Kerala PSC LP/UP Assistant Online Mock Test 260
Kerala PSC LP/UP Assistant Online Mock Test 260

Kerala PSC LP/UP Assistant Online Mock Test 260

Kerala PSC LP/UP Assistant Online Mock Test 260

ലായനി

  • ഒരു ലായനിയിലെ കൂടിയ അളവിലുള്ള ഘടകമാണ് ലായകം.
  • ലീനം ലായകത്തിൽ ലയിച്ചുണ്ടാകുന്നതാണ് ലായനി
  • ഒരു നിശ്ചിത അളവ് ലായനിയിൽ ലയിച്ചു ചേർന്ന ലീനത്തിന്റെ അളവാണ് ലായനിയുടെ ഗാഢത
  • ഒരു നിശ്ചിത താപനിലയിൽ പരമാവധി ലീനം ലയിച്ചു ചേർന്നാൽ കിട്ടുന്ന ലായനി – പൂരിത ലായനി
  • പൂരിതമാകാൻ ആവശ്യമായതിലും അധികം ലീനം ലയിച്ചു ചേർന്ന ലായനിയാണ് അതി പൂരിത ലായനി.
  • പൂരിത ലായനി ഉണ്ടാകുന്നതിനുമുമ്പുള്ള അവസ്ഥയിലുള്ള ലായനി – അപൂരിതലായനി

കൊളോയിഡ്

  • ദ്രവ്യത്തിന്റെ രണ്ട് ഫേസുള്ള മിശ്രിതമാണ് – കൊളോയിഡ്.
  • കൊളായിഡുകൾ ഭിന്നാത്മക മിശ്രിതങ്ങളാണ്
  • കൊളായിഡുകളിൽ ലീന കണികകളുടെ വലുപ്പം യഥാർത്ഥ ലായനിയേക്കാൾ വലുതും സസ്പെൻഷനേക്കാൾ ചെറുതുമാണ്.
  • അതിനാൽ ഈ കണികകൾ പ്രകാശത്തെ വിസരിപ്പിക്കുകയും പ്രകാശപാത ദൃശ്യമാക്കുകയും ചെയ്യുന്നു.
  • ഫിൽട്ടറേഷൻ വഴി വേർതിരിക്കാൻ കഴിയില്ല. ടിന്റൽ പ്രഭാവം കാണിക്കുന്നു.

ല്യൂയിസ് സിദ്ധാന്തം

ആസിഡുകൾ ഇലക്ട്രോൺ ജോഡികളുടെ സ്വീകർത്താക്കളും (ല്യൂയിസ് ആസിഡ്) ബേസുകൾ ഇലക്ട്രോൺ ജോഡികളുടെ ദാതാക്കളും (ല്യൂയിസ് ബേസ്) ആണെന്ന് പ്രസ്താവിക്കുന്ന സിദ്ധാന്തം

ആസിഡ്

  • രാസപ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ ജലത്തിൽ ലയിച്ച് ഹൈഡ്രോണിയം അയോൺ നൽകുന്നവയാണ് ആസിഡുകൾ
  • ഏറ്റവും ആദ്യം കണ്ടുപിടിക്കപ്പെട്ട ആസിഡ് – അസെറ്റിക് ആസിഡ്
  • ഏറ്റവും പഴക്കമുള്ള ആസിഡ് എന്നറിയപ്പെടുന്ന ആസിഡ് – അസെറ്റിക് ആസിഡ്
  • മുട്ടത്തോട് മൃദുലമാക്കാൻ കഴിയുന്ന ആസിഡ് – അസെറ്റിക് ആസിഡ്
  • വായുവിൽ പുകയുന്ന ആസിഡ് – നൈട്രിക് ആസിഡ്
  • ഏറ്റവും കൂടുതൽ ക്രിയാശീലമുള്ള ആസിഡ് – പെർക്ലോറിക് ആസിഡ്
  • പന്ത്രണ്ടോ അതിൽ കൂടുതലോ കാർബൺ ആറ്റങ്ങൾ അടങ്ങിയ ഓർഗാനിക് ആസിഡ് – ഫാറ്റി ആസിഡ്

പുരോപ്രവർത്തനം

ഉഭയദിശാ പ്രവർത്തനത്തിൽ അഭികാരങ്ങൾ ഉൽപ്പന്നങ്ങളായി മാറുന്ന പ്രവർത്തനത്തെ പുരോപ്രവർത്തനം എന്നു വിളിക്കുന്നു.

