Plus One Economics – Chapter 1
സ്വാതന്ത്ര്യലബ്ധി കാലത്തെ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ.
ശരി ഉത്തരം തിരഞ്ഞെടുക്കുക.
- ജമീന്ദാരി സമ്പ്രദായം നടപ്പാക്കിയ വർഷം
- 1897
- 1700
- 1791
- 1793
- ഇരുപതാം നൂറ്റാണ്ടിന്റെ പൂർവ്വാർദ്ധത്തിൽ ഇന്ത്യയുടെ ദേശീയ വരുമാനത്തിന്റെ വാർഷിക വളർച്ചാനിരക്ക് ആയിരുന്നു.
- 3 ശതമാനത്തിൽ കൂടുതൽ
- 0.5 ശതമാനം
- 2.5 ശതമാനം
- 2 ശതമാനത്തിൽ താഴെ
- ബ്രിട്ടീഷ് ഭരണകാലത്തെ ഇന്ത്യയിലെ തൊഴിൽപരമായ ഘടനയുമായി ബന്ധപ്പെട്ട പ്രത്യേകത കണ്ടത്തുക.
- വൻ കയറ്റുമതി മിച്ചത്തിന്റെ സൃഷ്ടി
- ഉയർന്ന നശ്വരത നിരക്ക്
- തൊഴിൽ ശക്തിയിൽ വളരുന്ന പ്രാദേശിക വ്യതിയാനം,
- ആധുനിക വ്യവസായങ്ങളുടെ ആരംഭം
- കൊളോണിയൽ ഭരണകാലത്ത് ഇന്ത്യയിലെ പ്രധാന ലാൻഡ് സെറ്റിൽമെന്റ് രീതി
- മഹൽവാരി
- ജമീന്ദാരി
- രയട്ടുവാരി
- നികുതി
- കൊളോണിയൽ ഭരണകാലത്തെ ഇന്ത്യയുടെ ദേശീയ വരുമാനം കണക്കാക്കിയതിൽ സുപ്രധാനമായ കണക്ക് ആരുടെയായിരുന്നു ?
- വി.കെ.ആർ.വി. റാവു
- ദാദാഭായ് നവറോജി
- വില്യം ഡിഗ്ബി
- ഫിൻന്ടലി ഷിറാസ്
- ഇന്ത്യയുടെ വ്യവസായവൽക്കരണത്തിന്റെ ആചാര്യൻ
- രത്തൻ ടാറ്റ
- ദാദാഭായ് നവറോജി
- ജാംഷഡ്ജി ടാറ്റ<
- ജെ.ആർ.ഡി. ടാറ്റ
- ജനസംഖ്യ കണക്കാക്കുന്നതിനായി ഇന്ത്യയിൽ ഔദ്യോഗിക സെൻസസ് നടപ്പിലാക്കിയ വർഷം
- 1991
- 1811
- 1881
- 1991
- കൊളോണിയൽ ഭരണത്തിന്റെ അവസാനത്തിൽ ഇന്ത്യയിലെ ആയുർദൈർഘ്യം ____ വയസ്സ് ആയിരുന്നു
- 23
- 32
- 72
- 63
- ബ്രിട്ടീഷ് ഭരണകാലത്തെ സ്ത്രീ സാക്ഷരതാ നിരക്ക് ____ ആയിരുന്നു.
- 7 ശതമാനം
- 3 ശതമാനം
- 17 ശതമാനം
- 4 ശതമാനം
- ബ്രിട്ടീഷുകാർ ഇന്ത്യയിൽ റെയിൽ ഗതാഗതം നടപ്പിലാക്കിയ വർഷം
- 1855
- 1881
- 1851
- 1850
- ബ്രിട്ടീഷ് നയങ്ങൾ മൂലം ഇന്ത്യ നിർമ്മിതവസ്തുക്കൾ കയറ്റുമതി ചെയ്യുന്ന രാജ്യം എന്ന സ്ഥിതിയിൽനിന്ന് നിർമ്മിത വസ്തുക്കൾ _____ ചെയ്യുന്ന രാജ്യം എന്ന സ്ഥിതിയിലെത്തി.
- ഇറക്കുമതി
- കയറ്റുമതി
- ഇറക്കുമതിയും കയറ്റുമതിയും
- നിർത്തൽ
- 1921 നു മുമ്പ് ഇന്ത്യയിൽ നിലനിന്നിരുന്ന ജനസംഖ്യാ പരിവർത്തനത്തിന്റെ ഘട്ടം:
- മൂന്നാം ഘട്ടം
- രണ്ടാം ഘട്ടം
- ഒന്നാം ഘട്ടം
- നാലാം ഘട്ടം
- താഴെ പറയുന്നവയിൽ ദ്വിതീയ മേഖലയിൽ ഉൾപ്പെടാത്തത്
- ഉല്പാദനം
- നിർമാണം
- വാണിജ്യം
- വൈദ്യുതി, ഗ്യാസ്, ജലവിതരണം
Answer:
D. 1793
Answer:
D. 2 ശതമാനത്തിൽ താഴെ
Answer:
A. വൻ കയറ്റുമതി മിച്ചത്തിന്റെ സൃഷ്ടി
Answer:
B. ജമീന്ദാരി
Answer:
A. വി.കെ.ആർ.വി. റാവു
Answer:
C. ജാംഷഡ്ജി ടാറ്റ
Answer:
C. 1881
Answer:
B. 32
Answer:
A. 7 ശതമാനം
Answer:
D. 1850
Answer:
A. ഇറക്കുമതി
Answer:
C. ഒന്നാം ഘട്ടം
Answer:
C. വാണിജ്യം
ശരിയോ തെറ്റോ എന്നെഴുതുക; തെറ്റെങ്കിൽ തിരുത്തി എഴുതുക.
