
  • മഹാവീരന് ജ്ഞാനോദയം ലഭിച്ച പ്രായം – 42 വയസ്സ്.
  • 72-ാം വയസ്സിൽ മഹാവീരൻ നിർവ്വാണം പ്രാപിച്ചത് – പാവപുരിയിൽ (ബീഹാർ).
  • പാവപുരി (B.C.468) (BC 467 എന്നും വാദമുണ്ട്) നിലനിൽക്കുന്നുണ്ട്).
  • പാവപുരി സ്ഥിതി ചെയ്യുന്നത് – ബിഹാറിലെ പാറ്റ്നയ്ക്ക് സമീപം.

ജൈന സാഹിത്യം :
  • ജൈനമത ദർശനങ്ങളെ ആധാരമാക്കി രചിക്കപ്പെട്ട കൃതികൾ – ആഗമങ്ങൾ.
  • ആഗമങ്ങളിൽ എത്ര കൃതികൾ ഉൾപ്പെടുന്നു – 46.
  • ആഗമങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടവ – അംഗങ്ങൾ (Angas).
  • അംഗങ്ങളിൽ എത്ര കൃതികൾ ഉൾപ്പെടുന്നു – 12.
  • ജൈനമത സാഹിത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ടവയായ 12 അംഗങ്ങൾ കോഡീകരിക്കപ്പെട്ടത് – ഒന്നാം ജൈനമത സമ്മേളനത്തിൽ.
  • അംഗങ്ങൾ എഴുതി തയ്യാറാക്കിയത് – ഭദ്രബാഹു (B,C, 296).
  • 12 അംഗങ്ങളും 12 ഉപാംഗങ്ങളും (Upangas) അവസാനമായി ക്രോഡീകരിക്കപ്പെട്ടത് – രണ്ടാം ജൈനമത സമ്മേളനത്തിൽ.
  • പന്ത്രണ്ട് അംഗങ്ങളിൽ ആദ്യത്തേത് – അചരങ്കസൂത്ര.
  • ഏകാന്ത ജീവിത നിയമങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ജൈനഗ്രന്ഥം – അചരങ്കസൂത്ര.
  • ജൈനമതത്തിലെ പ്രാഥമിക തത്വത്തെപ്പറ്റി പരാമർശിക്കുന്ന ഗ്രന്ഥം – മൂലസൂത്രം.
  • സന്യാസിമാർ അനുഷ്ഠിക്കേണ്ട നിയമത്തെപ്പറ്റി പരാമർശിക്കുന്ന ജൈനമതഗ്രന്ഥം – ചേദസൂത്രം.

ജൈനമത ദർശനം :
  • ജൈനമതത്തിന്റെ അടിസ്ഥാനവാക്യം – അഹിംസപരമോ ധർമ്മ.
  • ജൈനമതത്തിൽ മോക്ഷം നേടുന്നതിനായി പിന്തുടരേണ്ട മൂന്ന് കാര്യങ്ങൾ അറിയപ്പെടുന്നത് – ത്രിരത്നങ്ങൾ.
  • ത്രിരത്നങ്ങൾ രൂപപ്പെടുത്തിയത് – പാർശ്വനാഥൻ.
  • ജൈനമതത്തിന്റെ ത്രിരത്നങ്ങൾ – ശരിയായ വിശ്വാസം, ശരിയായ ജ്ഞാനം, ശരിയായ പ്രവൃത്തി.
  • ജൈനമതത്തിലെ പഞ്ചമഹാവ്രതങ്ങൾ – അഹിംസ, അപരിഗ്രഹം, സത്യം, ബ്രഹ്മചര്യം, ആസ്തേയം.
  • ജൈനമതത്തിൽ മഹാ വീരൻ കൂട്ടിച്ചേർത്ത അനുഷ്ഠാനം – ബ്രഹ്മചര്യം.
  • ജൈനദർശനത്തിന്റെ ജ്ഞാന സിദ്ധാന്തം – സ്യാദ് വാദം.
  • സത്യത്തിന് അനേകം രൂപഭാവങ്ങളുണ്ടാകാമെന്ന് വ്യക്തമാക്കുന്ന ജനതത്ത്വം – അനേകാന്തവാദം.
  • വൈദിക ആചാരങ്ങളെ നിരസിച്ചെങ്കിലും കർമ്മത്തിലും ആത്മാവിലും വിശ്വസിച്ച ദർശനം – ജൈനമതം.