പശ്ചാത് പ്രവർത്തനം

ഉഭയദിശാ പ്രവർത്തനത്തിൽ ഉൽപ്പന്നങ്ങൾ അഭികാരങ്ങളായി മാറുന്ന പ്രവർത്തനമാണ് പശ്ചാത് പ്രവർത്തനം

മെനിഞ്ചൈറ്റിസ്

  • മസ്തിഷ്കത്തിലെ സ്തരപാളിയായ മെനിഞ്ചസിനുണ്ടാകുന്ന അണുബാധയാണ് മെനിഞ്ചൈറ്റിസ്മെ
  • നിഞ്ചൈറ്റിസ് രോഗ നിർണ്ണയത്തിനുള്ള പരിശോധന – CSF പരിശോധന (CSF- സെറിബ്രോ സ്പൈനൽ ഫ്ളൂയിഡ്)
  • മെനിഞ്ചൈറ്റിസിനു കാരണമാകുന്ന സൂക്ഷ്മാണുക്കൾ – വൈറസ്, ഫംഗസ്, ബാക്ടീരിയ, പരാദങ്ങൾ

മെനിഞ്ചസ്

  • തലച്ചോറ്, സുഷ്മന എന്നിവയെ പൊതിഞ്ഞു കാണുന്ന മൂന്ന് സ്തര പാളികൾ ഉള്ള ആവരണം.
  • മെനിഞ്ചസിന്റെ ബാഹ്യസ്തരം ഡ്യൂറാ മേറ്റർ, മധ്യസ്തരം അരക്കനോയിഡ്, ആന്തരസ്തരം പയാമേറ്റർ എന്നിവയാണ്.
  • മെനിഞ്ചസിന്റെ ആന്തരപാളികൾക്കിടയിലും തലച്ചോറിലെ അറകളിലും സ്പൈനൻ ദ്രവം (SF) നിറഞ്ഞിരിക്കുന്നു.
  • രക്തത്തിൽ നിന്ന് രൂപപ്പെടുന്ന സെറിബ്രോ സ്പൈനൽ ദ്രവം തിരികെ രക്തത്തിലേക്ക് തന്നെ ആഗിരണം ചെയ്യപ്പെടുന്നു.
  • സെറിബ്രോ സ്പൈനൽ ദ്രവം മസ്തിഷക കലകൾക്ക് പോഷകഘടകങ്ങൾ, ഓക്സിജൻ എന്നിവ നൽകുകയും മസ്തി ഷ്കത്തിനുള്ളിലെ മർദം ക്രമീകരിക്കുകയും മസ്തിഷ്കത്തെ ക്ഷതങ്ങളിൽ നിന്നും സംരക്ഷിക്കുകയും ചെയ്യുന്നു.

പ്രോസോഫിനോസിയ

മുഖങ്ങളെ തിരിച്ചറിയാൻ മസ്തിഷ്കത്തിന് കഴിയാതെ വരുന്ന അവസ്ഥ 

സെറിബ്രൽ ത്രോംബോസിസ്

മസ്തിഷ്കത്തിലേക്ക് രക്തം വിതരണം ചെയ്യുന്ന ധമനികളിൽ രക്തം കട്ട പിടിക്കുന്നതുമൂലം അതിലൂടെ രക്തപ്രവാഹം തടസപ്പെടുന്ന അവസ്ഥ

സെറിബ്രൽ ഹെമറേജ്

മസ്തിഷ്കത്തിലേക്കുള്ള ഏതെങ്കിലും രക്തക്കുഴലുകൾ പൊട്ടുന്നതിന്റെ ഫലമായുണ്ടാകുന്ന രക്തപ്രവാഹം

