Kerala PSC LP/UP Assistant Online Mock Test 257
കൂടുതലറിയാൻ പ്ലസ് സിംബൽ ക്ലിക്ക് ചെയ്യൂക.
ദാദാഭായ് നവറോജി
- ഇന്ത്യൻ സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ്
- “രസ് ഗോഫ്തർ’ (The Truth Teller) എന്ന ദ്വൈവാരികയുടെ പത്രാധിപർ
- ‘വോയ്സ് ഓഫ് ഇന്ത്യ’ എന്ന പത്രത്തിന്റെ സ്ഥാപകൻ
- ഇന്ത്യയുടെ വന്ദ്യവയോധികൻ
- ചോർച്ചാ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്
- ബ്രിട്ടൺ ദാദാഭായ് നവറോജിയുടെ പേരിൽ പുരസ്കാരം ഏർപ്പെടുത്തി
- ചോർച്ചാ സിദ്ധാന്തവുമായി ബന്ധപ്പെട്ട് നവറോജി എഴുതിയ ഗ്രന്ഥം – പോവർട്ടി ആന്റ് അൺബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ
ദാരിദ്ര്യരേഖ നിർണയിക്കുന്നതിലെ അപാകത ചൂണ്ടികാട്ടിയ ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞൻ ?
– അമർത്യസെൻ
സിന്ധുനദീതട സംസ്കാരത്തിന്റെ മറ്റൊരു പേര് ?
– ഹാരപ്പൻ സംസ്കാരം
സിന്ധുനദീതട സംസ്കാരത്തിന്റെ കേന്ദ്രം ?
– സിന്ധുവും അതിന്റെ പോഷക നദികളും അടങ്ങുന്ന പ്രദേശം
സിന്ധുനദീതട സംസ്കാരത്തിന്റെ ഭാഗമായി കണ്ടെത്തിയ ആദ്യ കേന്ദ്രം ?
– ഹാരപ്പ
പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ മോണ്ട്ഗോമറി ജില്ലയിൽ സ്ഥിതി ചെയ്യുന്ന സിന്ധുനദീതട കേന്ദ്രം ?
– ഹാരപ്പ
ഹാരപ്പ നിലനിന്നിരുന്ന നദീതീരം ?
– രവി
സിന്ധുനദീതട ജനത മൃതദേഹങ്ങൾ പെട്ടിയിൽ അടക്കം ചെയ്തിരുന്നു എന്നതിന് തെളിവ് ലഭിച്ചത് ?
– ഹാരപ്പയിൽ നിന്ന്
ഏറ്റവും പഴക്കമുള്ള സിന്ധു നദീതട സംസ്കാര കേന്ദ്രം ?
– ഭിരാന (ഹരിയാന)
ഏറ്റവും വലിയ സിന്ധുനദീതട സംസ്കാര കേന്ദ്രം ?
– രാഖിഗഡി
ഏറ്റവും ചെറിയ സിന്ധുനദീതട സംസ്കാര കേന്ദ്രം ?
– അലഹ്ഡിനോ
ലോകത്തിലെ ആദ്യ നാഗരിക സംസ്കാരമായി കണക്കാക്കുന്നത് ?
– മെസപ്പൊട്ടേമിയൻ സംസ്കാരം
മെസപ്പൊട്ടേമിയൻ സംസ്കാരം നിലനിന്നിരുന്ന രാജ്യം ?
– ഇറാഖ്
മെസപ്പൊട്ടേമിയൻ എന്ന വാക്കിനർത്ഥം ?
– രണ്ട് നദികൾക്കിടയിലുള്ള പ്രദേശം
യൂഫ്രട്ടീസ് -ട്രൈഗ്രീസ് നദികൾക്കിടയിൽ രൂപം കൊണ്ട സംസ്കാരം ?
– മെസപ്പൊട്ടേമിയൻ സംസ്കാരം
മെസപ്പൊട്ടേമിയയിലെ ആദ്യ സംസ്കാരം ?
