Plus One Economics – Chapter 5 മനുഷ്യമൂലധനസ്വരൂപീകരണം ഇന്ത്യയില്‍
ഒറ്റവാക്കിൽ ഉത്തരമെഴുതുക.
- 2011 ലെ സെന്‍സസനുസരിച്ച് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള സംസ്ഥാനം. Answer:
- ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ സാക്ഷരതാനിരക്കുള്ള സംസ്ഥാനം. Answer:
- 2000 ത്തില്‍ ഇന്ത്യയില്‍ മുതിര്‍ന്ന സ്ത്രീ സാക്ഷരതാനിരക്ക്. Answer:
- പുതിയ വിദ്യാഭ്യാസനയം പ്രഖ്യാപിച്ച വര്‍ഷം Answer:
ഉത്തര്‍പ്രദേശ്
കേരളം
61.9%
1987 – 88
താഴെ നൽകിയ ചോദ്യങ്ങൾക് ഉത്തരമെഴുതുക.
- മനുഷ്യമൂലധനവും മനുഷ്യവികസനവും തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കുക. Answer:
- i) ഉദ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതില്‍ വിദ്യാഭ്യാസവും ആരോഗ്യവും പരിഗണിക്കപ്പെടുന്നു.
- ii) മനുഷ്യനെ ഉയര്‍ന്ന ഉദ്പാദനക്ഷമത കൈവരിക്കാനുള്ള ഒരു ഉപാധിയായി കാണണം.
- i) മനുഷ്യവികസനമെന്ന ആശയം അടിസ്ഥാന ആക്കിയിരിക്കുന്നത് മനുഷ്യക്ഷേമത്തിന്റെ അവശ്യഘടകങ്ങളാണ് വിദ്യാഭ്യാസവും ആരോഗ്യവുമെന്നതിലാണ്.
- ii) മനുഷ്യര്‍ക്ക് ഒരു ഉപാധിയല്ല മറിച്ച് അന്തിമലക്ഷ്യം അവന്റെ വികസനമെന്ന വിശാല കാഴ്ചപ്പാടിലാണുള്ളത്.
- ആരോഗ്യ മേഖലയെയും വിദ്യാഭ്യാസ മേഖലയെയും നിയന്ത്രിക്കുന്ന ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ ഏതെല്ലാം ? Answer:
- i) നാഷണല്‍ കൌണ്‍സില്‍ ഓഫ് എഡ്യുക്കേഷണല്‍ റിസര്‍ച്ച് ആന്റ് ട്രെയിനിംഗ് (NCERT).
- ii) യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ (UGC).
- iii) സാങ്കേതിക വിദ്യാഭ്യാസത്തിനുള്ള അഖിലേന്ത്യാ കൗൺസിൽ (AICTE)
- i)ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ICMR).
- ii) സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് റിസര്‍ച്ച് ഇന്‍ ആയുര്‍വേദ ആന്റ് സിദ്ധ.
- III) നേഴ്സിങ് കൗണ്‍സില്‍ , ഫാർമസി കൗണ്‍സില്‍ .
- തൊഴിലാളികള്‍ക്ക് തൊഴിലിനിടക്ക് പരിശീലനം നല്‍കേണ്ടതിന്റെ ആവശ്യകതയെന്ത് ? Answer:
- i) പരിചയസമ്പന്നരായ തൊഴിലാളിക്കു കീഴില്‍ സ്ഥാപനത്തിനുള്ളില്‍ വെച്ച് തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കാം.
- ii) സ്ഥാപനത്തിനു വെളിയില്‍ വെച്ച് തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കാം.
- മനുഷ്യ മൂലധനരുപീകരണത്തിന്റെ ഉറവിടമെന്ന നിലയില്‍ താഴെ പറയുന്നവ ചര്‍ച്ച ചെയ്യുക.
- i) ആരോഗ്യമേഖലാ നിക്ഷേപം
- ii) കൂടിയേറ്റത്തിനുള്ള നിക്ഷേപം
Answer: - മനുഷ്യമുലധന നിക്ഷേപം വളര്‍ച്ചയെ സഹായിക്കുന്നതെങ്ങനെ? Answer:
- ഒരു രാജ്യത്തിന്റെ പുരോഗതിയില്‍ വിദ്യാഭ്യാസത്തിന് ഗണ്യമായ പങ്കുണ്ട് . എങ്ങനെ? Answer:
- മനുഷ്യ മൂലധനവും സാമ്പത്തിക വളര്‍ച്ചയും തമ്മിലുള്ള ബന്ധങ്ങള്‍ വിശകലനം ചെയ്യുക. Answer:
- ഇന്ത്യയെപ്പോലെ തൊഴിലാളികള്‍ കൂടുതലുള്ള രാജ്യങ്ങളെ സംബന്ധിച്ച് മാനവ മൂലധനത്തിന് കൂടുതല്‍ പ്രാധാന്യമുണ്ട്. മാനവ മൂലധന രൂപികരണം സാധ്യമാകുന്നതിന് വേണ്ടി ഗവണ്‍മെന്റ് ചില മേഖലകളില്‍ സവിശേഷത ശ്രദ്ധ നല്‍കേണ്ടതുണ്ട് -ഈ മേഖലകള്‍ കണ്ടെത്തുക.