പോളിയോമെലറ്റിസ്

നാഡീ വ്യവസ്ഥയെ ബാധിക്കുന്ന ഒരു വൈറസ് രോഗം

കൃഷിരീതികൾ

മോറികൾച്ചർ

മൾബറികൃഷി

മഷ്‌റൂം കൾച്ചർ

കൂൺ കൃഷി

വിറ്റി കൾച്ചർ

മുന്തിരികൃഷി

വെർമികൾച്ചർ

മണ്ണിര കൃഷി

സെറികൾച്ചർ

പട്ടുനൂൽ കൃഷി

മാരി കൾച്ചർ

കടൽ മത്സ്യകൃഷി

എപികൾച്ചർ

തേനീച്ച വളർത്തൽ

ഒലേറികൾച്ചർ

പച്ചക്കറി വളർത്തൽ

 ഫ്ളോറി കൾച്ചർ

അലങ്കാരസസ്യ വളർത്തൽ

പിസികൾച്ചർ

മത്സ്യകൃഷി

സിൽവി കൾച്ചർ

വനസസ്യങ്ങൾ, വനവിഭവങ്ങൾ, എന്നിവയുടെ സംരക്ഷണം

ചെവിയെ കുറിച്ചുള്ള പഠനം 

ഓട്ടോളജി

ചെവിയുടെ മൂന്ന് പ്രധാന ഭാഗങ്ങൾ – ബാഹ്യകർണം, മധ്യകർണം, ആന്തരകർണം

ബാഹ്യകർണം:-

ബാഹ്യകർണത്തിന്റെ ഭാഗങ്ങൾ – ചെവിക്കുട, കർണനാളം, കർണപടം 

ചെവിക്കുട (Pinna): – വായുവിലെ ശബ്ദത രംഗങ്ങളെ ശേഖരിച്ച് കർണനാളത്തിലേക്ക് നയിക്കുന്നു.
കർണനാളം : – ശബ്ദതരംഗങ്ങളെ കർണ പടത്തിലേക്ക് നയിക്കുന്നു. കർണനാളത്തിലെ രോമങ്ങൾ, കർണമെഴുക് എന്നിവ പൊടിപടലങ്ങളും രോഗാണുക്കളും പ്രവേശിക്കുന്നത് തടയുന്നു.
കർണമെഴുക് ഉൽപ്പാദിപ്പിക്കുന്നത് സെബേഷ്യസ് ഗ്രന്ഥി, സെറൂമിനസ് ഗ്രന്ഥി എന്നിവയാണ്.

കർണപടം : – മധ്യകർണത്തെ ബാഹ്യ കർണത്തിൽനിന്നും വേർതിരിക്കുന്ന വൃത്താകൃതിയിലുള്ള സ്തരം.
കർണപടം ശബ്ദതരംഗങ്ങൾക്കനുസരിച്ച് കമ്പനം ചെയ്യുന്നു.
കർണപടത്തിന്റെ ബാഹ്യഭാഗത്ത് ത്വക്ക് കൊണ്ട് പൊതിഞ്ഞ യോജക കലയും ആന്തര ഭാഗത്ത് ശ്ലേഷ്മ സ്തരവുമാണ് ഉള്ളത്.

മധ്യകർണത്തിന്റെ പ്രധാനഭാഗങ്ങൾ – അസ്ഥിശൃംഖല, യൂസ്റ്റേഷ്യൻ നാളി, ഓവൽ വിൻഡോ, റൗണ്ട് വിൻഡോ