- കോളനി ഭരണകാലഘട്ടത്തിൽ വിദേശ വാണിജ്യത്തിലൂടെ ഇന്ത്യക്ക് കയറ്റുമതി മിച്ചം ലഭിച്ചിരുന്നില്ല. Answer :
- വിളകളിൽനിന്ന് നാണ്യവിളകളിലേക്ക മാറ്റം കൃഷിയുടെ വാണിജ്യ വൽക്കരണത്തിനിടയാക്കി. Answer :
- ടിസ്കോ സ്ഥാപിച്ചത് ബ്രിട്ടീഷുകാരാണ്. Answer :
തെറ്റ്, കോളനി ഭരണകാലഘട്ടത്തിൽ വിദേശ വാണിജ്യത്തിലൂടെ ഇന്ത്യക്ക് വൻ കയറ്റുമതി മിച്ചം ലഭിച്ചു.
ശരി.
തെറ്റ്; ടിസ്കോ സ്ഥാപിച്ചത് ജാംഷഡ്ജി ടാറ്റ എന്ന ഇന്ത്യക്കാരനാണ്.
അനുയോജ്യമായ സാമ്പത്തിക പദം എഴുതുക.
- നേരിട്ടുള്ള ഉപഭോഗാവശ്യങ്ങൾക്കു വസ്തുക്കളുടെ നിർമ്മിതിക്കുള്ള ഉപകരണങ്ങളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട വ്യവസായമാണ്. Answer :
- ഒരു രാജ്യത്തിന്റെ ആഭ്യന്തര പ്രദേശത്ത് ഒരു സാമ്പത്തിക വർഷത്തിൽ ഉല്പാദിപ്പിക്കപ്പെടുന്ന അന്തിമ സാധനങ്ങളുടെയും സേവനങ്ങളുടെയും കമ്പോള മൂല്യം. Answer :
- ഒരു വർഷത്തെ ആകെ മരണം ആയിരത്തിന് കണക്കാക്കുന്നത്. Answer :
- ദേശീയ വരുമാനത്തെ ജനസംഖ്യകൊണ്ട് ഹരിച്ചാൽ കിട്ടുന്ന വരുമാനം Answer :
മൂലധന വസ്തുക്കളുടെ നിർമ്മിതിക്കുള്ള വ്യവസായം.
മൊത്തം ആഭ്യന്തര ഉല്പാദനം (GDP).
മരണനിരക്ക്.
പ്രതിശീർഷ വരുമാനം.
ചോദ്യങ്ങളും ഉത്തരങ്ങളും
- ഇന്ത്യയിൽ ബ്രിട്ടീഷുകാർ അനുവർത്തിച്ച സാമ്പത്തിക നയത്തിന് പ്രധാനമായും രണ്ടു ലക്ഷ്യങ്ങളാണുണ്ടായിരുന്നത്. എന്തായിരുന്നു അവ ? Answer :
- ബ്രിട്ടീഷ് വ്യവസായങ്ങൾക്കാവശ്യമായ അസം സ്കൃതവസ്തുക്കൾക്കുള്ള ഉറവിടമായി ഇന്ത്യയെ ഉപയോഗിക്കുക.
- ബ്രിട്ടീഷ് നിർമ്മിത വസ്തുക്കൾക്കുള്ള ഒരു വിപണിയായി ഇന്ത്യയെ രൂപാന്തരപ്പെടുത്തുക.
- ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയുടെ ദേശീയ വരുമാനം കണക്കാക്കിയ സാമ്പത്തിക വിദഗ്ധരിൽ ചിലരുടെ പേരെഴുതുക. Answer :
- ഇന്ത്യൻ കരകൗശല വ്യവസായത്തെ നശിപ്പിച്ചതിന്റെ ഭവിഷ്യത്തുകൾ എന്തെല്ലാമായിരുന്നു ? Answer :
- ലക്ഷക്കണക്കിനാളുകളെ തൊഴിൽ രഹിതരാക്കി.
- തദ്ദേശീയ ഉല്പന്നങ്ങളിൽനിന്ന് വിദേശ നിർമ്മിത ഉല്പന്നങ്ങളിലേക്ക് മാറി.
- ബ്രിട്ടീഷ് വ്യാവസായികോല്പന്നങ്ങൾക്ക് ഇന്ത്യ നല്ലൊരു വിപണിയായിത്തീർന്നു.