ജൈനമത വിഭാഗങ്ങൾ :
  • ജൈനമതത്തിന്റെ രണ്ട് വിഭാഗങ്ങൾ – ദിഗംബരന്മാർ, ശ്വേതംബരന്മാർ.
  • ജൈനമതം ശ്വേതംബരന്മാരെന്നും, ദിഗംബരന്മാരെന്നും രണ്ടായി പിരിഞ്ഞ സമ്മേളനം – ഒന്നാം ജൈനമത സമ്മേളനം.
  • മഹാവീരന്റെ അനുയായികൾ പൊതുവെ അറിയപ്പെടുന്നത് – ദിഗംബരന്മാർ.
  • ആകാശത്തെ വസ്ത്രമായി സ്വീകരിച്ചവർ – ദിഗംബരന്മാർ.
  • പ്രസിദ്ധ ദിഗംബര സന്യാസി – ഭദ്രബാഹു.
  • പാർശ്വനാഥന്റെ (23-ാം തീർത്ഥങ്കരൻ) അനുയായികൾ പൊതുവെ അറിയപ്പെടുന്നത് – ശ്വേതംബരന്മാർ.
  • വെള്ള തുണി വസ്ത്രമായി സ്വീകരിച്ചവർ – ശ്വേതംബരന്മാർ.
  • പ്രസിദ്ധ ശ്വേതാംബര സന്യാസി – സ്ഥൂലഭദ്രൻ.

വ്യക്തികൾ, ഭരണാധികാരികൾ :
  • ഋഗ്വേദത്തിൽ പരാമർശിക്കപ്പെടുന്ന തീർത്ഥങ്കരന്മാർ – ഋഷഭദേവൻ, അരിഷ്ടനേമി.
  • ഭാഗവതപുരാണം, വിഷ്ണുപുരാണം, വായു പുരാണം തുടങ്ങിയവയിൽ പരാമർശിക്കപ്പെടുന്ന തീർത്ഥങ്കരൻ – ഋഷഭദേവൻ.
  • 23-ാമത്തെ തീർത്ഥങ്കരനായ പാർശ്വനാഥന്റെ പിതാവ് – ബനാറസിലെ ഭരണാധികാരിയായിരുന്ന അശ്വസേനൻ.
  • 23-ാം തീർത്ഥങ്കരനായ പാർശ്വനാഥന് കൈവല്യ പ്രാപ്തി ലഭിച്ചത് – സമേത പർവ്വതം.
  • “ശ്രാവണബൽഗോള”യെ ജൈനമത കേന്ദ്രമാക്കി മാറ്റിയത് – ഭദ്രബാഹു.
  • ജൈനമതം തെക്കേ ഇന്ത്യയിൽ പ്രചരിപ്പിച്ചത് – ഭദ്രബാഹു.
  • ജൈനമതത്തിന് ഏറ്റവും കൂടുതൽ സംഭാവന നൽകിയ ഇന്ത്യൻ ഭരണാധികാരി – ചന്ദ്രഗുപ്തമൗര്യൻ.
  • ഗുജറാത്തിൽ ജൈനമതം പ്രചരിപ്പിച്ച സന്യാസി – ഹേമചന്ദ്രൻ.
  • മഹാവീരന്റെ പിൻഗാമിയായ സന്യാസിവര്യൻ – ഗൗതമ ഇന്ദ്രഭൂതി.
  • പ്രസിദ്ധ തമിഴ് കൃതി “ജീവക ചിന്താമണി” രചിച്ച ജൈന സന്യാസി – തിരുത്തകതേവർ.
  • ജൈനമതത്തെ പ്രോത്സാഹിപ്പിച്ച കലിംഗ രാജാവ് – ഖരവേലൻ.
  • “ഭിക്ഷു രാജൻ” എന്നറിയപ്പെട്ടിരുന്നത് – ഖരവേലൻ.

