Kerala PSC LP/UP Assistant Online Mock Test 258
Kerala PSC LP/UP Assistant Online Mock Test 258

Kerala PSC LP/UP Assistant Online Mock Test 258

Kerala PSC LP/UP Assistant Online Mock Test 258

കൂടുതലറിയാൻ പ്ലസ് സിംബൽ ക്ലിക്ക് ചെയ്യൂക.

ആമസോണിയ – 1

  • ഐ.എസ്.ആർ.ഒ യുടെ നേതൃത്വത്തിൽ വിക്ഷേപിച്ച ബ്രസീലിന്റെ ഭൗമ നിരീക്ഷണ ഉപഗ്രഹം
  • വിക്ഷേപിച്ച തീയതി 2021 ഫെബ്രുവരി 28
  • വിക്ഷേപിച്ച സ്ഥലം – ശ്രീഹരികോട്ട
  • വിക്ഷേപണ വാഹനം – PSLV C-51
  • ഭാരം – 637 കിലോഗ്രാം
  • 2021 ലെ ഐ.എസ്.ആർ.ഒ യുടെ ആദ്യ ദൗത്യം
  • ആമസോൺ കാടുകളിലെ വനനശീകരണം കണ്ടുപിടിക്കുക എന്ന ലക്ഷ്യത്തോടെ ഐ. എസ്.ആർ.ഒ വിക്ഷേപിച്ച ഉപഗ്രഹം
  • ഇന്ത്യയിൽ നിന്നും വിക്ഷേപിക്കുന്ന ബ്രസീലിന്റെ ആദ്യ ഉപഗ്രഹം
  • പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം, ഭഗ വത്ഗീതയുടെ ഇലക്ട്രോണിക് പതിപ്പ്, 25000 ഇന്ത്യൻ പൗരന്മാരുടെ പേരുകൾ എന്നിവ ഈ ദൗത്യത്തിന്റെ ഭാഗമായി ബഹി രാകാശത്തേക്ക് അയച്ചു.

മഹാനദി

  • മഹാനദിയുടെ ഉത്ഭവം ഛത്തീസ്ഗഢിലെ റായ്പൂർ ജില്ലയിലെ സിഹാവ് മലനിരകളിൽ
  • മഹാനദിയുടെ നീളം – 857 Km
  • ‘ഒഡീഷയുടെ ദുഃഖം’ എന്നറിയപ്പെടുന്ന നദി
  • ഹിരാക്കുഡ് അണക്കെട്ട് സ്ഥിതി ചെയ്യുന്ന നദി
  • 2020 ജൂണിൽ 500 വർഷം പഴക്കം ചെന്ന ക്ഷേത്രം കണ്ടെത്തിയ നദീതീരം
  • ഒഡീഷയിലെ പ്രധാന നദിയായ മഹാനദിയുടെ തീരത്താണ് കട്ടക് സ്ഥിതിചെയ്യുന്നത്
  • മഹാനദിയുടെ പതനം – ബംഗാൾ ഉൾക്കടൽ
  • മഹാനദിയുടെ പോഷക നദികൾ – ഷിയോനാഥ്, ഇബ്, ടെൽ
  • മഹാനദിയുടെ ഏറ്റവും വലിയ പോഷകനദി – ഷിയോനാഥ
  • ഇന്ത്യയിൽ സ്വകാര്യവൽക്കരിക്കപ്പെട്ട ആദ്യ നദി – ഷിയോനാഥ
  • 1998-ൽ ഷിയോനാഥിലെ ജലത്തിന്റെ ഉടമസ്ഥാവകാശം നേടിയെടുത്ത വ്യവസായി കൈലാഷ് സോണി
  • മഹാനദിയുടെ അഴിമുഖം സ്ഥിതി ചെയ്യുന്നത് – ഫാൾസ് പോയിന്റ് (ഒഡീഷ)