മധ്യകർണം:-

യൂസ്‌റ്റേഷ്യൻ നാളി: മധ്യകർണ്ണത്തെയും ഗ്രസനിയേയും ബന്ധിപ്പിക്കുന്ന കുഴൽ. കർണപടത്തിന് ഇരുവശത്തുമുള്ള വായു മർദം ക്രമീകരിക്കുന്നു.
അസ്ഥിശൃംഖല : കർണപടത്തിലെ കമ്പനങ്ങളെ വർധിപ്പിച്ച് ആന്തരകരണത്തിലേക്ക് എത്തിക്കുന്നു.
മധ്യകർണത്തെയും ആന്തരകരണത്തെയും വേർതിരിക്കുന്നത് അസ്ഥി നിർമ്മിതമായ ഒരു ഭിത്തിയാണ്. ഈ ഭിത്തിയിൽ സ്തരങ്ങളാൽ അടയ്ക്കപ്പെട്ട രണ്ട് സുഷിരങ്ങൾ കാണുന്നു.
മുകളിലത്തെ സുഷിരത്ത ഓവൽ വിൻഡോ എന്നും താഴെയുള്ളതിനെ റൗണ്ട് വിൻഡോ എന്നും പറയുന്നു.

ഓവൽ വിൻഡോ:

സ്റ്റേപിസിനോട് ചേർന്നിരിക്കുന്ന സ്തരം.
അസ്ഥി ശൃംഖലയിലെ കമ്പനം ആന്തര കർണത്തിലേക്ക് വ്യാപിപ്പിക്കുന്നു.

റൗണ്ട് വിൻഡോ

കോക്ലിയയ്ക്കകത്തുള്ള ദ്രവത്തിന്റെ ചലനത്തിന് സഹായിക്കുന്നു.

മധ്യകർണത്തിലെ അസ്ഥികൾ:-

മാലിയസ്, ഇൻകസ്, സ്റ്റേപ്പിസ് എന്നി വയാണ് മധ്യകർണത്തിലെ അസ്ഥികൾ.

ചുറ്റികയുടെ ആകൃതിയിലുള്ള മധ്യ കർണത്തിലെ അസ്ഥി – മാലിയസ്

കുടക്കല്ലിന്റെ ആകൃതിയിലുള്ള മധ്യ കർണത്തിലെ അസ്ഥി – ഇൻകസ്

കുതിരസവാരിക്കാരന്റെ പാദധാരയുടെ ആകൃതിയിലുള്ള മധ്യകർണത്തിലെ അസ്ഥി – സ്റ്റേപ്പിസ്

ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി സ്റ്റേപ്പിസ്

ആന്തരകർണം:-

ആന്തരകർണത്തിലെ ഭാഗങ്ങൾ – അർദ്ധവൃത്താകാര കുഴലുകൾ, വെസ്റ്റി ബ്യൂൾ, കോക്ലിയ
ആന്തർകർണം തലയോടിലെ അസ്ഥി നിർമ്മിതമായ അറയ്ക്കുള്ളിൽ സ്ഥിതി ചെയ്യുന്നു.

ആന്തരകർണത്തിൽ നിറഞ്ഞിരിക്കുന്ന ദ്രാവകങ്ങൾ – എൻഡോലിംഫ്, പെരിലിംഫ്
എൻഡോലിംഫ് അസ്ഥി അറയ്ക്കുള്ളിലെ സ്തരനിർമ്മിത അറകളിൽ നിറഞ്ഞിരിക്കുന്നു.

പെരിലിംഫ് സ്തര അറയ്ക്കും അസ്ഥി അറയ്ക്കും ഇടയിൽ നിറഞ്ഞിരിക്കുന്നു.

ശരീര തുലനനില പാലനത്തിന് സഹായിക്കുന്ന ആന്തരകർണത്തിലെ ഭാഗങ്ങൾ – അർദ്ധ വൃത്താകാരക്കുഴലുകളും വെസ്റ്റി ബ്യൂളുംഅർദ്ധവൃത്താകാരക്കുഴലുകളെയും വെസ്റ്റി ബ്യൂളിനെയും പൊതുവായി വെസ്റ്റിബുലാർ അപ്പാരറ്റസ് എന്നറിയപ്പെടുന്നു.
വെസ്റ്റിബുലാർ അപ്പാരറ്റസ് കോക്ലിയ മുകളിലായി കാണപ്പെടുന്നു.
ശ്രവണത്തിന് സഹായിക്കുന്ന ആന്തരകർണത്തിലെ ഭാഗം – കോക്ലിയ
ഒച്ചിന്റെ ആകൃതിയിൽ കാണപ്പെടുന്ന ചെവിയിലെ ഭാഗം – കോക്ലിയ
കോക്ലിയയ്ക്കുള്ളിലെ സ്‌കേല മീഡിയ എന്ന സ്ഥലത്ത് എൻഡോലിംഫ് നിറഞ്ഞിരിക്കുന്നു.