– സുമേറിയൻ സംസ്കാരം
മെസപ്പൊട്ടേമിയൻ ജനതയുടെ ആരാധനാലയങ്ങൾ അറിയപ്പെട്ടിരുന്നത് ?
– സിഗുറാത്തുകൾ
ജ്യാമിതീയ സമ്പ്രദായം കണ്ടുപിടിച്ചത് ?
– സുമേറിയൻ ജനത
‘സംസ്കാരത്തിന്റെ മുശ്’ എന്നറിയപ്പെടുന്നത് ?
– മെസപ്പൊട്ടേമിയൻ സംസ്കാരം.
ഇറാഖ് അധിനിവേശത്തിൽ തകർക്കപ്പെട്ടത് ഏത് സംസ്കാരത്തിന്റെ അവശിഷ്ടങ്ങളാണ് ?
– മെസപ്പൊട്ടേമിയൻ
മെസപ്പൊട്ടേമിയക്കാരുടെ എഴുത്തുവിദ്യ അറിയപ്പെടുന്നത് ?
– ക്യൂണിഫോം
‘ക്യൂണിഫോം’ എന്ന വാക്കിനർത്ഥം ?
– ആപ്പ്
ക്യൂണിഫോം ലിപി വിശദീകരിച്ച ഗവേഷകൻ ?
– ഹെൻറി റാലിങ് സൺ
ക്യൂണിഫോം എന്ന വാക്ക് ഉത്ഭവിച്ചത് ?
– ലാറ്റിൻ വാക്കായ ക്യൂസിൽ നിന്ന്
ക്യൂണിഫോം ലിപി എഴുതിയിരുന്നത് ?
– കളിമണ്ണ് കൊണ്ടുള്ള ഫലകത്തിൽ
ഈജിപ്റ്റുകാരുടെ എഴുത്ത് ലിപി ?
– ഹൈറോഗ്ലിഫിക്സ്
ഹൈറോഗ്ലിഫിക്സ്’ എന്ന വാക്കിനർത്ഥം ?
– പരിശുദ്ധമായ എഴുത്ത്
ചിഹ്നരൂപവും അക്ഷരരൂപവും കൂട്ടിച്ചേർത്ത ലിപി ?
– ഹൈറോഗ്ലിഫിക്സ്
നൈൽ നദീതീരത്തു നിന്നും ഹൈറോഗ്ലിഫിക്സ് ലിപി കണ്ടെത്തിയ ശില ?
– റോസെറ്റ
ഹൈറോഗ്ലി ഫിക്സ് ലിപി എഴുതിയിരുന്നത് ?
– വലത്തുനിന്ന് ഇടത്തോട്ടാണ്
ഹൈറോഗ്ലിഫിക്സ് ലിപി വിശദീകരിച്ച ഫ്രഞ്ച് പുരാവസ്തു ഗവേഷകൻ ?
– ഷംപോലിയോ
ഈജിപ്റ്റിനെ ‘നൈൽ നദിയുടെ ദാനം’ എന്ന് വിശേഷിപ്പിക്കുന്ന ചരിത്രകാരൻ ?
