Plus One Economics – Chapter 6 Questions and Answers in Malayalam
Plus One Economics – Chapter 6 Questions and Answers in Malayalam

Plus One Economics – Chapter 6 Questions and Answers in Malayalam

Plus One Economics – Chapter 6 ഗ്രാമീണ വികസനം.

വിട്ടുപോയത്‌ പൂരിപ്പിക്കുക.
  1. ഗ്രാമ പ്രദേശത്ത്‌ വസിക്കുന്ന ജനസംഖ്യ ….. ശതമാനമാണ്.
  2. Answer:

    75%

  3. SHG കളുടെ ക്രെഡിറ്റ് സംവിധാനം …. എന്ന പേരിലറിയപ്പെടുന്നു
  4. Answer:

    മൈക്രോ ക്രെഡിറ്റ് പ്രോഗ്രാം.

  5. NABARD വായ്പ നല്‍കുന്നത്‌ …….. മേഖലയ്ക്കാണ്‌.
  6. Answer:

    കാര്‍ഷിക മേഖലയ്ക്ക്‌

  7. സുവർണ്ണ വിപ്ലവം ഏതിന്റെ ഉല്പാദനവുമായി ബന്ധപ്പെട്ടിമിക്കുന്നു.
  8. Answer:

    ഹോര്‍ട്ടികള്‍ച്ചര്‍

ശരിയോ തെറ്റോ എന്നുപറയുക.
  1. 1969ല്‍ 10 വാണിജ്യ ബാങ്കുകള്‍ ദേശസാല്‍ക്കരിച്ചു.
  2. Answer:

    തെറ്റ്‌ (14 ബാങ്കുകളാണ്‌ ദേശസാല്‍ക്കരിച്ചത്‌)

  3. സുവര്‍ണ്ണ വിപ്ലവം ഉണ്ടായത്‌ ഫിഷറീസ്‌ മേഖലയിലാണ്.
  4. Answer:

    തെറ്റ്‌ ( സുവര്‍ണ്ണ വിപ്ലവം ഹോര്‍ട്ടികള്‍ച്ചറിലാണ്‌)

  5. SHG എന്നാല്‍ സോഷ്യല്‍ ഹെല്‍ത്ത്‌ ഗ്രൂപ്പ് എന്നതിന്റെ ചുരുക്കപ്പേരാണ്‌.
  6. Answer:

    തെറ്റ്‌ (എസ്‌ എച്ചി ജി. എന്നാല്‍ സെല്‍ഫ്‌ ഹെല്‍പ്പ് ഗ്രൂപ്പ് അഥവാ സ്വയം സഹായ ഗ്രൂപ്പുകള്‍ എന്നാണ്‌)

  7. രാസവളങ്ങളുടെ ഉപയോഗം മലിനകരണത്തിനു ഇടയാക്കും.
  8. Answer:

    ശരി

  9. ജൈവഭക്ഷണത്തിന്‌ അജൈവ ഭക്ഷണത്തോട്‌ താരതമ്യപ്പെടുത്തുമ്പോള്‍ കൂടുതല്‍ പോഷകമുല്യമുണ്ട്‌.
  10. Answer:

    ശരി

താഴെ നൽകിയ ചോദ്യങ്ങൾക് ഉത്തരമെഴുതുക.
  1. ഏതാനും ഹോർട്ടികൾച്ചറൽ വിളകളുടെ പേരെഴുതുക.
  2. Answer:

    • i) പഴങ്ങൾ
    • ii) പച്ചക്കറികൾ
    • iii) ഔഷധ സസ്യങ്ങൾ
  3. “റെഗുലേറ്റഡ്‌ മാര്‍ക്കറ്റുകള്‍ കര്‍ഷകര്‍ക്കും ഉപഭോക്താക്കൾക്കും നേട്ടം ഉണ്ടാക്കുന്നു.” ഈ അഭിപ്രായത്തോട് നിങ്ങള്‍ യോജിക്കുന്നുണ്ടോ?
  4. Answer:

    യോജിക്കുന്നു. റെഗുലേറ്റഡ്‌ മാര്‍ക്കറ്റുകള്‍ കര്‍ഷര്‍ക്കും ഉപഭോക്താക്കള്‍ക്കും നേട്ടം ഉണ്ടാക്കുന്നുണ്ട്‌.