ജൈനമത സമ്മേളനങ്ങൾ

വർഷം

സ്ഥലം

അധ്യക്ഷൻ

1-ാം സമ്മേളനം

BC 310

പാടലീപുത്രം

സ്ഥൂലഭദ്രൻ

2-ാം സമ്മേളനം

AD 453

വല്ലഭി

ദേവർദ്ധി ക്ഷമാശ്രമണൻ


ജൈനമത കേന്ദ്രങ്ങൾ :
  • കർണ്ണാടകയിലെ ജൈനന്മാരുടെ പ്രധാന ആരാധനാ കേന്ദ്രം – ശ്രാവണബൽഗോള.
  • “ജൈനകാശി എന്നറിയപ്പെടുന്നത് – ശ്രാവണബൽഗോള.
  • ആരുടെ പ്രതിമയാണ് ശ്രാവണബൽഗോളയിൽ സ്ഥാപിച്ചിരിക്കുന്നത് – ബാഹുബലി.
  • ബാഹുബലി പ്രതിമ സ്ഥാപിച്ച രാജമല്ലൻ രണ്ടാമന്റെ മന്ത്രി -ചാമുണ്ഡരായർ (ഗംഗ രാജവംശം) .
  • 12 വർഷത്തിലൊരിക്കൽ ശ്രാവണബൽഗോളയിൽ നടക്കുന്ന ജൈനമത ഉത്സവം – മഹാമസ്തകാഭിഷേകം.
  • ശ്രാവണബൽഗോളയിൽ വച്ച് ജൈനമതം സ്വീകരിച്ച മൗര്യ രാജാവ് – ചന്ദ്രഗുപ്ത മൗര്യൻ.
  • രാജസ്ഥാനിലെ മൗണ്ട് അബുവിൽ സ്ഥിത ചെയ്യുന്ന പ്രസിദ്ധ ജൈനമതക്ഷേത്രം – ദിൽവാര ജൈനക്ഷേത്രം.
  • ദിൽവാര ജൈനക്ഷേത്രങ്ങൾ പണികഴിപ്പിച്ച രാജവംശം – ചാലൂക്യവംശം.
  • ഒഡീഷയിലെ “ഉദയഗിരി” ഏതു മതവുമായി ബന്ധപ്പെട്ടിരിക്കുന്നു – ജൈനമതം.