– ഹെറോഡോട്ടസ്
തൈക്കാട് അയ്യ
- പന്തിഭോജനം ആരംഭിച്ച് സാമൂഹിക പരിഷ്കർത്താവ്
- തൈക്കാട് അയ്യയെ ജനങ്ങൾ ബഹുമാന പൂർവ്വം വിളിച്ചിരുന്ന പേര് – സൂപ്രണ്ട് അയ്യ
- ഏതൊരു യോഗിക്കും വിഗ്രഹ പ്രതിഷ്ഠ നടത്താമെന്ന് വാദിച്ച നവോത്ഥാന നായകൻ
- സവർണ്ണ വർഗ്ഗം അയ്യാഗുരുവിനെ അപഹസിച്ച് വിളിച്ചിരുന്ന പേര് – പാണ്ടി പറയൻ
- തൈക്കാട് അയ്യയുടെ ശിഷ്യനായി തീർന്ന തിരുവിതാംകൂർ രാജാവ് – സ്വാതി തിരുനാൾ
- തൈക്കാട് അയ്യയുടെ ആവശ്യപ്രകാരമാണ് സ്വാതിതിരുനാൾ വൈകുണ്ഡ സ്വാമിയെ ജയിലിൽ നിന്നും മോചിപ്പിച്ചത്
- “ഗുരുവിന്റെ ഗുരു” എന്നു വിശേഷിപ്പിക്കുന്ന നവോത്ഥാന നായകൻ
- ‘സദാനന്ദ സ്വാമി’ എന്ന പേരിലും അറിയപ്പെട്ടിരുന്ന നവോത്ഥാന നായകൻ
- ‘സാനഡു’ എന്ന ഔദ്യോഗിക വസതിയിൽ താമസിച്ചിരുന്ന നവോത്ഥാന നായകൻ.
- മനോൻമണീയം സുന്ദരൻപിള്ളയുടെ സഹായത്തോടെ തൈക്കാട് അയ്യ സ്ഥാപിച്ച ആത്മീയ കേന്ദ്രം – ശൈവപ്രകാശ സഭ (ചാല)
- തൈക്കാട് അയ്യായുടെ പേരിലുള്ള ട്രസ്റ്റ് – അയ്യാമിഷൻ (തിരുവനന്തപുരം)
- അയ്യാമിഷൻ രൂപം കൊണ്ട വർഷം – 1984
- പ്രധാന കൃതികൾ: രാമായണം പാട്ട്, ബ്രഹ്‌മോത്തര രാമായണം സുന്ദരകാണ്ഡം, രാമായണം ബാലകാണ്ഡം, പഴനി വൈഭവം, കാണ്ഡം, എന്റെ കാശിയാത്ര
വക്കം അബ്ദുൾ ഖാദർ മൗലവി
- കേരള മുസ്ലീം നവോത്ഥാനത്തിന്റെ പിതാവ്
- മലയാളം, ഉറുദു, അറബിക്, സംസ്കൃതം, പേർഷ്യൻ തുടങ്ങിയ ഭാഷകളിൽ പാണ്ഡിത്യം നേടിയിരുന്ന നവോത്ഥാന നായകൻ
- അഖില തിരുവിതാംകൂർ മുസ്ലീം മഹാജന സഭയുടെ സ്ഥാപകൻ
- മുസ്ലീം സമൂഹത്തിലെ അനാചാരങ്ങൾക്കെതിരെ പടപൊരുതി വിദ്യാഭ്യാസത്തിനും നവീകരണത്തിനും വേണ്ടി ശ്രമിച്ച നവോത്ഥാന നായകൻ
- അറബിഭാഷയുടെ പ്രചാരണത്തിനും, മുസ്ലീം പെൺകുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്കുമായി പ്രവർത്തിച്ച നേതാവ്
- തന്റെ പ്രവർത്തനങ്ങളാൽ “ഇമാം അൽ മുസ്ലിഹിൻ” എന്ന പദവി ലഭിച്ച നവോത്ഥാനനായകൻ
- ഒറ്റപ്പാലത്ത് വെച്ച് നടന്ന കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുത്ത മുസ്ലീം നവോത്ഥാന നായകൻ
- തിരുവിതാംകൂർ സർക്കാറിന്റെ മുസ്ലീം ബോർഡിന്റെ ചെയർമാനായി പ്രവർത്തിച്ചു
- സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകൻ
- സ്വദേശാഭിമാനി പത്രം അഞ്ചുതെങ്ങിൽ സ്ഥാപിതമായത് – 1905 ജനുവരി 19
- സ്വദേശാഭിമാനി പത്രം തിരുവനന്തപുരത്ത് നിന്ന് പ്രസിദ്ധീകരണം ആരംഭിച്ച വർഷം -1907
- സ്വദേശാഭിമാനി പത്രത്തിന്റെ ആദ്യ എഡിറ്റർ – സി.പി. ഗോവിന്ദപ്പിള്ള