- ഇന്ത്യാവിഭജനത്തിന്റെ സാമ്പത്തിക ഭവിഷ്യത്തുകളിൽ ചിലത് എഴുതുക. Answer :
- 1947-ൽ ഉണ്ടായ ഇന്ത്യാവിഭജനം കാർഷിക മേഖലക്കേറ്റ കനത്ത ആഘാതമായിരുന്നു. ഇന്ത്യയിലെ ഫലപുഷ്ടമായതും ജലസേചനസൗകര്യമുള്ളതുമായ കൃഷിഭൂമിയിൽ വലിയൊരു ഭാഗം പാക്കിസ്ഥാന്റെ ഭാഗമായി. തന്മൂലം ഇന്ത്യയിലെ കാർഷികോല്പാദനം കുറഞ്ഞു.
- ചണയുല്പാദനമേഖലകളിലധികവും പാക്കിസ്ഥാനിൽ ആയതിനാൽ ഇന്ത്യൻ ചണവ്യവസായം പ്രതിസന്ധിയിലായി. ചണവ്യവസായത്തിൽ ഇന്ത്യയ്ക്കുണ്ടായിരുന്ന കുത്തക അങ്ങനെ നഷ്ടപ്പെടുകയും ചെയ്തു.
- 19-ാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ഇന്ത്യയിൽ വികസിതമായ ചില ആധുനിക വ്യവസായങ്ങളുടെ പേരെഴുതുക. Answer :
- ജമീന്ദാരി സമ്പ്രദായം വിശദമാക്കുക. Answer :
- ചേരുംപടി ചേർക്കുക.
Table 1.1 ബ്രിട്ടീഷ് ഭരണകാലത്തെ തൊഴിൽ ഘടന A B കൃഷി 10 ശതമാനം നിർമ്മാണ വ്യവസായങ്ങൾ 15 – 20 ശതമാനം സേവന മേഖല 70 – 75 ശതമാനം.
Answer : - റെയിൽ വേ വികസനത്തിന്റെ പ്രത്യാഘാതങ്ങൾ എന്തെല്ലാമായിരുന്നു ? Answer :
- ജനങ്ങൾക്ക് ദീർഘദൂരയാത്രകൾക്ക് സൗകര്യം ലഭിച്ചു. അത് ഭൂമിശാസ്ത്രപരവും സാംസ്കാരികവുമായ പ്രതിബന്ധങ്ങൾ നീക്കം ചെയ്തു.
- ഉല്പാദന കേന്ദ്രങ്ങളെയും വിപണികളെയും തമ്മിൽ ബന്ധിപ്പിച്ചു. അത് വ്യാപാരാഭിവൃധിക്കിടയാക്കി.
- കൃഷിയുടെ വാണിജ്യവൽക്കരണത്തിന് അതിടയാക്കി. ഇന്ത്യയുടെ ഭക്ഷ്യസ്വയംപര്യാപ്തതയെ അത് പ്രതികൂലമായി ബാധിച്ചു.
- ബ്രിട്ടീഷ് ഭരണകാലത്തെ പ്രധാനപ്പെട്ട ജനസംഖ്യാ സൂചകങ്ങൾ എഴുതുക. Answer :
- ഉയർന്ന മരണനിരക്ക്.
- ഭീതിജനകമായ ശിശുമരണനിരക്ക് (218 / 1000).
- കുറഞ്ഞ ആയുർദൈർഘ്യം (32 വയസ്സ്).
- ബ്രിട്ടീഷ് ഭരണകാലത്തെ പ്രധാനപ്പെട്ട സാമൂഹ്യ വികസന സൂചകങ്ങൾ എഴുതുക. Answer :
- വളരെ കുറഞ്ഞ സാക്ഷരത (16 ശതമാനം).
- വളരെ കുറഞ്ഞ പെൺ സാക്ഷരത (7 ശതമാനം).
- പൊതുജനാരോഗ്യ സംവിധാനത്തിന്റെ അഭാവം മൂലമുള്ള രോഗബാധ.
- “അടിസ്ഥാന സൗകര്യങ്ങളുടെ വികസനം ഇന്ത്യൻ ക്ഷേമത്തേക്കാളുപരി കൊളോണിയൽ ജനതയുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ളതായിരുന്നു.” വിലയിരുത്തുക. Answer :
- കോളം B യെ കോളം A യുമായി പൊരുത്തപ്പെടുത്തുക
Table 1.3 A B വി.കെ.ആർ.വി. റാവു ഡാക്ക മസ്ലിൻ നാണ്യവിള ടിസ്കോ ജാംഷഡ്ജി ടാറ്റ ദേശീയ വരുമാന കണക്ക് കരകൗശല വ്യവസായം നീലം കൃഷിക്
Answer : - ബ്രിട്ടീഷ് ഭരണകാലത്തെ വലിയ കയറ്റുമതി മിച്ചം ഇന്ത്യക്ക് ഗുണകരമായില്ല. ഈ പ്രസ്താവനയോട് നിങ്ങൾ യോജിക്കുന്നുണ്ടോ ? ചർച്ചചെയ്യുക. Answer :
- ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യൻ കാർഷികരംഗം സ്തംഭനാവസ്ഥയിലായതിന്റെ പ്രധാന കാരണങ്ങൾ ഏവ ? Answer :
- ചൂഷണാത്മകമായ ലാൻഡ് സെറ്റിൽമെന്റ് സമ്പ്രദായം.