നവീന ശിലായുഗം

  • നവീന ശിലായുഗത്തിന്റെ മറ്റൊരു പേര് – നിയോലിത്തിക് കാലഘട്ടം
  • മനുഷ്യൻ കൃഷി ആരംഭിച്ച കാലഘട്ടം
  • ഭക്ഷ്യോൽപ്പാദന കാലഘട്ടം എന്നറിയപ്പെടുന്നു
  • നവീന ശിലായുഗത്തിലെ മനുഷ്യർ കൃഷി ചെയ്തിരുന്ന പ്രധാന വിളകൾ : – ഗോതമ്പ്, ബാർലി, ചണം, വിവിധയിനം കിഴങ്ങുകൾ, നെല്ല്, വാഴ
  • ചരിത്രത്തിലെ ഏറ്റവും വലിയ നാഴികകല്ല് എന്ന് വിശേഷിപ്പിക്കാവുന്ന നവീന ശിലായുഗത്തിലെ കണ്ടുപിടിത്തം – ചക്രങ്ങൾ
  • നവീന ശിലായുഗ മനുഷ്യർ കൈവരിച്ച സാങ്കേതിക പുരോഗതിയ്ക്ക് ഉദാഹരണം – സ്വിറ്റ്സർലാണ്ടിലെ തടാകങ്ങൾ
  • നവീന ശിലായുഗത്തെ “നവീനശിലായുഗ വിപ്ലവം” എന്ന് വിശേഷിപ്പിച്ചത് – ഗോർഡൻ ചൈൽഡ്
  • ചരിത്രാതീത കാലത്തെക്കുറിച്ച് വിവരം ലഭ്യമാകുന്ന ഗോർഡൻ ചൈൽഡിന്റെ ഗ്രന്ഥങ്ങൾ – മനുഷ്യൻ സ്വയം നിർമ്മിക്കുന്നു ചരിത്രത്തിൽ എന്ത് സംഭവിച്ചു