അഞ്ച് കിങ്ഡം വർഗീകരണം

കിങ്ഡം

ഉൾപ്പെടുന്ന ചില ജീവികൾ

സവിശേഷതകൾ

മൊണിറ

ബാക്ടീരിയ

ന്യൂക്ലിയസില്ലാത്ത ഏകകോശജീവികൾ (പ്രോകാരിയോട്ടുകൾ)

പ്രൊട്ടിസ്റ്റ

അമീബ

ന്യൂക്ലിയസോടുകൂടിയ ഏകകോശജീവികൾ (യുകാരിയോട്ടുകൾ)

ഫംഗൈ

കുമിളുകൾ

സഞ്ചരിക്കാൻ കഴിവില്ലാത്ത പരപോഷികളായ ഏകകോശ ജീവികൾ / ബഹുകോശ ജീവികൾ 

പ്ലാന്റേ

സസ്യങ്ങൾ

സ്വപോഷികളും സഞ്ചാരശേഷിയില്ലാത്ത വയുമായ ബഹുകോശ ജീവികൾ 

അനിമേലിയ

ജന്തുക്കൾ

പരപോഷികളും സഞ്ചാരശേഷിയുള്ളവയുമായ ബഹുകോശ ജീവികൾ

ക്ലാസ് മമേലിയ

കുഞ്ഞുങ്ങളെ പാലൂട്ടി വളർത്തുന്ന, നട്ടെല്ലുള്ളവ

ഓർഡർ കാർണിവാറ

മാമേലിയ ക്ലാസിന്റെ സവിശേഷതകൾക്ക് ഒപ്പം മാംസം കടിച്ചു കീറാവുന്ന പല്ലുകളുമുള്ള സസ്തനികൾ

ഫാമിലി ഫെലിഡെ 

കാർണിവോ ഓർഡറിന്റെ സവിശേഷതകൾക്കൊപ്പം കാലിൽ ഉൾവലിക്കാവുന്ന നഖങ്ങളുള്ളവ

ജീനസ് ഫെലിസ്

ഫെലിഡേ ഫാമിലിയുടെ സവിശേഷതകൾ കാണിക്കുന്നവയും ചെറിയ ശരീരവും, ഗർജിക്കാത്തതുമായ വിഭാഗം

സ്പീഷീസ് ഡൊമസ്റ്റിക്കസ്

ഫെലിസ് ജീനസിന്റെ സവിശേഷതയ്ക്കൊപ്പം പൂച്ചയുടെ തനത് സവിശേഷതകളും കാണിക്കുന്നത്

ജനിതക ശാസ്ത്രം.

  • മാതാ പിതാക്കളുടെ സവിശേഷതകൾ സന്താനങ്ങളിലേക്ക് വ്യാപരിക്കുന്നതിനെ പാരമ്പര്യം എന്ന് പറയുന്നു.
  • മാതാപിതാക്കളിൽ നിന്നും വ്യത്യസ്തമായി സന്താനങ്ങളിൽ പ്രകടമാകുന്ന സവിശേഷതകളാണ് വ്യതിയാനങ്ങൾ.
  • പാരമ്പര്യത്തെയും വ്യതിയാനങ്ങളെയും കുറിച്ച് പ്രതിപാദിക്കുന്ന ശാസ്ത്രശാഖയാണ് – ജനിതക ശാസ്ത്രം