  • ജൈനന്മാരുടെ പ്രധാന ആഘോഷങ്ങൾ – മഹാവീര ജയന്തി രക്ഷാബന്ധൻ, ക്ഷമാവണി, ജ്ഞാനപഞ്ചമി.
  • “മഹാവീര ജയന്തി ആഘോഷിക്കുന്നത് – മഹാവീരന്റെ ജന്മദിനമായ ചൈത്രമാസത്തിലെ 13-ാം ദിവസം.
  • ഹസ്തിനാപുരി രാജാവായ ബാലി നടത്തിയ നരബലിയിൽ നിന്ന് എഴുന്നൂറോളം ജൈന സന്യാസിമാരെ വിഷ്ണുകുമാരൻ എന്ന സന്യാസി മോചിപ്പിച്ചതിന്റെ അനുസ്മരണയ്ക്കായി ആഘോഷിക്കുന്ന ഉത്സവം – രക്ഷാബന്ധൻ.
  • ജൈനമതം സ്വീകരിച്ച ആദ്യ വനിത – ചന്ദ്രബാല .
  • ജൈനമതസ്ഥർ ആദ്യം അറിയപ്പെട്ടിരുന്നത് – നിർഗ്രന്ഥർ.
  • ജൈനമതത്തെ പ്രോത്സാഹിപ്പിച്ച ദക്ഷിണേന്ത്യൻ രാജവംശങ്ങൾ – കദംബ, ഗംഗ, ചാലൂക്യർ, രാഷ്ട്രകൂടർ.
  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജൈനമതക്കാരുള്ള സംസ്ഥാനം – മഹാരാഷ്ട്ര.
  • ആഹാരം പൂർണ്ണമായി ത്യജിച്ച് ഉപവാസത്തിലൂടെ ജൈനമത വിശ്വാസികൾ മരണത്തെ വരിക്കുന്ന ആചാരം – സന്താര (സല്ലേഖനം).
  • ജൈൻ ടവർ സ്ഥിതി ചെയ്യുന്നത് – ചിറ്റോറിൽ (രാജസ്ഥാൻ).
  • ഭവാൻ മഹാവീർ സാൻചെറി സ്ഥിതി ചെയ്യുന്നത് – ഗോവയിൽ

import_contacts


ബസേദി


ജൈനമത ആരാധനാലയം – ക്ഷേത്രങ്ങൾ
ജൈനന്മാരുടെ ഭാഷ – മഗധി
ജൈനമതക്കാരുടെ പുണ്യനദി എന്നറിയപ്പെടുന്നത് – രജുപാലിക
ജൈന മതഗ്രന്ഥങ്ങൾ രചിക്കപ്പെട്ടിരിക്കുന്ന ഭാഷ – പ്രാകൃത് ( അർധ മഗധിയിലെ പ്രാകൃത് )
ജൈനസന്യാസി മഠങ്ങൾ അറിയപ്പെടുന്നത് – ബസേദി

people

അടിസ്ഥാന വിവരങ്ങൾ 

ബുദ്ധന്റെ പിതാവ് – ശുദ്ധോദന രാജാവ്.
ബുദ്ധന്റെ മാതാവ് – മഹാമായ.
ബുദ്ധന്റെ വളർത്തമ്മ – പ്രജാപതി ഗൗതമി.
ബുദ്ധന്റെ ഭാര്യ – യശോദര.
ബുദ്ധന്റെ മകൻ – രാഹുലൻ.
ബുദ്ധന്റെ പ്രധാന ശിഷ്യൻ – ആനന്ദൻ.
ബുദ്ധന്റെ ഗുരുക്കന്മാർ – അലാര കലാം, ഉദക രാമപുത്ര.
ബുദ്ധന്റെ കുതിര – കാന്തക.
ബുദ്ധന്റെ തേരാളി – ഛന്നൻ.