ഭരണഘടനാ നിർമ്മാണസഭ

  • ഭരണഘടനാ നിർമ്മാണസഭയാണ് ഇന്ത്യൻ ഭരണഘടന തയ്യാറാക്കിയത്.
  • ഭരണഘടനാ നിർമ്മാണ സഭ രൂപീകൃതമാകാൻ കാരണമായ ദൗത്യം – കാബിനറ്റ് മിഷൻ
  • ഭരണഘടനാ നിർമ്മാണസഭ രൂപീകൃതമായത് – 1946 നവംബർ
  • രൂപീകൃതമാകുമ്പോൾ ഭരണഘടനാനിർമ്മാണ സഭയിൽ 389 അംഗങ്ങളാണുണ്ടായിരുന്നത്.
  • ഭരണഘടനാ നിർമ്മാണ സഭയിലെ തിരഞെഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ എണ്ണം – 296
  • ഏറ്റവുമധികം അംഗങ്ങൾ തിരഞ്ഞെടുക്കപ്പെട്ട പ്രവിശ്യ – യുണൈറ്റഡ് പ്രൊവിൻസ്
  • രൂപീകൃതമാവുമ്പോൾ ഭരണഘടനാ നിർമ്മാണ സഭയിലുണ്ടായിരുന്ന വനിതകളുടെ എണ്ണം – 17
  • ഇന്ത്യാ വിഭജനത്തിനുശേഷം വനിതകളുടെ എണ്ണം – 15 ആയി.
  • ഭരണഘടനാ നിർമ്മാണ സഭയുടെ പ്രഥമ സമ്മേളനം നടന്നത് – 1946 ഡിസംബർ 9
  • ഭരണഘടനാ നിർമ്മാണ സഭയുടെ പ്രഥമ സമ്മേളനം അവസാനിച്ചത് – 1946 ഡിസംബർ 23
  • ഭരണഘടനാ നിർമ്മാണ സഭയുടെ പ്രഥമ സമ്മേളനത്തിന്റെ വേദി – ഇന്നത്തെ പാർലമെന്റ് സെൻട്രൽ ഹാൾ
  • ഭരണഘടനാ നിർമ്മാണസഭയിൽ അംഗമായിരുന്ന മലയാളികളുടെ എണ്ണം – 17
  • ഭരണഘടനാ നിർമ്മാണസഭയിലെ മലയാളി വനിതകളുടെ എണ്ണം – 3 : ആനി മസ്ക്രീൻ, അഞ്ചുസ്വാമി നാഥൻ, ദാക്ഷായണി വേലായുധൻ
  • ഭരണഘടന നിർമ്മാണസഭയുടെ ഉപാദ്ധ്യക്ഷന്മാർ – എച്ച്.സി.മുഖർജി, വി.ടി.കൃഷ്ണമാചാരി
  • ഭരണഘടനാ നിർമ്മാണസഭയുടെ സെക്രട്ടറി – എച്ച്.വി.ആർ, അയ്യങ്കാർ
  • ഭരണഘടനാ നിർമ്മാണസഭയെ ആദ്യമായി അഭിസംബോധന ചെയ്തത് – ജെ.ബി. കൃപലാനി
  • ഇന്ത്യൻ ഭരണഘടന എഴുതി തയ്യാറാക്കിയ (കൈയെഴുത്തുപ്രതി) വ്യക്തി – പ്രേം ബിഹാരി നരെയ്ൻ റെയ്സ്
  • ഇന്ത്യൻ ഭരണഘടനയുടെ ഹിന്ദി കൈയെഴുത്ത് പ്രതി തയ്യാറാക്കിയത് – വസന്ത് കൃഷ്ണൻ
  • ഭരണഘടനയുടെ ആമുഖം തയ്യാറാക്കിയത് – ജവഹർലാൽ നെഹ്റു
  • ഭരണഘടനയുടെ കവർപേജ് ലേ ഔട്ട് എന്നിവ തയ്യാറാക്കിയത് – നന്ദലാൽ ബോസ്
  • ഒരു നിയമനിർമ്മാണ സഭയെന്ന നിലയ്ക്ക് ഭരണഘടനാ നിർമ്മാണസഭ ആദ്യമായി സമ്മേളിച്ചത് – 1947 നവംബർ 17
  • ഈ സമ്മേളനത്തിൽ വച്ച് ജി.വി.മാവ്ലങ്കറിനെ സ്പീക്കറായി തിരഞ്ഞെടുത്തു.
  • ഇന്ത്യൻ ഭരണഘടന സ്വീകരിക്കപ്പെട്ടത് – 1949 നവംബർ 26
  • ഭരണഘടനാ നിർമ്മാണ സഭയുടെ അവസാന സമ്മേളനം നടന്നത് – 1950 ജനുവരി 24
  • ഭരണഘടനാ നിർമ്മാണ സഭയിലെ അംഗങ്ങൾ ഭരണഘടനയിൽ ഒപ്പുവെച്ചത് – 1950 ജനുവരി 24

ഭരണഘടന നിർമ്മാണ സഭ അംഗീകരിച്ച ദിനങ്ങൾ

  • ദേശീയ പതാക – 1947 ജൂലൈ 22
  • ദേശീയ ഗാനം – 1950 ജനുവരി 24
  • ദേശീയ ഗീതം – 1950 ജനുവരി 24
  • ദേശീയ മുദ്ര – 1950 ജനുവരി 26

ഭരണ ഘടനാ ഭേദഗതി

  • ഇന്ത്യൻ ഭരണഘടന, ഭരണഘടനാ ഭേദഗതി എന്ന ആശയം കടമെടുത്തത് ദക്ഷിണാഫ്രിക്കൻ ഭരണഘടനയിൽ നിന്നാണ്.
  • ഭരണഘടന ഭേദഗതി ചെയ്യാനുള്ള അധികാരം പാർലമെന്റിൽ നിക്ഷിപ്തമാണ്.
  • അനുഛേദം 368 (ഭാഗം XX) ആണ് ഭരണ ഘടന ഭേദഗതി ചെയ്യാൻ പാർലമെന്റിന് അധികാരം നൽകുന്നത്.
  • പ്രധാനമായും മൂന്ന് തരത്തിലാണ് ഭരണ ഘടനാ ഭേദഗതി നടപ്പിലാക്കുന്നത്

ജി.എസ്.ടി.