- രാമകൃഷ്ണപിള്ള സ്വദേശാഭിമാനി പത്രത്തിന്റെ എഡിറ്ററായ വർഷം – 1906 ജനുവരി 17
- സ്വദേശാഭിമാനി പത്രം തിരുവിതാംകൂർ സർക്കാർ നിരോധിച്ച വർഷം – 1910
- സ്വദേശാഭിമാനി വക്കം മൗലവി എന്ന കൃതി രചിച്ചത് – ഡോ. ജമാൽ മുഹമ്മദ്
- വക്കം മൗലവി ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് – കോഴിക്കോട്
ജാലിയൻ വാലാബാഗ് കൂട്ടക്കൊല
- ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്നത് – 1919 ഏപ്രിൽ 13
- ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് നേതൃത്വം നൽകിയ ബ്രിട്ടീഷ് ഓഫീസർ – ജനറൽ റെജിനാൾഡ് ഡയർ
- ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടക്കുമ്പോൾ പഞ്ചാബ് ഗവർണർ – മൈക്കിൾ, ഒ. ഡയർ
- ലഫ്റ്റനന്റ് ഗവർണറായിരുന്ന മൈക്കിൾ. ഒ. ഡയറിനെ 1940 ൽ വധിച്ചത് – ഉദ്ദം സിംഗ്
- ജാലിയൻ വാലാബാഗ് സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ബ്രിട്ടീഷ് ഗവൺമെന്റ് നിയമിച്ച കമ്മീഷൻ – ഹണ്ടർ കമ്മീഷൻ
- ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെക്കുറിച്ച് അന്വേഷിക്കാൻ ഐ.എൻ.സി നിയോഗിച്ച കമ്മിറ്റിയുടെ തലവൻ – അബ്ബാസ് ത്യാബ്ജി
- ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ രക്തസാക്ഷികളായവർക്കുള്ള സ്മാരകം – അമർജ്യോതി
- ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് ബ്രിട്ടീഷ് ഗവൺമെന്റ് നൽകിയ ‘സർ’ പദവി ഉപേക്ഷിച്ചത് – രബീന്ദ്രനാഥ ടാഗോർ
- ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിലിൽ നിന്നും രാജിവെച്ചത് – സർ.സി. ശങ്കരൻ നായർ
- പ്ലാസിയുദ്ധം ബ്രിട്ടീഷ് ഭരണത്തിന് അടിത്തറയിട്ടെങ്കിൽ ജാലിയൻ വാലാബാഗ് സംഭവം ബ്രിട്ടീഷ് ഭരണത്തിന്റെ അടിത്തറയിളക്കി – ഗാന്ധിജി
സവർണ്ണജാഥ
- വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് വൈക്കത്ത് നിന്നും തിരുവനന്തപുരത്തേക്ക് സംഘടിപ്പിച്ച ജാഥ.
- മന്നത്ത് പത്മനാഭൻ നേതൃത്വം നൽകി.
- 1924 നവംബർ 1 നാണ് സവർണ്ണ ജാഥ സംഘടിപ്പിക്കപ്പെട്ടത്.
- ഗാന്ധിജിയുടെ നിർദ്ദേശപ്രകാരമാണ് സവർണ്ണ ജാഥ സംഘടിപ്പിച്ചത്.
- ഡോ.എം.ഇ. നായിഡുവിന്റെ നേതൃത്ത്വത്തിൽ നാഗർകോവിലിൽ നിന്നും തിരുവനന്തപുരത്തേക്ക് ജാഥ നടത്തി.
- സവർണ്ണ ജാഥയുടെ അവസാനം മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ സേതുലക്ഷ്മിഭായിക്ക് നിവേദനം സമർപ്പിക്കപ്പെട്ടു.