  • ബുദ്ധമത സ്ഥാപകൻ – ശ്രീബുദ്ധൻ.
  • ബുദ്ധൻ ജനിച്ചത് – നേപ്പാളിലെ കപിലവസ്തുവിലെ ലുംബിനി ഗ്രാമത്തിൽ (B,C,563).
  • ബുദ്ധൻ ജനിച്ച ദിവസം – വൈശാഖ പൗർണ്ണമി ദിവസം.
  • ബുദ്ധന്റെ ആദ്യ നാമം – സിദ്ധാർത്ഥൻ.
  • ബുദ്ധന്റെ സമകാലികനായിരുന്ന പേർഷ്യൻ തത്ത്വ ചിന്തകൻ – സൊരാസ്ട്രർ.
  • ബുദ്ധന്റെ സമകാലികരായിരുന്ന ചൈനീസ് തത്ത്വചിന്തകൻമാർ – ലാവോത്സെ, കൺഫ്യൂഷ്യസ്.
  • 29-ാമത്തെ വയസ്സിലെ സിദ്ധാർത്ഥന്റെ നാടുവിടൽ അറിയപ്പെടുന്നത് – മഹാഭിനിഷ്ക്രമണ.
  • ബുദ്ധന് ബോധോദയം ലഭിച്ച സ്ഥലം – ബോധഗയ (ബീഹാർ).
  • ബുദ്ധന് ബോധോദയം ലഭിച്ചത് – ബോധിവൃക്ഷത്തിന്റെ ചുവട്ടിൽ വച്ച്.
  • ബുദ്ധമതത്തിലെ പുണ്യനദി എന്നറിയപ്പെടുന്നത് – നിരഞ്ജന.
  • ബുദ്ധൻ തന്റെ ആദ്യ പ്രഭാഷണം നടത്തിയത് – സാരനാഥിലെ ഡീർ പാർക്ക് (ഉത്തർപ്രദേശ്).
  • ബോധ്ഗയ സ്ഥിതി ചെയ്യുന്ന നദീതീരം – നിരഞ്ജന.
  • ബുദ്ധൻ മഹാപരിനിർവ്വാണം പ്രാപിച്ചത് – കുശിനഗരം (ഉത്തർപ്രദേശ്) (B.C.483, 80-ാം വയസ്സിൽ).
  • ബുദ്ധന്റെ ദേഹത്യാഹം അറിയപ്പെടുന്നത് – മഹാപരിനിർവാണം.

ac_unit

ബുദ്ധന്റെ ജീവിതവും ബന്ധപ്പെട്ട ചിഹ്നങ്ങളും

ജനനം – താമരയും കാളയും
മഹാഭിനിഷ്ക്രമണം – കുതിര
നിർവ്വാണം – ബോധിവൃക്ഷം
ആദ്യ പ്രഭാഷണം – ധർമ്മചക്രം
മഹാപരിനിർവാണം – സ്തൂപം

  • ബുദ്ധമതത്തിലെ അടിസ്ഥാന ഗ്രന്ഥങ്ങൾ – ത്രിപിടകങ്ങൾ.
  • ത്രിപിടകങ്ങളിൽ ഉൾപ്പെടുന്നത് – വിനയപിടകം, സുത്തപിടകം, അഭിധർമ്മ പിടകം.
  • ബുദ്ധമത സന്യാസികൾക്കുള്ള പെരുമാറ്റച്ചട്ടം വിശദീകരിക്കുന്ന കൃതി – വിനയപിടകം.
  • വിനയപിടകം ക്രോഡീകരിച്ചത് – ഉപാലി.
  • ബുദ്ധന്റെയും ശിഷ്യരുടെയും പ്രഭാഷണങ്ങൾ ഉൾക്കൊള്ളുന്ന കൃതി – സൂത്തപിടകം.
  • സുപീടകം കോഡീകരിച്ചത് – ആനന്ദൻ.
  • ബുദ്ധമത തത്ത്വങ്ങൾ വിശദീകരിക്കുന്ന കൃതി – അഭിധർമ്മപിടകം.
  • ബുദ്ധന്റെ പൂർവ്വജന്മത്തെക്കുറിച്ച് പ്രതിപാദിക്കുന്ന കഥകൾ – ജാതക കഥകൾ(ജാതകകഥകൾ ഏകദേശം 500 എണ്ണം ഉണ്ട്).
  • നാഗസേനൻ എഴുതിയ പ്രസിദ്ധമായ ബുദ്ധമത ഗ്രന്ഥം – മിളിന്ദ പൻ ഹോ (മിലിൻഡ പാൻഹാ).
  • ബുദ്ധനെക്കുറിച്ചുള്ള ആദ്യ ജീവചരിത്രം – ബുദ്ധചരിതം.
  • ബുദ്ധചരിതത്തിന്റെ കർത്താവ് – അശ്വഘോഷൻ.
  • ബുദ്ധമതത്തിന്റെ സർവ്വവിജ്ഞാനകോശം എന്നറിയപ്പെടുന്നത് – അഭിധർമ്മകോശം.
  • അഭിധർമ്മകോശത്തിന്റെ കർത്താവ് – വസുബന്ധു.
  • ബുദ്ധമതത്തെക്കുറിച്ചുള്ള ഏറ്റവും സമഗ്രമായ വിജ്ഞാനകോശം – മഹാവിഭാഷാ.
  • മഹാവിഭാഷം രചിച്ചത് – വസുമിത്രൻ.
  • ശ്രീലങ്കയിലെ ബുദ്ധമതചരിത്രം വിവരിക്കുന്ന കൃതികൾ – ദീപവംശം, മഹാവംശം.
  • ബുദ്ധമത സ്വാധീനം വ്യക്തമാക്കുന്ന സംഘകാല കൃതി – മണിമേഖല.