മാനവ മൂലധനവും സാമ്പത്തിക വളര്‍ച്ചയും തമ്മിലുള്ള ബന്ധം വിശകലനം ചെയ്യുക.
Answer: - ചേരുംപടി ചേര്‍ക്കുക.
- വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു പറയുന്നതിനിടയില്‍ നിങ്ങളുടെ അധ്യാപകന്‍ ഇങ്ങനെ പറഞ്ഞു. “സ്ക്കൂളില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് ബാലവേലക്ക് വഴി വെക്കുന്നു.” ഇതെങ്ങനെ മനുഷ്യമൂലധനത്തിന് നഷ്ടം വരുത്തുന്നുവെന്ന് ചര്‍ച്ച ചെയ്യുക. Answer :
- മനുഷ്യവിഭവത്തെ മനുഷ്യമുലധനമായി മാറ്റുന്നതിനുള്ള നടപടികള്‍ നിര്‍ദ്ദേശിക്കുന്നതിനായുള്ള വിദഗ്ദ്ധരുടെ കമ്മിറ്റിയിലെ അംഗമാണ് നിങ്ങളെന്നു കരുതുക. നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ എന്തെല്ലാമായിരിക്കും? Answer :
- i) വിദ്യാഭ്യാസ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക.
- ii) ആരോഗ്യ സുരക്ഷാ സംവിധാനങ്ങള്‍ മെച്ചപ്പെടൂത്തുക.
- iii) ആളുകള്‍ക്ക് തൊഴില്‍ പരിശീലനങ്ങള്‍ നല്‍കുക.
- വിദ്യാഭ്യാസച്ചെലവില്‍ 1952 – 2010 കാലഘട്ടത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. വിദ്യാഭ്യാസത്തിന്റെ ഓരോ മേഖലയിലും ഇത് ഒരേ രീതിയിലായിരുന്നില്ല എന്നത് ശരിയാണോ ? ചര്‍ച്ച ചെയ്യുക. Answer :
- വിദ്യാഭ്യാസ ആരോഗ്യ സ്ഥാപനങ്ങളിലെ ഫീസുകള്‍ ഗവണ്‍മെന്റ് ക്രമീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? നിങ്ങളുടെ ഉത്തരത്തെ ബലപ്പെടുത്തുന്ന കാരണങ്ങള്‍ നല്‍കുക. Answer :
- i) ഉയര്‍ന്ന നിരക്ക് അസമത്വം സൃഷ്ടിക്കുന്നു.
- ii) ഉയര്‍ന്ന നിരക്ക് മനുഷ്യാവകാശ ലംഘനമാണ്.
- iii) പാവപ്പെട്ടവര്‍ക്ക് ഉയര്‍ന്നനിരക്ക് താങ്ങാവുന്നതല്ല.
മനുഷ്യമൂലധനം
വിദ്യാഭ്യാസമേഖലയിലെ ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍,
സ്ഥാപനങ്ങള്‍ വ്യക്തികള്‍ക്ക് അവരുടെ തൊഴില്‍ വൈദഗ്ദ്ധ്യം വര്‍ദ്ധപ്പിച്ചുകൊണ്ട് പുതിയ സാങ്കേതിക വിദ്യകളും ആധുനിക ആശയങ്ങളും സ്വായത്തമാക്കുന്നതിനു വേണ്ടി തൊഴിലിനിടക്കുള്ള പരിശീലനം നല്‍കാറുണ്ട്. അത് രണ്ടു തരത്തിലാവാം.
മനുഷ്യമുലധന രൂപീകരണത്തിന്റെ ഒരു മുഖ്യ ഉറവിടമാണ് ആരോഗ്യനിക്ഷേപം. ആരോഗ്യത്തിനു ചെലവഴിക്കുന്നത് പ്രതിരോധ ഔഷധങ്ങള്‍ ലഭ്യമാക്കിയോ, ആരോഗ്യഅവബോധം സൃഷ്ടിച്ചോ, ശുദ്ധജലവിതരണം മെച്ചപ്പെടുത്തിയോ, ശുദ്ധീകരണ സംവിധാനങ്ങള്‍ നടപ്പാക്കിയോ ആകാം. ചുരുക്കി പറഞ്ഞാല്‍ ആരോഗ്യ രക്ഷാസംവിധാനങ്ങള്‍ നേരിട്ട് മനുഷ്യമൂലധനത്തിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കും.
