Kerala PSC LP/UP Assistant Online Mock Test 259
കൂടുതലറിയാൻ “പ്ലസ് ” സിംബൽ ക്ലിക്ക് ചെയ്യൂക.
വൈദ്യുത കാന്തിക സ്പെക്ട്രത്തിലെ ഏറ്റവും ഇടുങ്ങിയ ഭാഗം ?
– ദൃശ്യപ്രകാശം
ദൃശ്യപ്രകാശത്തിന്റെ തരംഗദൈർഘ്യം ?
– 400-700 നാനോമീറ്റർ
ദൃശ്യപ്രകാശത്തിൽ അടങ്ങിയിരിക്കുന്ന ഘടകവർണങ്ങൾ ?
– VIBGYOR (Violet, Indigo, Blue, Green, Yellow, Orange, Red)
തരംഗദൈർഘ്യം കുറവും ആവൃത്തി കൂടുതലുമായ ഘടകവർണം ?
– വയലറ്റ്
വർണ്ണവും തരംഗ ദൈർഘ്യവും
വർണം | തരംഗദൈർഘ്യം (nm) |
വയലറ്റ് (V) | 400 nm - 440 nm |
കടുംനീല (I) | 440 nm-460 nm |
നീല (B) | 460 nm-500 nm |
പച്ച (G) | 500 nm-570 nm |
മഞ്ഞ (Y) | 570 nm-590 nm |
ഓറഞ്ച് (O) | 590 nm-620 nm |
ചുവപ്പ് (R) | 620 nm-700 nm |
- തരംഗദൈർഘ്യം കൂടുതലും ആവൃത്തി കുറഞ്ഞതുമായ ഘടകവർണം – ചുവപ്പ്
- എല്ലാ നിറങ്ങളെയും പ്രതിഫലിപ്പിക്കുന്ന നിറം – വെള്ള
- എല്ലാ നിറങ്ങളെയും ആഗിരണം ചെയ്യുന്ന നിറം – കറുപ്പ്
വൈദ്യുത ഉപകരണങ്ങളും ഉപയോഗവും
- കമ്മ്യൂട്ടേറ്റർ – വൈദ്യുതിയുടെ ദിശമാറ്റാൻ ഉപയോഗിക്കുന്നു.
- അമ്മീറ്റർ – വൈദ്യുതപ്രവാഹം അളക്കാൻ ഉപയോഗിക്കുന്നു
- ട്രാൻസ്ഫോമർ – ACവോൾട്ടത ഉയർത്താനോ താഴ്ത്താനോ ഉപയോഗിക്കുന്നു.
- വോൾട്ട് മീറ്റർ – പൊട്ടൻഷ്യൽ വ്യത്യാസം അളക്കാൻ ഉപയോഗിക്കുന്നു.
- റെക്ടിഫയർ – AC യെ DC ആക്കി മാറ്റുന്നതിന്.
- തെർമോമീറ്റർ . ഊഷ്മാവ്
- മാനോമീറ്റർ – വാതകമർദ്ദം
- അൾട്ടിമീറ്റർ – ഉയരം
- ഹൈഗ്രോമീറ്റർ – ആർദ്രത
- കലോറി മീറ്റർ – താപം
- ബാരോമീറ്റർ – അന്തരീക്ഷ മർദ്ദം
- ഹൈഡ്രോമീറ്റർ – ദ്രാവക സാന്ദ്രത
- ലാക്ടോമീറ്റർ – പാലിന്റെ ശുദ്ധത
- പൈറോമീറ്റർ – ഉയർന്ന ഊഷ്മാവ്
- ഓം മീറ്റർ – വൈദ്യുത പ്രതിരോധം
- ഓഡിയോ മീറ്റർ – ശബ്ദ തീവ്രത
- വിൻഡ് വെയിൻ – കാറ്റിന്റെ ഗതി
- ടാക്കോ മീറ്റർ – വിമാനങ്ങൾ, ബോട്ടുകൾ എന്നിവയുടെ വേഗത
- ഹൈഡ്രോഫോൺ – ജലത്തിനടിയിലെ ശബ്ദം
- ഫാത്തോമീറ്റർ – സമുദ്രത്തിന്റെ ആഴം
- ക്രോണോമീറ്റർ – കപ്പലിലെ സമയ വ്യത്യാസം
- അനിമോമീറ്റർ – കാറ്റിന്റെ ശക്തിയും വേഗതയും
- സക്കാരി മീറ്റർ – ഒരു ലായനിയിലെ പഞ്ചസാരയുടെ അളവ്
ഒരു ചാലകവുമായി ബന്ധപ്പെട്ട കാന്തിക ഫ്ളെക്സിന് മാറ്റം വരുമ്പോൾ അതിന്റെ ഫലമായി ചാലകത്തിൽ ഒരു emf പ്രേരിത മാകുന്ന പ്രതിഭാസം ?