  5. ജൈവകൃഷിയുടെ നേട്ടങ്ങളും കോട്ടങ്ങളും ഏവയെന്ന്‌ തിരിച്ചറിയുക.
  6. Answer:

    ജൈവ വളങ്ങള്‍ മാത്രം ഉപയോഗപ്പെടുത്തി പരിസ്ഥിതി സൗഹാര്‍ദ്ദപരമായി നടത്തുന്ന കൃഷിരീതിയാണ്‌ ജൈവകൃഷി. ജൈവകൃഷിയുടെ മെച്ചങ്ങള്‍ ധാരാളമുണ്ട്‌. അവ ചുവടെ പറയുന്നു.

    • i) ജൈവികമായി ഉല്പാദിപ്പിക്കപ്പെട്ട ഭക്ഷണത്തിന്‌ അത്യധികം പോഷകമുല്യമുണ്ടായിരിക്കും.
    • ii) അത്‌ അധ്വാനപ്രധാനമാണ്‌; തന്മുലം കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു.
    • iii) ജൈവോല്പന്നങ്ങള്‍ക്ക്‌ വമ്പിച്ചൊരു അന്താരാഷ്ട്ര വിപണിയുണ്ട്‌. കയറ്റുമതിയിലൂടെ കര്‍ഷകര്‍ക്ക്‌ കൂടുതല്‍ വരുമാനമുണ്ടാക്കാന്‍ കഴിയും.
    • iv) അത്‌ പരിസ്ഥിതി സൗഹൃദാത്മകവും നിലനില്‍ക്കുന്നതുമാണ്‌.
    എന്നാല്‍ ജൈവകൃഷിയുടെ വ്യാപനത്തില്‍ ചില പോരായ്മകള്‍ കൂടിയുണ്ട്‌. അവ എന്തെല്ലാമെന്ന്‌ നോക്കാം.

    • i) ജൈവകൃഷിയെക്കുറിച്ച്‌ വിപുലമായ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കേണ്ടതായിട്ടുണ്ട്‌.
    • ii) വിളകള്‍ കൃഷിയുടെ ആദ്യകാലത്ത്‌ ആധുനിക കൃഷിയൂടേതിനേക്കാള്‍ കുറവായതിനാല്‍ എല്ലാ കര്‍ഷകര്‍ക്കും ഈ രീതി സ്വീകരിക്കുവാന്‍ കഴിയാതെ വരുന്നു.
    • iii) അടിസ്ഥാന സൗകര്യകുറവും, വിളകള്‍ക്ക്‌ കുമ്പോളമില്ലാത്തതും ഈ കൃഷിരിതിയെ ദോഷകരമായി ബാധിക്കുന്നു.
  7. ഇന്ത്യയിലെ കര്‍ഷക ആത്മഹത്യകളുടെ പശ്ചാത്തലത്തില്‍ ഗ്രാമീണ ബാങ്കുകളുട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുക.
  8. Answer:

    ഗ്രാമീണ ബാങ്കിങ്‌ – വിമര്‍ശനാത്മകമായ ഒരു വിലയിരുത്തല്‍

    ഗ്രാമങ്ങളിലെ വായ്പാസംവിധാനം ശക്തിപ്പെടുത്തുന്നതിനായി ഗവണ്‍മെന്റ്‌ പല നടപടികളും സ്വീകരിച്ചിട്ടുണ്ട്‌. കര്‍ഷകര്‍ക്ക്‌ ഇതുകൊണ്ട്‌ ഗുണം സിദ്ധിച്ചിട്ടുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. ഹരിത വിപ്ലവത്തിന്റെ വിജയത്തില്‍ നിര്‍ണ്ണായകമായൊരു പങ്കുവഹിച്ചത്‌ വായ്പാ ലഭ്യതയായിരൂന്നു. പക്ഷെ കര്‍ഷകര്‍ക്കാവശ്യമായ വായ്പ മുഴുവനും ലഭ്യമാക്കാന്‍ കഴിയുകയുണ്ടായില്ലെന്നത്‌ ഒരു വസ്തുതയാണ്‌. ചെറുകിട കര്‍ഷകരില്‍ വലിയൊരു ഭാഗം ഇപ്പോഴും കഴുത്തറപ്പന്മാരായ ഗ്രാമീണ ഹുണ്ടികക്കാരെയാണ്‌ ആശ്രയിക്കുന്നത്‌.