- വളരെ മോശമായ സാങ്കേതികവിദ്യകൾ.
- ജലസേചനസൗകര്യത്തിന്റെ അഭാവം.
- വളരെ കുറച്ചുമാത്രം വളം ചേർക്കൽ.
- കൃഷിയുടെ വാണിജ്യവൽക്കരണം.
- 1947 ലെ ഇന്ത്യാവിഭജനം.
- ടെറസ് ഫാമിങ്ങിനുള്ള നിക്ഷേപം, വെള്ളപ്പൊക്ക നിയന്ത്രണം, അഴുക്കുചാൽ, മണ്ണിലെ ഉപ്പ് നീക്കം ചെയ്യൽ എന്നിവയിലുള്ള പോരായ്മകൾ ഇന്ത്യൻ കാർഷിക മേഖലയ്ക്ക് ദോഷമുണ്ടാക്കി.
- കൊളോണിയൽ കാലഘട്ടത്തിൽ ഇന്ത്യൻ വ്യവസായ മേഖലയുടെ ഏതെങ്കിലും രണ്ട് പോരായ്മകൾ ചൂണ്ടിക്കാണിക്കുക. Answer :
- ബ്രിട്ടീഷ് കൊളോണിയൽ കാലഘട്ടത്തിൽ ഇന്ത്യക്ക് ശക്തമായ വ്യാവസായിക അടിത്തറ വികസിപ്പിക്കാൻ സാധിച്ചില്ല.
- ഇന്ത്യൻ കരകൗശല മേഖലയെ പാടെ നശിപ്പി ക്കൽ, അതിരൂക്ഷമായ തൊഴിലില്ലായ്മ.
- മൂലധനവസ്തുക്കളുടെ നിർമ്മിതിക്കുള്ള വ്യവസായങ്ങളുടെ അഭാവം.
- GDP യിലേക്കുള്ള വ്യവസായ മേഖലയുടെ സംഭാവന വളരെ കുറവായിരുന്നു.
- താഴെ കൊടുത്തിരിക്കുന്നവയെ പ്രാഥമിക മേഖല, ദ്വിതീയ മേഖല, തൃതീയ മേഖല എന്ന രീതിയിൽ തരംതിരിക്കുക.
കൃഷി, ഗതാഗതം, വൈദ്യുതി, വ്യാപാരം, ജലവിതരണം, കെട്ടിടനിർമ്മാണം.
Answer : - കൊളോണിയൽ ഭരണകാലത്ത് ഇന്ത്യയുടെ ആന്തരിക ഘടന മെച്ചപ്പെടുത്തുന്നതിന് ബ്രിട്ടീഷ് ഗവൺമെന്റ് നിരവധി നടപടികൾ സ്വീകരിച്ചു. ഇത് ബ്രിട്ടീഷ് ഭരണത്തിന്റെ നല്ല സംഭാവനയായി പരിഗണിക്കാമോ ? സാധൂകരിക്കുക. Answer :
- 2000 ആണ്ടിലെ ഇന്ത്യയുടെ തൊഴിൽ ഘടന (ശതമാനത്തിൽ) ചുവടെയുള്ള പട്ടികയിൽ കൊടുത്തിരിക്കുന്നു.
Table 1.6 മേഖലകൾ തൊഴിലാളികൾ (ശതമാനം) കൃഷി 60 വ്യവസായം 16 സേവനം 24
Answer : - 70-75 ശതമാനം തൊഴിലാളികൾ കൃഷിയെ ആശ്രയിച്ചിരുന്നു.
- വ്യാവസായിക മേഖലയിലെ പങ്കാളിത്തം കുറവായിരുന്നു. അത് 10 ശതമാനം വരെയായിരുന്നു.
- സേവന മേഖലയിൽ 10 – 20 ശതമാനം വരെയായിരുന്നു.
- ക്ലാസ്മുറിയിലെ ചർച്ചയ്ക്കായി ആഷിക നിലവിലെ ഇന്ത്യയെ സംബന്ധിച്ച് താഴെ പറയുന്ന വിവരങ്ങൾ ശേഖരിച്ചു.
Table 1.7 ശിശുമരണ നിരക്ക് 45 ആയുർദൈർഘ്യം 66.4 മൊത്തം സാക്ഷരതാ നിരക്ക് 74.04
Answer : - കൊളോണിയൽ വ്യാപാര നയങ്ങൾ എങ്ങനെ ഇന്ത്യയുടെ വിദേശ വ്യാപാരത്തെ ബാധിച്ചു എന്നു വിശദീകരിക്കുക Answer :
- ഇന്ത്യ പ്രാഥമികോൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുകയും നിർമ്മിതോൽപന്നങ്ങൾ ഇറക്കുമതി ചെയ്യുകയും ചെയ്യുന്ന രാജ്യമായി മാറി.
- കൊളോണിയൽ വ്യാപാര നയങ്ങൾ ഇന്ത്യയുടെ വ്യാപാരത്തിന്റെ വലിപ്പം, ഘടന, സ്വഭാവം എല്ലാം ക്ഷയിപ്പിച്ചു.