– വൈദ്യുത കാന്തിക പ്രേരണം
വൈദ്യുത കാന്തിക പ്രേരണം മൂലമുണ്ടാകുന്ന വൈദ്യുതി ?
– പ്രേരിത വൈദ്യുതി
പ്രേരിത വൈദ്യുതിയുടെ വോൾട്ടത ?
– പ്രേരിത emf
വൈദ്യുത കാന്തിക പ്രേരണതത്ത്വം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഉപകരണങ്ങൾ ?
– ഡൈനാമോ (ജനറേറ്റർ), മൈക്രോഫോൺ
കാന്തിക ശക്തി ഉപയോഗിച്ച് വൈദ്യുതി ഉൽപ്പാദിപ്പിക്കാമെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ?
– മൈക്കിൾ ഫാരഡെ
ഡൈനാമോ കണ്ടുപിടിച്ചത് ?
– മൈക്കിൾ ഫാരഡെ
ജൈവ വൈദ്യുതി കണ്ടുപിടിച്ചത് ?
– ലിഗുയി ഗാൽവാനി
ശുക്രൻ (വീനസ്)
- ശുക്രനിലെ തിളക്കത്തിന് കാരണം . കാർബൺ ഡയോക്സൈഡ് നിറഞ്ഞ ശുക്രമേഘങ്ങൾ
- സൂര്യപ്രകാശത്തെ ശക്തിയായി പ്രതിഫലിപ്പിക്കുന്നത് കൊണ്ട് ചന്ദ്രൻ കഴിഞ്ഞാൽ രാത്രിയിൽ ആകാശത്ത് കാണുന്ന ഏറ്റവും തിളക്കമേറിയ ആകാശ ഗോളം
- പ്രഭാത നക്ഷത്രം, പ്രദോഷ നക്ഷത്രം എന്നീ പേരുകളിൽ അറിയപ്പെടുന്നത്
- വർഷത്തേക്കാളും ദിവസത്തിനു ദൈർഘ്യം കൂടുതലുള്ള ഗ്രഹം
- സൗരയൂഥത്തിലെ ഏറ്റവും ദൈർഘ്യമേറിയ ദിനരാത്രങ്ങൾ അനുഭവപ്പെടുന്ന ഗ്രഹം
- ഭൂമിയുടെ ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഗ്രഹം
- കിഴക്കുനിന്നും പടിഞ്ഞാറോട്ട് ഭ്രമണം ചെയ്യുന്ന ഗ്രഹം
- പരിക്രമണത്തിനേക്കാളേറെ സമയം ഭ്രമണത്തിനെടുക്കുന്ന ഏകഗ്രഹം
- ഏറ്റവും ചൂടുകൂടിയ ഗ്രഹം
- ഭൂമിയെ കൂടാതെ ഹരിത ഗൃഹപ്രഭാവം അനുഭവപ്പെടുന്ന ഗ്രഹം
- സൾഫ്യൂരിക് ആസിഡ് നിറഞ്ഞ മേഘപാളികളാൽ ആവൃതമായ ഗ്രഹം
- റോമാക്കാരുടെ പ്രണയ ദേവതയുടെ പേര് (വീനസ്) നൽകപ്പെട്ട ഗ്രഹം
- ‘ഭൂമിയുടെ ഇരട്ട’ എന്നറിയപ്പെടുന്ന ഗ്രഹം
- “സൂര്യന്റെ അരുമ’ എന്നറിയപ്പെടുന്ന ഗ്രഹം
- ‘ലൂസിഫെർ’ എന്നറിയപ്പെടുന്ന ഗ്രഹം
- ശുക്രനിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി – മാക്സ്വെൽ മോണ്ട്സ്
- ശുക്രന്റെ അന്തരീക്ഷത്തിൽ ഏറ്റവും കൂടുതലുള്ള വാതകം – കാർബൺ ഡൈ ഓക്സൈഡ്
- ശുക്രന്റെ അന്തരീക്ഷത്തിൽ ഓസോൺ പാളി അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയ പേടകം – വീനസ് എക്സ്പ്രസ്