    അതുപോലെതന്നെ ഗ്രാമീണ വായ്പാ സംവിധാനം ഫലപ്രദമായി പ്രവര്‍ത്തിക്കുന്നില്ല. വന്‍തുകകള്‍ വായ്പവാങ്ങി തിരിച്ചടക്കാത്ത കര്‍ഷകര്‍ ധാരാളമുണ്ട്‌. തിരിച്ചടയ്ക്കാത്ത കാര്‍ഷിക വായ്പുകളെപ്പറ്റി നടത്തിയ പഠനങ്ങളില്‍ വായ്പാ കൂടിശ്ശികകളില്‍ അമ്പതു ശതമാനവും മനഃപൂര്‍വ്വം തിരിച്ചടയ്ക്കാത്തതാണെന്ന്‌ കാണുകയുണ്ടായി. വരുമാനത്തിലൊരു ഭാഗം സമ്പാദിക്കുക, ആവശ്യത്തിനുമാത്രം വായ്പവാങ്ങുക, വാങ്ങിയ വായ്പ യഥാസമയം തിരിച്ചടയ്ക്കുക – ഇത്തരമൊരു കാര്‍ഷിക സംസ്‌കാരം ഇവിടെ വളര്‍ന്നു വരേണ്ടതായിട്ടാണിരിക്കുന്നത്‌. ഗ്രാമീണ ഹുണ്ടികക്കാരുടെ പിടിയിലമര്‍ന്നു കഴിയുന്ന ചെറുകിട കര്‍ഷകരെ മോചിപ്പിക്കേണ്ടതുണ്ട്‌. വ്യവസ്ഥാപിത വായ്പാ സ്ഥാപനങ്ങളുടെ പരിധിയില്‍ ഇവരെ കൊണ്ടുവരേണ്ടിയിരിക്കുന്നു.

  9. കാര്‍ഷിക വിപണന സംവിധാനത്തിന് തടസ്സമായി നില്‍ക്കുന്ന ഘടകങ്ങള്‍ ഏതെല്ലാമെന്ന്‌ സുചന നല്‍കുക.
  10. Answer :

    കാര്‍ഷിക വിപണനവുമായി ബന്ധപ്പെട്ട്‌ കര്‍ഷകര്‍ ധാരാളം പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്‌. കാര്‍ഷിക വിപണന സംവിധാനത്തിന്‌ തടസ്സമായി നില്‍ക്കുന്ന ഘടകങ്ങള്‍ ഏതെല്ലാമെന്ന്‌ താഴെ സൂചിപ്പിക്കാം.

    • i) കൃത്യതയുള്ള അളവ്‌ സംവിധാനമില്ലായ്മ
    • ii) കണക്കിലെ തിരിമറി
    • iii) കുറഞ്ഞ വില അടിച്ചേല്‍പ്പിക്കല്‍
    • vi) സംഭരണ സൗകര്യത്തിന്റെ അഭാവം
    • v) അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം
    • vi) കര്‍ഷകരുടെ സഹകരണ സംഘമില്ലായ്മ
    • vii) സാമ്പത്തിക അച്ചടക്കത്തിന്റെ അപര്യാപ്തത
  11. ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്പന്നത്തിൽ കാർഷിക മേഖലയുടെ പങ്ക് കുറയുവാനുള്ള കാരണങ്ങൾ വിശദമാക്കുക.
  12. Answer :

    സാമ്പത്തിക പരിഷ്കാരങ്ങൾക്ക് തുടക്കമായതോടു കുടി , കാർഷിക മേഖലയുടെ വളർച്ചാനിരക്ക് 90 കളിൽ മുൻകാലത്തെ അപേക്ഷിച്ച് കുറഞ്ഞ് 2.5 % ആയി . ഈയൊരവസ്ഥയ്ക്ക് കാരണമായത് അടിസ്ഥാന സൗകര്യങ്ങളുടെ ദൗർലഭ്യം , വ്യവസായ സേവന രംഗങ്ങളിലുള്ള ബദൽ തൊഴിൽ സൗകര്യമില്ലായ്മ തുടങ്ങിയവയാണ്.