മൻഡലിന്റെ പരീക്ഷണങ്ങൾ

  • മെൻഡൽ പഠന വിധേയമാക്കിയ സസ്യം തോട്ടപ്പയർ ആയിരുന്നു.
  • മെൻഡൽ പഠനവിധേയമാക്കിയ തോട്ടപ്പയറിലെ സ്വഭാവങ്ങൾ – ചെടികളുടെ ഉയരം, പൂവിന്റെ സ്ഥാനം, വിത്തിന്റെ ആകൃതി, വിത്തിന്റെ ആവരണത്തിന്റെ നിറം, ഫലത്തിന്റെ ആകൃതി, ഫലത്തിന്റെ നിറം, ബീജപത്രത്തിന്റെ നിറം 
  • ഒരു ജോഡി വിപരീത ഗുണങ്ങളെ വർഗ സങ്കരണത്തിന് വിധേയമാക്കുമ്പോൾ ഒന്നാം തലമുറയിലെ സന്തതികളിൽ പ്രകടമാകുന്ന ഗുണമാണ് – പ്രകട ഗുണം (Dominant trait).
  • ഒരു ജോഡി വിപരീത ഗുണങ്ങളെ വർഗസങ്കരണത്തിന് വിധേയമാക്കുമ്പോൾ ഒന്നാം തലമുറയിലെ സന്തതികളിൽ മറഞ്ഞിരിക്കുന്ന ഗുണമാണ് – ഗുപ്തഗുണം (Recessive trait).
  • ഒരു ജോഡി വിപരീത ഗുണങ്ങൾ പരിഗണിച്ചു കൊണ്ട് നടത്തുന്ന വർഗസങ്കരണത്തെ – മോണോ ഹൈബ്രിഡ് കോസ് എന്ന് വിളിക്കുന്നു.
  • രണ്ടു സ്വഭാവങ്ങളുടെ വിപരീതഗുണങ്ങൾ പരിഗണിച്ച് കൊണ്ടുള്ള വർഗസങ്കരണത്തെ – ഡൈഹൈബ്രിഡ് ക്രോസ് എന്ന് വിളിക്കുന്നു.
  • മെൻഡലിനെ കൂടാതെ പാരമ്പര്യ സ്വഭാവങ്ങളുടെ പ്രേഷണത്തെക്കുറിച്ച് സ്വതന്തമായി സമാനമായ പരീക്ഷണ നിരീക്ഷണങ്ങൾ നടത്തിയ ശാസ്ത്രജ്ഞർ – കാൾ കോറൻസ്, എറിക് ഷെർമാർക്, ഹ്യുഗോ ഡീയിസ്
  • ഘടകങ്ങൾ എന്ന് മെൻഡൽ വിശേഷിപ്പിച്ച പാരമ്പര്യ വാഹകർ – ജീനുകൾ
  • മാതാപിതാക്കളിൽ നിന്ന് സ്വഭാവ സവിശേഷ തകൾ സന്താനങ്ങളിലേക്ക് കൈമാറ്റം ചെയ്യുന്ന ലിംഗകോശങ്ങളിലെ ഘടകങ്ങളാണ് – ജീനുകൾ
പരീക്ഷണങ്ങളിൽ നിന്നും ഗ്രിഗർ മെൻഡൽ രൂപീകരിച്ച അനുമാനങ്ങൾ
  • ഒരു സ്വഭാവത്തെ നിയന്ത്രിക്കുന്നത് രണ്ട് ഘടകങ്ങൾ ചേർന്നാണ്.
  • ഒന്നാം തലമുറയിലെ സന്താനങ്ങളിൽ ഒരു ഗുണം പ്രകടമാവുകയും മറ്റൊന്ന് മറഞ്ഞിരിക്കുകയും ചെയ്യുന്നു.
  • ഒന്നാം തലമുറയിൽ മറഞ്ഞിരിക്കുന്ന ഗുണങ്ങൾ രണ്ടാം തലമുറയിൽ പ്രകടമാകുന്നുണ്ട്.
  • രണ്ടാം തലമുറയിലെ പ്രകടമായതും മറഞ്ഞിരിക്കുന്നതുമായ ഗുണങ്ങളുടെ അനുപാതം 3:1 ആണ്.