- ശുക്രനെക്കുറിച്ച് പഠിക്കാനായി സോവിയറ്റ് യൂണിയൻ വിക്ഷേപിച്ച പേടകം – വിനോ 7
- പ്രഭാത നക്ഷത്രവും പ്രദോഷ നക്ഷത്രവും ശുക്രനാണെന്നു ആദ്യമായി തിരിച്ചറിഞ്ഞത് – പൈതഗോറസ്
- ശുക്രനിലെ വിശാലമായ പീഠഭൂമി – ലക്ഷ്മിപ്ലാനം
പാസ്കൽ നിയമം
- ഒരു സംവൃതവ്യൂഹത്തിൽ അടങ്ങിയിരിക്കുന്ന ദ്രാവകത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് പ്രയോഗിക്കുന്ന മർദം അതിന്റെ എല്ലാ ഭാഗത്തും ഒരേ അളവിൽ അനുഭവപ്പെടും എന്ന തത്ത്വമാണ് പാസ്ക്കൽ നിയമം
- മർദം പ്രയോഗിച്ച് ദ്രാവകങ്ങളുടെ വ്യാപ്തം കുറയ്ക്കാൻ സാധിക്കില്ല എന്നതാണ് പാസ്ക്കൽ നിയമത്തിന്റെ അടിസ്ഥാനം. പാസ്ക്കലിന്റെ നിയമം
- ഹൈഡ്രോളിക് പ്രസ്സ്, ഹൈഡ്രോളിക് ബ്രേക്ക്, ഹൈഡ്രോളിക് ജാക്ക്, ഹൈഡ്രോളിക് ലിഫ്റ്റ് എന്നിവയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട അടിസ്ഥാന നിയമമാണ് പാസ്ക്കൽ നിയമം.
- ഫ്ളഷ് ടാങ്കിന്റെ പ്രവർത്തന തത്ത്വമാണ് പാസ്ക്കൽ നിയമം
- മണ്ണുമാന്തി യന്ത്രത്തിന്റെ (Excavator)അടിസ്ഥാന നിയമമാണ് പാസ്ക്കൽ നിയമം.
ജൊഹാൻസ് കെപ്ലർ
- സൂര്യനെ കേന്ദ്രമാക്കി ഗ്രഹങ്ങൾ ദീർഘ വൃത്താകൃതിയിലുള്ള ഭ്രമണ പഥത്തിൽ സഞ്ചരിക്കുന്നു എന്ന് പ്രസ്താവിച്ച ശാസ്ത്രജ്ഞൻ
- കെപ്ലർ ഗ്രഹചലനവുമായി ബന്ധപ്പെട്ട് മൂന്ന് നിയമങ്ങളാണ് ആവിഷ്കരിച്ചത്.
പ്ലവക്ഷമ ബലം
- ഒരു വസ്തു ദ്രവത്തിൽ ഭാഗികമായോ, പൂർണമായോ മുങ്ങിയിരിക്കുമ്പോൾ ആ ദ്രവം വസ്തുവിന് മുകളിലേക്ക് പ്രയോഗിക്കുന്ന ബലമാണ് – പ്ലവക്ഷമ ബലം
- ഒരു വസ്തു ദ്രവത്തിലായിരിക്കുമ്പോൾ അനുഭവപ്പെടുന്ന പ്ലവക്ഷമബലം കണക്കാക്കാൻ വസ്തുവിന് ആ ദ്രവത്തിലുണ്ടായ ഭാരക്കുറവ് കണ്ടെത്തിയാൽ മതി.
- ദ്രവത്തിൽ മുങ്ങിയിരിക്കുന്ന ഒരു വസ്തുവിൽ പ്ലവക്ഷമബലം അനുഭവപ്പെടുന്നത് – മുകളിലേക്ക്
- പ്ലവക്ഷമബലം ദ്രവത്തിൽ ഇരിക്കുന്ന വസ്തുവിന്റെ ഭാരത്തേക്കാൾ കൂടുതലായാൽ വസ്തു ദ്രവത്തിൽ പൊങ്ങികിടക്കും.
- പ്ലവക്ഷമ ബലം ദ്രവത്തിൽ ഇരിക്കുന്ന വസ്തുവിന്റെ ഭാരത്തേക്കാൾ കുറവായാൽ വസ്തു ദ്രവത്തിൽ താഴ്ന്ന് പോകും.