remove_red_eye

ശ്രീബുദ്ധൻ

“ദൈവത്തിന്റെ രഹസ്യങ്ങളെക്കുറിച്ച് എനിക്കറിയില്ല എന്നാൽ മനുഷ്യന്റെ ദുരിതങ്ങൾ എനിക്കറിയാം”


ബുദ്ധമതദർശനം :
  • “ആശയാണ് എല്ലാ ദുഃഖങ്ങൾക്കും കാരണം” എന്ന് പ്രതിപാദിക്കുന്ന മതം – ബുദ്ധമതം.
  • ബുദ്ധമതത്തിന്റെ ഏറ്റവും പ്രധാന സംഭാവനയായി കണക്കാക്കുന്നത് – അഹിംസാ സിദ്ധാന്തം.
  • ബുദ്ധമതത്തിലെ അടിസ്ഥാന തത്ത്വങ്ങൾ അറിയപ്പെടുന്നത് – ആര്യസത്യങ്ങൾ.
  • ബുദ്ധമതത്തിന്റെ ത്രിരത്നങ്ങൾ എന്നറിയപ്പെടുന്നത് – ബുദ്ധം, ധർമ്മം, സംഘം.
  • ബുദ്ധമതം പ്രാധാന്യം നൽകുന്നത് – ധ്യാനത്തിന്.
  • ബുദ്ധമത ദർശനങ്ങളുടെ അടിസ്ഥാന തത്ത്വം – പ്രതീത്യസമുത്പാദം.
  • ദുഃഖനിവാരണത്തിന് ബുദ്ധൻ നിർദ്ദേശിച്ച മാർഗം – അഷ്ടാംഗമാർഗം.
  • ബുദ്ധസന്യാസിമാരുടെ പ്രാർത്ഥനാ ഹാൾ – ചൈത്യം.
  • ബുദ്ധസന്യാസിമാരുടെ മഠം – വിഹാരം.
  • ബുദ്ധമത സന്യാസി സമൂഹം അറിയപ്പെടുന്നത് – സംഘം.

assignment

നാല് ആര്യസത്യങ്ങൾ

ഇഹലോകജീവിതം ദുഃഖപൂർണമാണ്.
ആഗ്രഹങ്ങളാണ് എല്ലാ ദുഃഖത്തിനും കാരണം.
ആഗ്രഹങ്ങളെ ഇല്ലാതാക്കിയാൽ ദുഃഖങ്ങളെ ഇല്ലാതാക്കാം.
അഷ്ടാംഗമാർഗം അനുഷ്ഠിക്കുക വഴി ആഗ്രഹങ്ങളെ ഇല്ലാതാക്കാം.

assignment_turned_in

അഷ്ടാംഗമാർഗങ്ങൾ

ബുദ്ധമത തത്ത്വങ്ങളിൽ പ്രധാനപ്പെട്ടതാണ് അഷ്ടാംഗമാർഗ്ഗങ്ങൾ
ശരിയായ നിരീക്ഷണം, ശരിയായ തീരുമാനം, ശരിയായ വാക്ക്, ശരിയായ ജീവിത മാർഗം, ശരിയായ പ്രവൃത്തി, ശരിയായ പരിശ്രമം, ശരിയായ സ്മരണ, ശരിയായ ധ്യാനം.