  13. ഇന്ത്യയിലെ ഏതാനും പരമ്പരാഗത വ്യവസായങ്ങളുടെ പേരെഴുതുക.
  14. Answer :

    പരമ്പരാഗത വ്യവസായങ്ങൾ.

    • i) മൺപാത്ര നിർമ്മാണം
    • ii) കരകൗശലം
    • iii) ചൂരൽ വ്യവസായം
    • iv) കൈത്തറി
  15. കാർഷിക വിപണനത്തിനുള്ള ബദൽ വിപണന മാർഗ്ഗങ്ങൾ ഏതെല്ലാം ? ഉദാഹരിക്കുക.
  16. Answer :

    കാർഷിക വിപണനരംഗത്ത് ഉയർന്നുവരുന്ന ബദൽ മാർഗ്ഗങ്ങൾ താഴെ പറയുന്നു .

    • i) സഹകരണ സംഘങ്ങൾ
    • ii) പ്രാദേശിക ഗ്രാമീണ ബാങ്കുകൾ
    • iii) വാണിജ്യ ബാങ്കുകൾ
    • iv) നബാർഡ്
    • v) സ്വയം സഹായ സംഘങ്ങൾ
  17. നബാർഡ് എന്നാലെന്ത് ? അതിന്റെ സേവനങ്ങൾ എന്തല്ലാമാണ് ?
  18. Answer :

    നബാർഡ് എന്നത് “ നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആന്റ് റൂറൽ ഡവലപ്മെന്റ് ” എന്നതിന്റെ ചുരുക്കമാണ്. ഈ ബാങ്ക് സ്ഥാപിതമായത് 1982 – ൽ ആണ്. കാർഷിക ഗ്രാമ വികസനത്തിനുള്ള നാഷണൽ ബാങ്കാണിത്. ഗ്രാമീണ വായ്പകൾ അനുവദിക്കുന്ന എല്ലാ സ്ഥാപനങ്ങളുടേയും പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന സർവ്വോന്നത ബാങ്കാണ് നബാർഡ്.

  19. ടൻവാ (TANWA)എന്നാലെന്ത് ?
  20. Answer :

    “ടൻവാ” എന്നാൽ “തമിഴ് നാട് വുമൻ ഇൻ അഗ്രികൾച്ചർ” എന്നതിന്റെ ചുരുക്കപ്പേരാണ്. ഇതിന്റെ ഉദ്ദേശ്യം വനിതകളെ പുതിയ കാർഷിക തന്ത്രങ്ങൾ പരിശീലിപ്പിക്കുക എന്നതാണ്. കാർഷിക ഉല്പാദനം വർദ്ധിപ്പിക്കുകയും അതു വഴി കുടുംബ വരുമാനം ഉയർത്തുകയും ചെയ്യുക എന്ന ബ്രഹത്തായ ലക്ഷ്യമാണ് ടൻവാ ചുമലിലേറ്റിയിരിക്കുന്നത്. സോപ്പ് നിർമ്മാണം, കളിപ്പാട്ട നിർമ്മാണം തുടങ്ങിയവയിലും ടൻവാ ശ്രദ്ധ ചെലുത്തുന്നു.

  21. കേരളത്തിലെ കുടുംബശ്രീയെക്കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക.
  22. Answer :

    സ്ത്രീകളുടെ പങ്കാളിത്തത്തോടെ വനിതാ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകിയിട്ടുള്ള ഒരു ദാരിദ്ര്യ നിർമ്മാർജ്ജന പരിപാടിയാണ് കുടുംബശ്രീ. കേരളത്തിൽ വളരെ സജീവമാണ് ഈ കൂട്ടായ്മ. ചെറുകിട നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നതാണ് കുടുംബശ്രീയുടെ ലക്ഷ്യങ്ങളിൽ മുഖ്യം. ഇത്തരം ചെറിയ നിക്ഷേപങ്ങൾ വൻ നിക്ഷേപമായി മാറുകയും കൂടുതൽ തൊഴിൽ അവസരങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്യുന്നു.