- ഇന്ത്യയിലെ കാർഷിക മേഖല കോളനി വാഴ്ചക്കാലത്ത് മുരടിച്ച അവസ്ഥയിലായിരുന്നു. ഇതിനോട് നിങ്ങൾ യോജിക്കുന്നുണ്ടോ ? വിശദീകരിക്കുക. Answer :
- “ഇന്ത്യയുടെ സാമ്പത്തിക വികസനം എന്നതിലുപരി ബ്രിട്ടന്റെ സാമ്പത്തിക താൽപര്യങ്ങൾക്ക് ഊന്നൽ നൽകുകയും സംരക്ഷിക്കുകയും ചെയ്യുക എന്നതായിരുന്നു ഇന്ത്യയിൽ ബ്രിട്ടീഷ് ഗവൺമെന്റ് അനുവർത്തിച്ച സാമ്പത്തിക നയം.” ബ്രിട്ടീഷ് ഭരണത്തിൽ അനുവർത്തിച്ചു പോന്ന കാർഷിക വ്യാവസായിക നയത്തിന്റെ പോരായ്മകൾ വിമർശനാത്മകമായി വിലയിരുത്തുക. Answer :
- ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ഒരു കാർഷിക സമ്പദ് വ്യവസ്ഥയായി തന്നെ തുടർന്നു.
- കാർഷിക മേഖല സ്തംഭനാവസ്ഥയിലായി.
- കുറഞ്ഞ ഉല്പാദനക്ഷമത മൂലം കർഷകരുടെ വരുമാനം വളരെ കുറവായിരുന്നു.
- വ്യാവസായിക മേഖല വികസിതമായിരുന്നു.
- ഇന്ത്യൻ കരകൗശല മേഖലയെ പാടെ നശിപ്പിക്കുകയും ലക്ഷക്കണക്കിനാളുകളെ തൊഴിൽ രഹിതരാക്കുകയും ചെയ്തു.
- ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്പന്നത്തിനുള്ള വ്യാവസായിക മേഖലയുടെ സംഭാവന വളരെ കുറവായിരുന്നു.
- മൂലധന വസ്തുക്കളുടെ നിർമ്മിതിക്കുള്ള വ്യവസായ മേഖലയെ അവഗണിപത് ഇന്ത്യയുടെ വ്യവസായവൽക്കരണ ശ്രമങ്ങൾക്ക് തിരിച്ചടിയായി.
- ഒരു സംവാദത്തിൽ നിങ്ങളുടെ കൂട്ടുകാരിൽ ഒരാൾ “ബ്രിട്ടീഷ് ഭരണകാലത്ത് സൃഷ്ടിക്കപ്പെട്ട അമിത കയറ്റുമതി മിച്ചം ഇന്ത്യക്ക് ഗുണം ചെയ്തില്ല” എന്ന് അഭിപ്രായപ്പെട്ടു. ഇതിനോട് നിങ്ങൾ യോജിക്കുന്നുണ്ടോ ? സമർത്ഥിക്കുക. Answer :
- ബ്രിട്ടീഷ് ഭരണകാലത്തുണ്ടായ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം ഇന്ത്യയുടെ നന്മക്കുതകുന്ന സംഭാവനയായി കരുതാം. വിശകലനം ചെയ്യുക. Answer :
- ഒരു ഡിബേറ്റിൽ പങ്കെടുത്തുകൊണ്ട് നിങ്ങളുടെ കൂട്ടുകാരി പറയുന്നു, “ബ്രിട്ടീഷുകാർ ഭാരതത്തിൽ റെയിൽവേ കൊണ്ടുവന്നത് അവരുടെ ഏറ്റവും നല്ല സംഭാവനയാണ്.” നിങ്ങളുടെ അഭിപ്രായം ന്യായീകരണത്തോടെ രേഖപ്പെടുത്തുക. Answer :
- ജനങ്ങൾക്ക് ദീർഘദൂര യാത്രകൾക്ക് സൗകര്യം ലഭിച്ചു. അത് ഭൂമിശാസ്ത്രപരവും സാംസ്കാരികവുമായ പ്രതിബന്ധങ്ങൾ നീക്കം ചെയ്തു.
- ഉല്പാദന കേന്ദ്രങ്ങളെയും വിപണികളെയും തമ്മിൽ ബന്ധിപ്പിച്ചു. അത് വ്യാപാരാഭിവൃദ്ധിക്കിടയാക്കി.
- കൃഷിയുടെ വാണിജ്യവത്ക്കരണത്തിന് ഇടയാക്കി.
- കോളനി ഭരണത്തിൻ കീഴിൽ ഇന്ത്യയിലെ അടിസ്ഥാന സൗകര്യങ്ങൾ വളരെയധികം പുരോഗതി പ്രാപിച്ചു. ഈ പുരോഗതിയുടെ പിന്നിലുള്ള യഥാർത്ഥ ലക്ഷ്യങ്ങൾ എന്തെല്ലാമായിരുന്നു ? Answer :
- പട്ടാളത്തെ ഒരു ദിക്കിൽനിന്ന് മറ്റൊരു ദിക്കിലേക്ക് വേഗം എത്തിക്കാനായാണ് റോഡുകൾ വികസിപ്പിച്ചത്.
- അസംസ്കൃത വസ്തുക്കളുടെ നീക്കത്തിനായാണ് റെയിൽവേയും തുറമുഖങ്ങളും വികസിപ്പിച്ചത്.