ബുദ്ധമത സമ്മേളനങ്ങൾ :
  • “ഒന്നാം ബുദ്ധമത സമ്മേളനം നടന്ന സ്ഥലം – രാജഗൃഹം.
  • ഒന്നാം ബുദ്ധമത സമ്മേളനം വിളിച്ചുകൂട്ടിയ രാജാവ് – അജാതശത്രു.
  • വിനയ പിടവും സുപിടകവും കോഡീകരിച്ച ബുദ്ധമത സമ്മേളനം – ഒന്നാം ബുദ്ധമത സമ്മേളനം.
  • ഒന്നാം ബുദ്ധമത സമ്മേളനം വിളിച്ചുകൂട്ടിയ രാജാവ് – അജാതശത്രു.
  • രണ്ടാം ബുദ്ധമത സമ്മേളനം നടന്ന സ്ഥലം – വൈശാലി (രാജാവ് – കാലാശാകൻ.
  • ബുദ്ധമതത്തിനുള്ളിൽ സ്ഥാവിരനിക്കായമെന്നും മഹാസാംഘികമെന്നും രണ്ട് വിഭാഗങ്ങൾ പ്രത്യ ക്ഷപ്പെട്ട സമ്മേളനം – രണ്ടാം ബുദ്ധമത സമ്മേളനം.
  • അഭിധര്മ്മപിടകം ബുദ്ധമതത്തിന്റെ ഭാഗമായി കൂട്ടിച്ചേർത്ത സമ്മേളനം – മൂന്നാം സമ്മേളനം.
  • മൂന്നാം ബുദ്ധമതസമ്മേളനം നടന്ന സ്ഥലം – പാടലീപുത്രം (രാജാവ് – അശോകൻ).
  • ബുദ്ധമതം ഹീനയാനമെന്നും മഹായാനമെന്നും രണ്ടായി പിരിഞ്ഞ സമ്മേളനം – നാലാം ബുദ്ധമത സമ്മേളനം.

വർഷം

രാജാവ്

സ്ഥലം

അധ്യക്ഷൻ

ബി.സി. 483

അജാതശത്രു

രാജഗ്രഹം

മഹാകശ്യപൻ

ബി.സി. 383

കാലശോകൻ

വൈശാലി

സബ്ബാകാമി

ബി.സി. 250

അശോകൻ

പാടലീപുത്രം

മൊഗാലിപുത്ത തിസ്സ

എ.ഡി. 1-ാം നൂറ്റാണ്ട്

കനിഷ്കൻ

കാശ്മീർ (കുണ്ഡളവനം)