  23. ഗ്രാമീണ സമ്പദ്ഘടനയുടെ വികസനത്തിന് ആവശ്യം വേണ്ട പ്രവർത്തനങ്ങൾ കൈക്കൊള്ളുന്നതിലാണ് ഗ്രാമീണ വികസനം ശ്രദ്ധ ചെലുത്തുന്നത് ഗ്രാമീണ വികസനത്തിനുള്ള വ്യത്യസ്ത വശങ്ങൾ ചൂണ്ടിക്കാട്ടുക.
  24. Answer :

    ഗ്രാമങ്ങളേക്കാൾ വികസിച്ചവയാണ് ഇന്ത്യയിലെ നഗര പ്രദേശങ്ങൾ. പിന്നോക്കാവസ്ഥയിൽ കിടക്കുന്ന ഗ്രാമപ്രദേശങ്ങളെ സർക്കാരിന്റെ കർമ്മ പരിപാടികളിലൂടെ വികസിപ്പിച്ചെടുക്കുക എന്നതാണ് ഗ്രാമീണ വികസനത്തിന്റെ സുപ്രധാന ലക്ഷ്യം. ഇതിനവലംബിക്കുന്ന മാർഗ്ഗങ്ങൾ പലതാണ്:

    • i) ഭൂനയ പരിഷ്ക്കരണം
    • ii) ഗ്രാമീണ മനുഷ്യവിഭവ വികസനം
    • iii) അടിസ്ഥാന സൗകര്യ വികസനം
    • iv) ഗ്രാമപ്രദേശങ്ങളിലെ ഉല്പാദനാത്മക വിഭവങ്ങളുടെ വികസനം
    • v) ദരിദ്രർക്കായി തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ
  25. ഓർഗാനിക് ഫാമിങ് എന്നതുകൊണ്ട് അർത്ഥമാക്കുന്നതെന്ത് ?
  26. Answer :

    സുസ്ഥിര വികസനമാർജിക്കുന്നതിന് ഒഴിച്ചു കുടാനാവാത്തവയാണ് പരിസ്ഥിതി സൗഹൃദ സങ്കേതങ്ങൾ. കാർഷിക മേഖലയിൽ ഏറെക്കുറെ അഭിലഷണീയമായ ഒരു സങ്കേതമാണ് ജൈവകൃഷി. ഇനി പറയുന്നവയാണ് ജൈവ കൃഷിയുടെ പ്രയോജനങ്ങൾ:-

    • i) ഭൂസന്തുലനം വീണ്ടെടുക്കാനുപകരിക്കുന്നു.
    • ii) ഭൂസന്തുലനം പരിപാലിക്കാനുപകരിക്കുന്നു.
    • iii) ഭൂസന്തുലനം വർദ്ധിപ്പിക്കാനുപകരിക്കുന്നു.
    ജൈവകൃഷിയിലൂടെ ഉല്പാദിപ്പിച്ച കാർഷികവിഭവങ്ങൾ കൊണ്ടുള്ള ഭക്ഷണത്തിന് വർദ്ധിച്ച ആവശ്യം ഇക്കാലത്തുണ്ട് . ഇത് ജൈവകൃഷിയുടെ സാധ്യത വളരെയേറെ വർദ്ധിപ്പിക്കുന്നു.
  27. സഹകരണ വിപണനം ഇന്ത്യയിൽ വേണ്ടത്ര നേട്ടമുണ്ടാക്കാത്തതിന്റെ കാരണമെന്തെല്ലാം ?
  28. Answer :

    സഹകരണ വിപണനം ഇന്ത്യയിൽ വേണ്ടത്ര നേട്ടമു ണ്ടാക്കിയിട്ടില്ല. ഇതിന്റെ ഒരു പ്രധാന കാരണം കർഷകരെ ധാരാളമായി ഇത്തരം സഹകരണ വിപണന സംഘത്തിലെത്തിക്കുവാൻ കഴിഞ്ഞില്ല എന്നതാണ്. മറ്റൊരു കാരണം വിപണനവും പ്രോസസിംഗും തമ്മിൽ പരസ്പരം ബന്ധം സ്ഥാപിക്കാൻ കഴിയുന്നില്ല എന്നതാണ്.