- നിയമപരിപാലന ലക്ഷ്യത്തോടെയാണ് കമ്പി തപാൽ വികസിപ്പിച്ചത്.
- കോളനി വാഴ്ചക്കാലത്തെ ഇന്ത്യയുടെ ജനസംഖ്യ സൂചികകളെ സമകാലീന സാഹചര്യവുമായി താരതമ്യപ്പെടുത്തുക. Answer :
- മരണനിരക്ക് വളരെ ഉയർന്നിരുന്നു.
- ശിശുമരണനിരക്ക് ഭീതിജനകമായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് 1000ന് 218. ഇന്ന് 1000ന് 43.19.
- ആയുർദൈർഘ്യം വളരെ കുറവായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് 32 വയസ്സ്. ഇന്ന് 67.8 വയസ്സ്.
- കൊളോണിയൽ ഭരണകാലത്ത് ഇന്ത്യയ്ക്ക് ഒരു മികച്ച വ്യാവസായിക അടിത്തറ ഉണ്ടാക്കാൻ കഴിഞ്ഞില്ല. വിശദമാക്കുക. Answer :
ദാദാഭായ് നവറോജി, വില്യം ഡിഗ്ബി, ഫിൻ ഷിറാസ്, വി.കെ.ആർ.വി. റാവു, ആർ.സി. ദേശായ് എന്നിവരായിരുന്നു ദേശീയ വരുമാനം കണക്കാക്കിയവരിൽ പ്രമുഖർ.
ഇന്ത്യൻ കരകൗശല മേഖല പാടെ നശിച്ചതിന്റെ ഭവി ഷ്യത്തുകൾ താഴെ പറയുന്നവയാണ്.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ, ഇന്ത്യയിൽ ആധുനിക വ്യവസായങ്ങൾ വികസിക്കാൻ തുടങ്ങി. ആദ്യഘട്ടത്തിൽ പരുത്തി ചണ വ്യവസായങ്ങളും പിന്നീട് ഉരുക്ക്, രാസവളങ്ങൾ, റയോൺ, റബർ വ്യവസായങ്ങളും വളർന്നു.
ലാൻഡ് സെറ്റിൽമെന്റ് സമ്പ്രദായത്തിൽ പ്രധാനം, ജമീന്ദാരി സായമായിരുന്നു. ഇതാദ്യം നടപ്പിലാക്കിയത് ബംഗാൾ പ്രവിശ്യയിലാണ്. ജമീന്ദാരി സമ്പ്രദായ ത്തിൽ ഭൂവുടമ ജമീന്ദാരാണ്. ജമീന്ദാർ നികുതിയടയ്ക്കണം; നികുതിയടയ്ക്കുന്നതിൽ വീഴ്ച വരുത്തുന്ന ജമീന്ദാർക്ക് ഭൂമി നഷ്ടപ്പെടും. കടുത്ത ചൂഷകരായ ജമീന്ദാർമാർ കർഷകരിൽനിന്ന് ഭീമമായ തോതിൽ പാട്ടം പിരിച്ചെടുത്തു. കാർഷിക മേഖലയുടെ പുരോഗതിക്കായി അവർ ഒന്നും തന്നെ ചെയ്തില്ല. വിളവ് നന്നായാലും നശിച്ചാലും കൃഷിക്കാരൻ പാട്ടം കൊടുത്ത മതിയാവൂ എന്നതായിരുന്നു സ്ഥിതി.
Table 1.2 ബ്രിട്ടീഷ് ഭരണകാലത്തെ തൊഴിൽ ഘടന | |
---|---|
A | B |
കൃഷി | 70 – 75 ശതമാനം. |
നിർമ്മാണ വ്യവസായങ്ങൾ | 10 ശതമാനം. |
സേവന മേഖല | 15 – 20 ശതമാനം |
ബ്രിട്ടീഷുകാർ ഇന്ത്യയിൽ 1850-ൽ റെയിൽവേ ഗതാഗതം നടപ്പാക്കി. ഇതിന്റെ പ്രധാന ഫലങ്ങൾ മൂന്നായിരുന്നു.
കൊളോണിയൽ ഭരണകാലത്ത് ഇന്ത്യയിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിച്ചു. റെയിൽവേ, തുറമുഖങ്ങൾ, കമ്പിത്തപാൽ, ജലഗതാഗതം തുടങ്ങിയവയുടെ വികസനത്തിൽ ബ്രിട്ടീഷുകാർക്ക് അവരുടെ സ്വാർത്ഥ താൽപര്യങ്ങൾ ഉണ്ടായിരുന്നു. ഇന്ത്യയിലെ വ്യാപാരം വർദ്ധിപ്പിച്ച് അതിൽനിന്ന് കൂടുതൽ മെച്ചമുണ്ടാക്കാനായിട്ടാണ് ബ്രിട്ടീഷുകാർ റെയിൽവേ വികസനത്തിനും തുറമുഖവികസനത്തിനും പ്രാധാന്യം നൽകിയത്. പട്ടാളത്തെ ഒരു ദിക്കിൽനിന്ന് മറ്റൊരു ദിക്കിലേക്ക് വേഗം എത്തിക്കാൻ കഴിയുന്നതിനുവേണ്ടിയാണ് റോഡുകൾ വികസിപ്പിച്ചത്.