  • ദേശീയ-സംസ്ഥാന തലങ്ങളിലായി നിലവിലുള്ള വിവിധ തരം പരോക്ഷ നികുതികൾക്കു പകരം ദേശീയ തലത്തിൽ ഏർപ്പെടുത്തിയ ഏകീകൃതവും പരോക്ഷവുമായ മൂല്യവർദ്ധിത നികുതിയാണ് ജി.എസ്.ടി.
  • ജി.എസ്.ടി യുടെ പൂർണ്ണ രൂപം – ഗുഡ്സ് ആന്റ് സർവ്വീസസ് ടാക്സ്
  • 2016 സെപ്തംബർ 8 നാണ് ജി.എസ്. ടി ബില്ലിൽ പ്രസിഡന്റ് ഒപ്പുവച്ചത്
  • ജി.എസ്.ടി ഉദ്ഘാടനം ചെയ്തത് – പ്രണബ് മുഖർജി & നരേന്ദ്രമോദി
  • ജി.എസ്.ടി യുടെ ആപ്തവാക്യം – One Nation, One Tax, One Market
  • ലോകത്തിലെ ആദ്യ ജി.എസ്.ടി കാൽക്കുലേറ്റർ പുറത്തിറക്കിയ കമ്പനി – CASIO India
  • ലോകത്തിലാദ്യമായി ജി.എസ്.ടി നടപ്പിലാക്കിയ രാജ്യം – ഫ്രാൻസ് (1954)
  • ഇന്ത്യയിൽ നിലവിലുള്ളത് ഇരട്ട ജി.എസ്.ടി മാതൃകയാണ്.
  • കേന്ദ്രഗവൺമെന്റ് ചുമത്തുന്ന ജി.എസ്.ടി അറിയപ്പെടുന്നത് – സെൻട്രൽ ജി.എസ്.ടി (CGST)
  • സംസ്ഥാന ഗവൺമെന്റ് ചുമത്തുന്ന ജി.എ സ്.ടി അറിയപ്പെടുന്നത് – സ്റ്റേറ്റ് ജി.എസ്.ടി (SGST)
  • CGST യും SGST യും ഉപഭോക്താക്കളിൽ നിന്നും ഒരുമിച്ച് പിരിച്ചെടുത്ത് കേന്ദ്രവും സംസ്ഥാനവും തുല്യമായി വീതിച്ചെടുക്കുന്നു
  • ഒരു സംസ്ഥാനത്ത് നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് ക്രയവിക്രയം ചെയ്യപ്പെടുന്ന ചരക്കുകൾക്കും സേവനങ്ങൾക്കും മേൽ ചുമത്തുന്ന നികുതി – ഇന്റഗ്രേറ്റഡ് ജി.എസ്.ടി
  • അന്തർസംസ്ഥാന ക്രയവിക്രയങ്ങളുടെ മേൽ ജി.എസ്.ടി ചുമത്തുന്നതും പിരിക്കുന്നതും കേന്ദ്രഗവൺമെന്റാണ്
  • ഇന്ത്യയെ കൂടാതെ ഇരട്ട GST നിലനിൽക്കുന്ന രാജ്യങ്ങൾ – കാനഡ, ബ്രസീൽ
  • ജിഎസ്ടി യുടെ കീഴിൽ വരുന്ന പ്രധാന നികുതി നിരക്കുകൾ – 0%, 5%, 12%, 18%, 28%
  • കേരളത്തിലെ ജി.എസ്.ടി ഭവൻ സ്ഥിതി ചെയ്യുന്നത് – തിരുവനന്തപുരം
  • ജി.എസ്.ടി യുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നൽകുന്നതിനായി നിലവിൽ വന്ന ഭരണഘടനാ സ്ഥാപനമാണ് ജി.എസ്.ടി കൗൺസിൽ
  • ജി.എസ്.ടി കൗൺസിലിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട അനുച്ഛേദം – 279A
  • ജി.എസ്.ടി കൗൺസിൽ ചെയർമാൻ – കേന്ദ്രധനകാര്യമന്ത്രി
  • കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ജി.എസ്.ടി യുമായി ബന്ധപ്പെട്ട നിയമങ്ങൾ നിർമ്മിക്കാൻ അനുമതി നൽകുന്ന അനുച്ഛേദം – അനുച്ഛേദം 246A
  • ഐ.ജി.എസ്.ടി ചുമത്താനും നികുതി പിരിക്കാനും കേന്ദ്ര സർക്കാരിന് അനുമതി നൽകുന്ന അനുച്ഛേദം – അനുച്ഛേദം 269A

നിലവിലെ സംയുക്ത സൈനിക മേധാവി

ജനറൽ അനിൽ ചൗഹാൻ.