  29. ഗ്രാമീണ വികസനത്തിന് കാർഷിക വൈവിധ്യവൽക്കരണം എന്ത് പ്രാധാന്യം അർഹിക്കുന്നുവെന്ന് വിവരിക്കുക ?
  30. Answer :

    കാർഷിക മേഖലയ്ക്ക് പുരോഗതി ഉണ്ടാകണമെങ്കിൽ വൈവിധ്യവൽക്കരണം കൂടിയേ തീരൂ. മൂന്ന് തരത്തിലുളള വൈവിധ വൽക്കരണം അഭിലഷണീയമാണ്. അവ താഴെ പറയുന്നവയാണ്.

    • i) വിളകളിലുളള വൈവിധ്യവൽക്കരണം. ഇതുമൂലം ഒരു വിളയെ ആശ്രയിക്കുന്നതുമൂലമുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കാൻ കഴിയും.
    • ii) അനുബന്ധ പ്രവർത്തനങ്ങളിലേയ്ക്കുളള വൈവിധ്യവൽക്കരണം.
    • iii) കാർഷികേതര ജോലികളിലേയ്ക്കുള്ള മാറ്റം. കൃഷിയുമായി ബന്ധപെട്ട കാർഷികേതര ജോലികൾക്ക് കൂടുതൽ സാദ്ധ്യതയുണ്ട് . ഭക്ഷ്യസംസ്കരണ വ്യവസായം ഒരുദാഹരണമാണ്. ഇപ്രകാരം ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുവാൻ വൈവിധ്യവൽക്കരണത്തിലൂടെ സാധിക്കും.
  31. “ജൈവകൃഷിയും സുസ്ഥിര വികസനവും തമ്മിൽ ബന്ധമുണ്ട്” – വ്യക്തമാക്കുക.
  32. Answer :

    ജൈവകൃഷിയും സുസ്ഥിര വികസനവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. അടുത്തകാലത്ത് ജൈവകൃഷിക്ക് വളരെയേറെ പ്രാധാന്യം ലഭിക്കുകയുണ്ടായി. ഹരിതവിപ്ലവത്തിലൂടെ പരിസ്ഥിതിക്കേറ്റ് പ്രശ്നങ്ങളും ജൈവകൃഷിയുടെ പ്രാധാന്യവും നമുക്ക് ചർച്ച ചെയ്യാം.

    ഹരിതവിപ്ലവം ഇന്ത്യയെ ഭക്ഷ്യകാര്യത്തിൽ സ്വയംപര്യാപ്ത മാക്കി. പക്ഷെ അതൊരു പ്രശ്നവും സൃഷ്ടിച്ചു. രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കുന്ന കാർഷികതന്ത്രം സൃഷ്ടിച്ച ഒരു പ്രശ്നമാണിത്. രാസവളങ്ങളുടെയും കീടനാശിനികളുടേയും അമിതോപയോഗം സൃഷ്ടിച്ച പ്രശ്നങ്ങൾ:-