Table 1.4 | |
---|---|
A | B |
വി.കെ.ആർ.വി. റാവു | ദേശീയ വരുമാന കണക്ക്. |
നാണ്യവിള | നീലം കൃഷിക്. |
ജാംഷഡ്ജി ടാറ്റ | ടിസ്കോ |
കരകൗശല വ്യവസായം | ഡാക്ക മസ്ലിൻ |
ഈ പ്രസ്താവനയോട് ഞാൻ യോജിക്കുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയുടെ വ്യാപാരം വർധിക്കുകയുണ്ടായി; ഇതുമൂലം വലിയൊരു കയറ്റുമതി മിച്ചം (Export surplus) ഇന്ത്യയ്ക്ക് കൈവരിക്കാനായി. വിരോധാഭാസമെന്നു പറയട്ടെ, ഈ കയറ്റുമതി മിച്ചം കൊണ്ട് ഇന്ത്യയ്ക്കൊരു ഗുണവുമുണ്ടായില്ല. വാസ്തവത്തിൽ അത് ഇന്ത്യൻ സമ്പദ്വ്യവസ്ഥയ്ക്ക് വലിയ ദ്രോഹം ചെയ്തു. കാരണം, ആഭ്യന്തര വിപണിയിൽ ഭക്ഷ്യ ധാന്യങ്ങൾ, തുണി, മണ്ണെണ്ണ മുതലായ പല അവശ്യ സാധനങ്ങൾക്കും കടുത്ത ക്ഷാമമുണ്ടാക്കി. കയറ്റുമതി മിച്ചം മുഴുവനും ഇന്ത്യയിലെ ബ്രിട്ടീഷുകാരുടെ ചെലവിനാണ് ഉപയോഗിച്ചത്. ബ്രിട്ടീഷുകാരുടെ യുദ്ധച്ചെലവുപോലും ഈ മിച്ചം കൊണ്ടാണ് നടത്തിയത്.
Table 1.5 | ||
---|---|---|
പ്രാഥമിക മേഖല | ദ്വിതീയ മേഖല | തൃതീയ മേഖല |
കൃഷി | വൈദ്യുതി | ഗതാഗതം |
ജലവിതരണം | വ്യാപാരം | |
കെട്ടിടനിർമ്മാണം |
ഇല്ല. കൊളോണിയൽ ഭരണകാലത്ത് ഇന്ത്യയിലെ അടിസ്ഥാന സൗകര്യങ്ങളായ റെയിൽവേ, റോഡ്, തുറമുഖങ്ങൾ, കമ്പിതത്തപാൽ, ജലഗതാഗതം മുതലായവ വികസിപ്പിച്ചതിന് ബ്രിട്ടീഷുകാർക്ക് അവരുടേതായ സ്വാർത്ഥലക്ഷ്യങ്ങൾ ഉണ്ടായിരുന്നു. ഇന്ത്യയിലെ വ്യാപാരം വർദ്ധിപ്പിച്ച് അതിൽനിന്ന് കൂടുതൽ മെച്ചമുണ്ടാക്കാനായിട്ടാണ് അവർ റെയിൽവേ വികസനത്തിനും തുറമുഖവികസനത്തിനും പ്രാധാന്യം നൽകിയത്. പട്ടാളത്തെ ഒരു ദിക്കിൽനിന്നും മറ്റൊരു ദിക്കിലേക്ക് വേഗം എത്തിക്കാനായിട്ടാണ് റോഡുകൾ വികസിപ്പിച്ചത്. ചുരുക്കത്തിൽ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം ഇന്ത്യൻ ജനതയുടെ ക്ഷേമത്തേക്കാ മുപരി കൊളോണിയൽ താത്പര്യങ്ങൾ സംരക്ഷിക്കു ന്നതിന് വേണ്ടിയായിരുന്നു.
ബ്രിട്ടീഷ് കാലത്തെ തൊഴിൽ ഘടന
Table 1.8 | ||
---|---|---|
ശിശുമരണ നിരക്ക് | 218/1000 | |
ആയുർദൈർഘ്യം | 32 വയസ്സ് | |
മൊത്തം സാക്ഷരതാ നിരക്ക് | 16 ശതമാനത്തിൽ താഴെ |
അതെ. ഞാൻ ഈ പ്രസ്താവനയോട് യോജിക്കുന്നു. ചൂഷണാത്മകമായ നികുതി സമ്പ്രദായം, സാങ്കേതി കവിദ്യയുടെ അഭാവം, ജലസേചന സൗകര്യങ്ങളുടെ അഭാവം, വളരെ കുറഞ്ഞ രാസവളപ്രയോഗം മുതലായവയായിരുന്നു കാർഷിക മേഖലയുടെ മുരടിച്ച് അവസ്ഥയ്ക്കുള്ള കാരണങ്ങൾ.