അലീലുകൾ

  • ഒരു സ്വഭാവത്തെ നിർണയിക്കുന്ന ജീനിന്റെ വ്യത്യസ്ത തരങ്ങൾ അറിയപ്പെടുന്നത് – അലീലുകൾ
  • ഒരു ജീനിലെ അലീലുകളുടെ എണ്ണം – രണ്ട്

ജീൻ

  • ജീൻ എന്ന പദം നിർദേശിച്ചത് – വില്യം ജൊഹാൻസൺ
  • ജീനുകൾ ജീവന്റെ ബ്ലൂപ്രിന്റ്’ എന്നറിയപ്പെടുന്നു.
  • ജീനുകൾ കാണപ്പെടുന്നത് ക്രോമസോമുകളിലാണ്.
  • ക്രോമസോമിന്റെ അടിസ്ഥാന ഘടകമാണ് ഡി.എൻ.എ.
  • ഡി.എൻ.എ യിലെ പ്രവർത്തന ഘടകങ്ങളാണ് – ജീനുകൾ

റൈബോസോം

  • പ്രോകാരിയോട്ടിക് കോശങ്ങളിലും യൂകാരിയോട്ടിക് കോശങ്ങളിലും കാണപ്പെടുന്ന സ്തരാവരണമില്ലാത്ത കോശാംഗം
  • കോശദ്രവ്യം, അന്തർ ദ്രവ്യജാലിക, ഹരിത കണം, മൈറ്റോകോൺട്രിയ എന്നിവയിൽ കാണപ്പെടുന്നു.
  • കോശത്തിൽ മാംസ്യ സംശ്ലേഷണം നടക്കുന്ന ഭാഗമാണ് റൈബോസോം 

ഗോൾജി കോംപ്ലക്സ്

  • രാസാഗ്നികൾ, ഹോർമോണുകൾ, ശ്ലേഷ്മ രസം തുടങ്ങിയ കോശസവങ്ങളെ ചെറു സ്തരസഞ്ചികളിലാക്കുന്ന കോശാംഗം
  •  ഗ്രന്ഥികോശങ്ങളിൽ കൂടുതലായി കാണപ്പെടുന്ന കോശാംഗമാണ് ഗോൾജി കോംപ്ലക്സ്.

മൈറ്റോകോൺട്രിയ

  • ഓക്സിജൻ ഉപയോഗിച്ച് പോഷകഘടകങ്ങളെ ഊർജമാക്കി മാറ്റുന്ന കോശാംഗം.
  • ATP സംശ്ലേഷണം ഏറ്റവും കൂടുതൽ നടക്കുന്ന ഭാഗം.
  • മൈറ്റോ കോൺട്രിയയിൽ ഊർജം സംഭരിക്കുന്നത് ATP തന്മാത്രകളായാണ്.

 ലൈസോസോം

  • ഗോൾ ജി വസ്തുക്കളിൽ പാക്കേജിങ് പ്രക്രിയ വഴിയുണ്ടാക്കപ്പെടുന്ന സ്തരത്താൽ ചുറ്റപ്പെട്ട ചെറിയ സഞ്ചികൾ ആണ് ലൈസോസോമുകൾ
  • കോശത്തിനുള്ളിൽ പ്രവേശിക്കുന്ന അന്യവസ്തുക്കളെ നശിപ്പിക്കാൻ വേണ്ട ദഹനരസങ്ങൾ (Digestive Enzymes) ലൈസോസോമിൽ അടങ്ങിയിരിക്കുന്നു.
  • ഈ രാസാഗ്നികൾ അസിഡിക് pH ൽ നന്നായി പ്രവർത്തിക്കുന്നു.
  • ലൈസോസോമുകൾ സ്വന്തം കോശത്തിലെ മറ്റുള്ള കോശാംഗങ്ങളെ ദഹിപ്പിക്കുന്ന പ്രക്രിയയാണ് ഓട്ടോഫാഗി
  • ക്രിസ്റ്റ്യൻ ഡീ ഡ്യൂവ് ആണ് ലൈസോസോം കണ്ടുപിടിച്ചത്.

"There is no joy in possession without sharing". Share this page.

Loading

Leave a Reply

Your email address will not be published. Required fields are marked *