    • i) മണ്ണിനു വളക്കൂറ് നഷ്ടപ്പെട്ടു.
    • ii) മണ്ണും വെള്ളവും വിഷാംശം കലർന്നവയായി.
    • iii) ഭക്ഷ്യോല്പന്നങ്ങളിൽ കീടനാശിനികൾ കലർന്നു.
    • iv) കർഷകമിത്രങ്ങളായ കീടങ്ങളെ കീടനാശിനികൾ നശിപ്പിച്ചു.
    • v) പരിസ്ഥിതിക്ക് ക്ഷതമേല്പിച്ചു.
    വികസനം സുസ്ഥിരാത്മകമാകണമെങ്കിൽ കൃഷിരീതികൾ പരിസ്ഥിത സൗഹൃദം പുലർത്തുന്നവയായിരിക്കണം. ജൈവ വളങ്ങൾ മാത്രം ഉപയോഗപ്പെടുത്തുന്നവയാണ് ജൈവകൃഷികൾ. രാസകീടനാശിനികളെയെല്ലാം അത് ഒഴിവാക്കുന്നു. അതിനാൽ ജൈവകൃഷി പരിസ്ഥിതി സൗഹൃദം പുലർത്തുന്ന ഒന്നാണ്. പരിസ്ഥിതി സംതുലിതാവസ്ഥ വീണ്ടെടുക്കാനും നിലനിർത്താനും ജൈവകൃഷി സഹായിക്കുന്നു.
  33. “സുവർണ്ണ വിപ്ലവം” എന്ന പദം വിശദീകരിക്കുക.
  34. Answer :

    പുഷ്പഫല കൃഷി രംഗത്തെ ദ്രുതഗതിയിലുള്ള വളർച്ചയെയാണ് സുവർണ്ണ വിപ്ലവം എന്ന് വിളിക്കുന്നത്. 1991 മുതൽ 2003 വരെയുള്ള കാലഘട്ടത്തെയാണ് സുവർണ്ണ വിപ്ലവ കാലഘട്ടം എന്ന് വിളിക്കുന്നത് ഇതിന്റെ ഫലമായി പുഷ്പ, ഫല കൃഷിയിൽ ഇന്ത്യ ലോകത്ത് രണ്ടാം സ്ഥാനത്ത് എത്തി. കൂടാതെ അസംസ്കൃത വസ്തുക്കൾ പ്രദാനം ചെയ്യാനും ഹോർട്ടികൾച്ചർ മേഖലയ്ക്ക് സാധിക്കുന്നു.

  35. കാർഷിക വിപണനം മെച്ചപ്പെടുത്തുന്നതിനായി ഗവൺമെന്റ് സ്വീകരിച്ചിരിക്കുന്ന നടപടികൾ വിവരിക്കുക.
  36. Answer :

    ഒരു വലിയ പ്രക്രിയയാണ് കാർഷിക വിപണനം കാർഷിക വിഭവങ്ങളുടെ ഇനി പറയും പ്രകാരമുള്ള ഏഴിനം പ്രക്രിയകൾ ഉൾക്കൊള്ളുന്ന ഒന്നാണിത്.

    • ഒരുമിച്ചുകൂട്ടൽ

    • സംസ്കരണം

    • പാക്കിംഗ്

    • വിതരണം

    • സംഭരണം

    • തരംതിരിക്കൽ

    • എത്തിക്കേണ്ടിടത്ത് എത്തിക്കൽ

    കാർഷിക വിപണന സൗകര്യമുണ്ടാക്കാൻ ഗവർമ്മെണ്ട് സ്വീകരിച്ച നടപടികളിൽ പ്രധാനം :-

    • റഗുലേറ്റഡ് മാർക്കറ്റുകൾ സ്ഥാപിച്ചു

    • റോഡ്, റെയിൽവേ വെയർഹൗസ് ഗോഡൗൺ, കോൾഡ് സ്റ്റോറേജ്, സംസ്കരണശാലകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചു

    • സഹകരണ വിപണനം. സഹകരണസംവിധാനത്തിൽ ഇടത്തട്ടുകാരുണ്ടാവില്ല. അത് കർഷകർക്ക് വളരെ ഗുണം ചെയ്യും. ഗുജറാത്തിലെ അമുൽ സഹകരണവിപണന ത്തിന്റെ വലിയൊരു വിജയഗാഥയാണ്.

    • താങ്ങുവില പ്രഖ്യാപിക്കൽ. കാർഷികോൽപന്നത്തിന് ഒരു കുറഞ്ഞ വിലയെങ്കിലും കിട്ടുമെന്ന് ഉറപ്പു നൽകലാണിത്.

    • കുറഞ്ഞ പലിശയ്ക്ക് വായ്പാസൗകര്യം.

    "There is no joy in possession without sharing". Share this page.

    Loading

Leave a Reply

Your email address will not be published. Required fields are marked *