കാർഷിക മേഖല
വ്യാവസായിക മേഖല
അതെ. ഈ പ്രസ്താവനയോട് ഞാൻ യോജിക്കുന്നു. വൻ കയറ്റുമതി മിച്ചം വാസ്തവത്തിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് വലിയ ദ്രോഹമാണ് ഉണ്ടാക്കിയത്. കാരണം, ആഭ്യന്തര വിപണിയിൽ ഭക്ഷ്യധാന്യങ്ങൾ, തുണി, മണ്ണെണ്ണ മുതലായ പല അവശ്യസാധനങ്ങൾക്കും കടുത്ത ക്ഷാമമുണ്ടാക്കി. ഈ കയറ്റുമതി മിച്ചം മുഴുവനും ഇന്ത്യയിലെ ബ്രിട്ടീഷുകാരുടെ ചെലവിനാണ് ഉപയോഗിച്ചത്. ബ്രിട്ടീഷുകാരുടെ യുദ്ധച്ചെലവ് പോലും ഈ മിച്ചം കൊണ്ടാണ് നടത്തിയത്. ഇന്ത്യയുടെ സമ്പത്ത് ബ്രിട്ടനിലേക്ക് ഒഴുകി പോയി എന്നതായിരുന്നു ഇതിന്റെ അനന്തരഫലം.
കൊളോണിയൽ ഭരണകാലത്ത് റോഡ്, റെയിൽവേ, തുറമുഖങ്ങൾ, കമ്പിത്തപാൽ, ജലഗതാഗതം മുതലായ അടിസ്ഥാന സൗകര്യങ്ങൾ വികസിച്ചു. ഇത് ഇന്ത്യയുടെ പിൽക്കാലത്തെ സാമ്പത്തിക വളർച്ചയ്ക്ക് സഹായകമായിത്തീർന്നു. അടിസ്ഥാന സൗകര്യങ്ങളിൽ റെയിൽവേ ആയിരുന്നു ബ്രിട്ടീഷുകാരുടെ പ്രധാന സംഭാവന. അവർ 1850 ൽ റെയിൽവേ ഗതാഗതം നടപ്പിലാക്കി. ഇൽ ജനങ്ങൾക്ക് ദീർഘദൂരയാത്രകൾക്ക് സൗകര്യപ്രദമായി. ഉല്പാദന കേന്ദ്രങ്ങളെയും വിപണികളെയും തമ്മിൽ ബന്ധിപ്പിച്ചതുവഴി വ്യാപാരാഭിവൃദ്ധിയുണ്ടായി. കൂടാതെ കൃഷിയുടെ വാണിജ്യവൽക്കരണത്തിനും റെയിൽവെ സഹായകരമായി. തുറമുഖങ്ങളും ഹാർബറുകളും ഇന്ത്യയുടെ വ്യാപാരം വർദ്ധിപ്പിച്ചു. റോഡുകൾ ആധുനിക ഗതാഗതത്തിന് സഹായകരമായിത്തീർന്നു. കമ്പിത്തപാൽ വാർത്താവിനിമയം മെച്ചപ്പെടുത്തുവാനും സഹായിച്ചു.
ബ്രിട്ടീഷുകാർ ഇന്ത്യയിൽ 1850-ൽ റെയിൽവേ ഗതാ ഗതം നടപ്പാക്കി. ഇതിന്റെ ഫലങ്ങൾ മൂന്നായിരുന്നു.
കൊളോണിയൽ ഭരണകാലത്ത് ഇന്ത്യയിലെ അടി സ്ഥാന സൗകര്യങ്ങൾ വികസിച്ചു. റോഡ്, റെയിൽവേ, തുറമുഖങ്ങൾ, കമ്പിത്തപാൽ, ജലഗതാഗതം മുതലായവയുടെ വികസനത്തിൽ ബ്രിട്ടീഷുകാർക്ക് അവരുടെതായ സ്വാർത്ഥതാല്പര്യങ്ങൾ ഉണ്ടായിരുന്നു.
ബ്രിട്ടീഷ് ഭരണകാലത്ത് വ്യവസായ മേഖല അവികസിതമായിരുന്നു. ബ്രിട്ടീഷുകാരുടെ സാമ്പത്തിക നയം രണ്ടു വിധമായിരുന്നു. ബ്രിട്ടീഷ് വ്യവസായത്തിനാവശ്യമായ അസംസ്കൃത വസ്തുക്കൾക്കുള്ള ഉറവിടമാക്കി ഇന്ത്യയെ മാറ്റുകയെന്നതും, ബ്രിട്ടീഷ് വ്യാവസായികോല്പന്നങ്ങളുടെ വിപണിയായി ഇന്ത്യയെ രൂപാന്തരപ്പെടുത്തുകയെന്നതും. ഈ നയങ്ങൾ ഇന്ത്യയുടെ ലോകോത്തര കരകൗശല വ്യവസായത്തെ പാടെ നശിപ്പിച്ചു. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്പന്നത്തിനുള്ള വ്യാവസായിക മേഖലയുടെ സംഭാവന വളരെ കുറവായിരുന്നു. മൂലധന വസ്തുക്കളുടെ നിർമ്മിതിക്കായുള്ള വ്യവസായ മേഖലയെ അവഗണിച്ചത് ഇന്ത്യയുടെ വ്യവസായവൽക്കരണ ശ്രമങ്ങൾക്ക് തിരിച്ചടിയായി.