സിവിൽ നിയമ ലംഘന പ്രസ്ഥാനം
- 1930 മാർച്ച് 12 ന് ഗാന്ധിജിയും അദ്ദേഹത്തിന്റെ 78 അനുയായികളും ഗുജറാത്തിലെ സബർമതി ആശ്രമത്തിൽ നിന്നും 385 km (240 മൈലുകൾ) അകലെയുള്ള ദണ്ഡി കടപ്പുറത്തേക്ക് യാത്ര ആരംഭിക്കുകയും 1930 ഏപ്രിൽ 5 ന് അവിടെയെത്തുകയും ഏപ്രിൽ 6 ന് ഉപ്പുകുറുക്കി നിയമം ലംഘിക്കുകയും ചെയ്തു.
- ഉപ്പ് സമരായുധമായി തിരഞ്ഞെടുക്കാൻ ഗാന്ധിജിയെ പ്രേരിപ്പിച്ച ഘടകങ്ങൾ ബ്രിട്ടീഷ് സർക്കാരിന്റെ നികുതി വരുമാനത്തിന്റെ അഞ്ചിൽ രണ്ടുഭാഗവും ഉപ്പിനുമേൽ ചുമത്തുന്ന നികുതിയായിരുന്നു. ദരിദ്രർക്ക് ഈ നികുതി വലിയ ഭാരമായിരുന്നു.
- തദ്ദേശീയരായ ചെറുകിട ഉപ്പുൽപ്പാദകർക്കുമേൽ ഉപ്പുണ്ടാക്കുന്നതിന് നിരോധനം ഏർപ്പെടുത്തി.
- ഉപ്പിന്റെ വില മൂന്ന് മടങ്ങ് വർധിച്ചു. സാധാരണക്കാരെ ഉണർത്താൻ ഉതകുന്ന ഒരു മുദ്രാവാക്യമായിരുന്നു ഉപ്പ് നികുതി എടുത്തു കളയുക എന്നത്.
- വെൺമയുടെ ഒഴുകുന്ന നദി എന്ന് അറിയപ്പെടുന്നത് – ദണ്ഡിമാർച്ച്
- ദണ്ഡിയാത്രയിൽ ഗാന്ധിജിയെ അനുഗമിച്ചിരുന്നവരിൽ കേരളത്തിൽ നിന്നും പങ്കെടുത്തവർ – സി. കൃഷ്ണൻ നായർ, ശങ്കരൻ എഴുത്തച്ഛൻ, രാഘവൻ പൊതുവാൾ
- സ്ത്രീകൾ വലിയ അളവിൽ പങ്കെടുത്ത ആദ്യത്തെ ദേശീയ സമരം – ഉപ്പ് സത്യാഗ്രഹം
- നിയമ ലംഘന പ്രസ്ഥാനത്തിൽ സ്ത്രീ കളെയും ഉൾപ്പെടുത്താൻ ഗാന്ധിജിയെ നിർബന്ധിച്ച വനിത – കമലാദേവി ചതോപാദ്ധ്യയ
- നിയമ ലംഘന പ്രസ്ഥാനത്തിൽ പങ്കെടുത്ത് അറസ്റ്റിലായ ആദ്യ വനിത – രുക്മിണി ലക്ഷ്മിപതി
ക്വിറ്റ് ഇന്ത്യാ സമരം
- ക്രിപ്സ് മിഷന്റെ പരാജയത്തെ തുടർന്ന് 1942 -ൽ കോൺഗ്രസ് ആരംഭിച്ച സമരം.
- ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ അവസാനത്തെ ബഹുജന പ്രക്ഷോഭം.
- ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം അറിയപ്പെടുന്ന മറ്റൊരു പേര് – ആഗസ്റ്റ് ക്രാന്തി
- ക്വിറ്റ് ഇന്ത്യാ എന്ന ആശയം അവതരിപ്പിക്കപ്പെട്ട ഗാന്ധിജിയുടെ ദിനപ്പത്രം – ഹരിജൻ
- ക്വിറ്റ് ഇന്ത്യാ പ്രമേയം അവതരിപ്പിച്ചത് – നെഹ്റു
- ക്വിറ്റ് ഇന്ത്യാ സമര കാലത്ത് സമാന്തര സർക്കാർ നിലവിൽ വന്നത് – ബല്ലിയ, സത്താറ, താംലൂക്ക്
- ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്റെ കാലത്ത് മുസ്ലീംലീഗ് ഉയർത്തിയ മുദ്രാവാക്യം – വിഭജിക്കുക, നാടുവിടുക
- ക്വിറ്റ് ഇന്ത്യാ സമരനായകൻ – ജയപ്രകാശ് നാരായൺ
- ക്വിറ്റ് ഇന്ത്യാ സമരനായിക – അരുണ അസഫലി
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
- 1885 ഡിസംബർ 28 നാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകൃതമായത്.
- 1885 മുതൽ 1947 -ൽ സ്വാതന്ത്ര്യം ലഭിക്കുന്നതുവരെ ഇന്ത്യയിലെ ബ്രിട്ടീഷ് വിരുദ്ധ സമരങ്ങൾക്ക് നേതൃത്വം നൽകിയത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആയിരുന്നു.
- ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സെക്രട്ടറി – അലൻ ഒക്ടേവിയൻ ഹ്യൂം
- ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷ പദവിയിലിരുന്ന ഒരേ ഒരു മലയാളി – ചേറ്റൂർ ശങ്കരൻ നായർ
- കോൺഗ്രസിന്റെ ആദ്യ ആക്ടിംഗ് പ്രസിഡന്റായിരുന്നത് – ഹക്കിം അൽഖാൻ
- ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സമ്മേളനം നടന്നത് – ബോംബെയിലെ ഗോകുൽദാസ് തേജ് പാൽ കോളേജ്
- ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത പ്രതിനിധികൾ – 72
- കോൺഗ്രസിന്റെ ആദ്യ സമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ട പ്രമേയങ്ങൾ – 9
- കോൺഗ്രസ് സമ്മേളനം നടന്ന ആദ്യ ദക്ഷിണേന്ത്യൻ നഗരം – മദ്രാസ് (1887)
- 1888 -ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെതിരായി സർ സയ്യിദ് അഹമ്മദ് ഖാൻ രൂപീകരിച്ച സംഘടന – യുണൈറ്റഡ് ഇന്ത്യൻ പാട്രിയോട്ടിക് അസോസിയേഷൻ
- 1889-ൽ ലണ്ടൻ കേന്ദ്രീകരിച്ചു പ്രവർത്തിച്ചു തുടങ്ങിയ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ശാഖയാണ് – “ബ്രിട്ടീഷ് കമ്മിറ്റി”.
- ബ്രിട്ടീഷ് കമ്മിറ്റിയുടെ ആദ്യ പ്രസിഡന്റ് – വില്യം വെഡ്ഡർബൺ
- ബ്രിട്ടീഷ് കമ്മിറ്റി ലണ്ടനിൽ നിന്നും പ്രസിദ്ധീകരിച്ച പത്രം – ഇന്ത്യ
- 1890 ലാണ് ‘ഇന്ത്യ’ പ്രസിദ്ധീകരണമാരംഭിച്ചത്.
- കോൺഗ്രസ് പ്രസിഡന്റായ വനിതകൾ : ആനിബസന്റ് (1917), സരോജിനി നായിഡു (1925), നെല്ലിസെൻ ഗുപ്ത (1933), ഇന്ദിരാഗാന്ധി (1959), സോണിയാഗാന്ധി (1998)
- കോൺഗ്രസ് പ്രസിഡന്റായ വിദേശികൾ : ജോർജ് യൂൾ (1888), വില്യം വെഡ്ഡർ ബേൺ (1889,1910), ആൽഫ്രഡ് വെബ് (1894), ഹെൻറി കോട്ടൺ (1904), ആനിബസന്റ് (1917), നെല്ലിസെൻ ഗുപ്ത (1933)