വസുുമിത്രൻ, അശ്വഘോഷൻ


ബുദ്ധമത വിഭാഗങ്ങൾ :
  • “ബുദ്ധമതത്തിലെ രണ്ട് പ്രധാനപ്പെട്ട വിഭാഗങ്ങൾ – ഹീനയാനം, മഹായാനം.
  • ബുദ്ധനെ ഗുരുവായി മാത്രം കാണുന്ന വിഭാഗം – ഹീനയാനം.
  • അഷ്ടാംഗ മാർഗങ്ങൾ അനുഷ്ഠിക്കുക വഴി മോക്ഷം ലഭിക്കും എന്ന ആശയത്തിൽ വിശ്വസി ച്ചിരുന്ന വിഭാഗം – ഹീനയാനം.
  • ഏറ്റവും പ്രാചീനമായ ബുദ്ധമത വിഭാഗം – സ്ഥാവിനികായം (സ്ഥാവിരവാദം).
  • ഹീനയാനത്തിന്റെ മുൻഗാമി – സ്ഥാവിരവാദം.
  • ബുദ്ധനെ ദൈവമായി ആരാധിച്ചിരുന്ന വിഭാഗം – മഹായാനം.
  • ബോധിസത്വന്മാരിൽ വിശ്വസിക്കുന്ന ബുദ്ധമത വിഭാഗം – മഹായാനം.
  • മഹായാനക്കാരുടെ സ്വർഗമായി അറിയപ്പെടുന്നത് – സുഖവാതി.
  • മഹായാന വിശ്വാസിയായ കുശാന ചക്രവർത്തി – കനിഷ്കൻ.
  • ഇന്ത്യയിൽ തഴച്ചു വളർന്ന ബുദ്ധമത വിഭാഗം – മഹായാനം.
  • ശ്രീലങ്കയിൽ തഴച്ചു വളർന്ന ബുദ്ധമത വിഭാഗം – ഹീനയാനം.
  • മഹായാന ബുദ്ധമതത്തിന് പ്രചാരം കിട്ടിയ രാജ്യങ്ങൾ – വിയറ്റ്നാം, കൊറിയ, നേപ്പാൾ, ഇന്തോനേഷ്യ.
  • മഹായാന ബുദ്ധമതത്തിൽ നിന്നും പിൽക്കാലത്ത് രൂപം കൊണ്ട വിഭാഗം – വജ്രയാന ബുദ്ധമതം.
  • മന്ത്ര തന്ത്രങ്ങളിലൂടെ ബോധോദയം നേടാൻ കഴിയുമെന്ന് വിശ്വസിക്കുന്ന ബുദ്ധമതവിഭാഗം – വജ്രയാന ബുദ്ധമതം.
  • വജ്രയാന ബുദ്ധമതത്തിന്റെ മറ്റൊരു പേര് – താന്ത്രിക് ബുദ്ധിസം.
  • വജ്രയാന ബുദ്ധമതം പ്രചാരത്തിലുള്ള രാജ്യങ്ങൾ – ഭൂട്ടാൻ, ടിബറ്റ്, നേപ്പാൾ.
  • സെൻ ബുദ്ധമതം പ്രചാരത്തിലുള്ള രാജ്യങ്ങൾ – ചൈന, ജപ്പാൻ.
  • മാധ്യമികവാദം എന്ന ബുദ്ധമത ദർശനത്തിന്റെ സ്ഥാപകൻ – നാഗാർജ്ജുനൻ.
  • മാധ്യമികവാദത്തിന്റെ മറ്റൊരു പേര് – ശൂന്യവാദം.
  • ഇന്ത്യൻ ഐൻസ്റ്റീൻ എന്നറിയപ്പെടുന്നത് – നാഗാർജ്ജുനൻ.

beenhere

സംശയം വേണ്ട

പ്രച്ഛന്ന ബുദ്ധൻ – ശങ്കരാചാര്യർ
രണ്ടാം ബുദ്ധൻ – വസുബന്ധു
ആധുനിക ബുദ്ധൻ – ഡോ.അംബേദ്കർ
ബുദ്ധമതത്തിന്റെ കോൺസ്റ്റന്റൈൻ – അശോകൻ

local_library

അപൂര്‍വമായ വിവരങ്ങള്‍

ബുദ്ധകാലഘട്ടത്തിലെ ഖജനാവ് സൂക്ഷിക്കുന്ന അധികാരി അറിയപ്പെട്ടിരുന്നത് – ഭണ്ഡാരിക
നീതിന്യായ മന്ത്രി അറിയപ്പെട്ടിരുന്നത് – വിശ്ചമാത
റവന്യു മന്ത്രി അറിയപ്പെട്ടിരുന്നത് – രജുക

"There is no joy in possession without sharing". Share this page.

Loading

Leave a Reply

Your email address will not be published. Required fields are marked *