- പ്ലവക്ഷമബലത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ – ദ്രാവകത്തിന്റെ സാന്ദ്രത, വസ്തുവിന്റെ വ്യാപ്തം
- ദ്രവത്തിന്റെ സാന്ദ്രത കൂടുമ്പോൾ പ്ലവക്ഷമബലം കൂടുന്നു.
- വസ്തുക്കൾ ദ്രാവകത്തിൽ മുങ്ങിക്കിടക്കുമ്പോൾ ഗുരുത്വബലം കൂടുതലും പ്ലവക്ഷമ ബലം കുറവും ആയിരിക്കും.
- വസ്തുക്കൾ ദ്രാവകത്തിൽ പൊങ്ങിക്കിടക്കുമ്പോൾ പ്ലവക്ഷമബലം കൂടുതലും ഗുരുത്വ ബലം കുറവും ആയിരിക്കും.
- പ്ലവക്ഷമബലം ഭൂഗുരുത്വബലത്തിന് എതിർദിശയിലായിരിക്കും.
- ഒരേ മാസുള്ള ചെമ്പുകട്ടയിലും ഇരുമ്പുകട്ടയിലും അനുഭവപ്പെടുന്ന പ്ലവക്ഷമബലം ഒരു പോലെയല്ലാത്തതിനു കാരണം അതിന്റെ വ്യാപ്തത്തിലുള്ള വ്യത്യാസമാണ്.
- ഒരു വസ്തു ഭാഗികമായോ പൂർണ്ണമായോ ഒരു ദ്രവത്തിൽ മുങ്ങിയിരിക്കുമ്പോൾ അതിൽ അനുഭവപ്പെടുന്ന പ്ലവക്ഷമബലം വസ്തു ആദേശം ചെയ്യുന്ന ദ്രവത്തിന്റെ ഭാരത്തിന് തുല്യമായിരിക്കും – ആർക്കമെഡീസ് തത്ത്വം
പ്ലവനതത്ത്വം
- ഒരു വസ്തു ദ്രവത്തിൽ പൊങ്ങിക്കിടക്കുമ്പോൾ വസ്തുവിന്റെ ഭാരവും അത് ആദേശം ചെയ്യുന്ന ദ്രവത്തിന്റെ ഭാരവും തുല്യമായിരിക്കും.
- ലാക്ടോമീറ്റർ, ഹൈഡ്രോമീറ്റർ എന്നിവ പ്ലവനതത്ത്വത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഉപകരണങ്ങളാണ്.
സദിശ അളവുകൾ (Vector Quantity)
പരിമാണത്തോടൊപ്പം (Magnitude) ദിശ ചേർത്തുപറയുന്ന അളവുകൾ. ഉദാ: പ്രവേഗം, സ്ഥാനാന്തരം, ത്വരണം, ബലം
അദിശ അളവുകൾ (Scular Quantity)
പരിമാണത്തോടൊപ്പം ദിശ ചേർത്തു പറയാത്ത അളവുകൾ. ഉദാ: സമയം, പിണ്ഡം, ദൂരം, വിസ്തീർണം, വേഗത, പ്രവൃത്തി, വ്യാപ്തം, സാന്ദ്രത
അയിരുകൾ
അയൺ | ഹേമറ്റൈറ്റ്, മാഗ്നറെറ്റ്, |
ടിൻ | കാസിറ്ററൈറ്റ് |
ലെഡ് | ഗലീന, ലിത്താർജ് |
അലൂമിനിയം | ബോക്സൈറ്റ്, ക്രയോലൈറ്റ് |
സിങ്ക് | സിങ്ക് ബ്ലെൻഡ്, കലാമിൻ |
കോപ്പർ | മാലക്കൈറ്റ്, ചാൽക്കോസൈറ്റ്, കോപ്പർ പൈറൈറ്റിസ് |
യുറേനിയം | പിച്ച് ബ്ലെന്റ് |
മെർക്കുറി | സിന്നബാർ |
സ്വർണം | ബിസ്മത്ത് അറേറ്റ് |
ആന്റിമണി | സ്ടിബ്നയ്റ്റ് |
ടൈറ്റാനിയം | ഇൽമനൈറ്റ്, റൂട്ടൈൽ |
മാംഗനീസ് | പൈറോലുസൈറ്റ് |
വനേഡിയം | പട്രോനൈറ്റ് |
നിക്കൽ | പെൻലാൻഡൈറ്റ് |