അവനി ലെഖാര

  • പാരാലിമ്പിക്സിൽ സ്വർണമെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാതാരം
  • പാരാലിമ്പിക്സിൽ സ്വർണം നേടുന്ന നാലാമത്തെ ഇന്ത്യൻ കായികതാരം
  • ഒരു പാരാലിമ്പിക്സിൽ ഒന്നിലധികം മെഡലുകൾ നേടിയ ആദ്യ ഇന്ത്യൻ വനിത
  • അവനി ലെഖാരെ ഒരു രാജസ്ഥാൻ സ്വദേശിനിയാണ്
  • രാജസ്ഥാൻ സർക്കാർ അവനിലെഖാരയെ അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (ACF) ആയി നിയമിച്ചു

സേഫ്റ്റി ഫ്യൂസ്

  • ഷോർട്ട് സർക്യൂട്ട്, ഇൻസുലേഷൻ തകരാറ് എന്നിവയുണ്ടാകുമ്പോൾ കണക്ഷൻ വിഛേദിക്കപ്പെടുന്ന രീതിയിൽ ഉള്ള സുരക്ഷാ സംവിധാനമാണ് സേഫ്റ്റി ഫ്യൂസ്. അനുവദനീയമായതിലും കൂടുതൽ വൈദ്യുതി ഒഴുകി സർക്യൂട്ടും വൈദ്യുതോപകരണങ്ങളും തകരാറിലാകാതിരിക്കാൻ മുൻകരുതലായി സർക്യൂട്ടിൽ ഉൾപ്പെടുത്തുന്നവയാണ് സേഫ്റ്റി ഫ്യൂസ്,
  • സുരക്ഷാഫ്യൂസ് പ്രവർത്തിക്കുന്നതിനടിസ്ഥാനം – വൈദ്യുതിയുടെ താപഫലം
  • സുരക്ഷാ ഫ്യൂസിന്റെ പ്രധാന ഭാഗം – ഫ്യൂസ് വയർ
  • ഇലക്ട്രിക് ഫ്യൂസ് വയറിലെ ഘടകങ്ങൾ – ടിൻ, ലെഡ്
  • ഒരു ഫ്യൂസ് വയറിന്റെ പ്രധാന സവിശേഷത – ഉയർന്ന പ്രതിരോധവും, താഴ്ന്ന ദ്രവാണാങ്കവും
  • ട്രാൻസ്ഫോമറുകളിൽ ഉപയോഗിക്കുന്ന ഫ്യൂസുകൾ – ഹൈവോൾട്ടേജ് ഫ്യൂസുകൾ
  • ഹൈവോൾട്ടേജ് ഫ്യൂസുകൾ നിർമ്മിക്കാനും പയോഗിക്കുന്ന ലോഹങ്ങൾ – വെള്ളി, ചെമ്പ്, ഈയം
  • വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഫ്യൂസുകൾ – ഓട്ടോമോറ്റീവ് ഫ്യൂസ്
  • കോഫിമേക്കറുകളിലും ഹെയർ ഡ്രയറുകളിലും ഉപയോഗിക്കുന്ന ഫ്യൂസുകൾ – തെർമൽ ഫ്യുസുകൾ
  • എല്ലാ സർക്യൂട്ടിലെയും വൈദ്യുതപ്രവാഹം വിഛേദിക്കുന്നതിനുള്ള സംവിധാനമാണ് – മെയിൻ സ്വിച്ച്.
"There is no joy in possession without sharing". Share this page.

Loading

Leave a Reply

Your email address will not be published. Required fields are marked *