ആളുകള്‍ ജോലി അന്യദേശത്ത് കൂടിയേറാറുണ്ട്. വിദേശ രാജ്യങ്ങളില്‍, ഉയര്‍ന്ന ശമ്പളമുള്ള ജോലിതേടി സാങ്കേതികവിദ്യാഭ്യാസം നേടിയ നിരവധിയാളുകള്‍ കുടിയേറുന്നു. എന്നാല്‍ കുടിയേറുന്നതിന് യാത്രാച്ചെലവ്, പ്രത്യേക തൊഴില്‍ വൈദഗ്ദ്ധ്യം കരസ്ഥമാക്കുന്നതിനുള്ള ചെലവ് അന്യ രാജ്യത്ത് താമസിക്കുന്നതിനുള്ള ചെലവ് തുടങ്ങിയ എല്ലാ ചെലവുകളുമാണ് കുടിയേറിയ രാജ്യത്ത് നേടുന്ന സമ്പാദ്യം ഇത്തരം ചെലവുകളെ കവച്ചുവെക്കണം.
സാമ്പത്തിക വളര്‍ച്ച എന്നുള്ളതുകൊണ്ട് അര്‍ത്ഥമാക്കുന്നത് യഥാര്‍ത്ഥ ദേശീയവരുമാനത്തിലെ വ൪ദ്ധനവാണ്. ഒരു അഭ്യസ്തവിദ്യനായ വ്യക്തി സമ്പദ്ഘടനക്കു നല്‍കുന്ന സംഭാവന നിരക്ഷരനായ വ്യക്തി നല്‍കുന്നതിനേക്കാള്‍ വളരെ അധികുമാണ്, ആരോഗ്യവാനായ ഒരു വ്യക്തിക്ക് അനാരോഗ്യവാനായ ഒരു വ്യക്തിയേക്കാള്‍ കാര്യക്ഷമതയും ദീര്‍ഘവുമായ തൊഴില്‍ സേവനം ചെയ്യാന്‍ സാധിക്കും. വിദ്യാഭ്യാസവും ആരോഗ്യവും തൊഴില്‍പരിശിലനങ്ങളും, തൊഴില്‍ കമ്പോളത്തെക്കുറിച്ചുള്ള വിവരങ്ങളും, തൊഴിലിനു വേണ്ടിയുള്ള കുടിയേറ്റങ്ങളും എല്ലാം തൊഴില്‍ വൈദഗ്ധ്യവും ഉദ്പാദനക്ഷമതയും വര്‍ദ്ധിപ്പിക്കുമെതിലൂപരി നവീകരണ പ്രകിയയെ പ്രോത്സാഹിപ്പിക്കുകയും പൂതിയ സാങ്കേതിവിദ്യ സ്വായത്തമാക്കുന്നതിനും സഹായിക്കുന്നു. വിദ്യാഭ്യാസം സമൂഹത്തിലെ മാറ്റങ്ങള്‍ മനസ്സിലാക്കാനും, ശാസ്ത്രനേട്ടങ്ങള്‍ ഉള്‍ക്കൊള്ളുന്നത് പൂതിയ കണ്ടുപിടുത്തങ്ങള്‍ക്ക് വഴിയൊരുക്കാനും സഹായിക്കും. വിദ്യാസമ്പന്നരായ തൊഴിലാളികള്‍ക്ക് പൂതിയ സാങ്കേതിക വിദ്യകള്‍ എളുപ്പത്തില്‍ സ്വായത്തമാക്കാന്‍ കഴിയും.
വിദ്യാഭ്യാസം സമൂഹത്തിന് മാറ്റങ്ങളെക്കുറിച്ചും ശാസ്ത്ര പുരോഗതിയെകകുറിച്ചും അറിവു നല്‍കുന്നു, അത് പുതിയ കണ്ടുപിടുത്തങ്ങള്‍ക്ക് വഴിയൊരുക്കും. വിദ്യാസമ്പന്നരായ തൊഴിലാളികള്‍ ക്ക് പൂതിയ സാങ്കേതിക വിദ്യകള്‍ സ്വായത്തമാക്കാന്‍ എളുപ്പം സാധിക്കും. ഇത് രാജ്യത്തിന്റെ ഉദ്പാദനക്ഷമതയും ദേശീയവരുമാനും വര്‍ദ്ധിപ്പിക്കും.
സാമ്പത്തിക വളര്‍ച്ച എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് ഒരു രാജ്യത്തിന്റെ യഥാര്‍ത്ഥ ദേശീയവരുമാനത്തിന്റെ വര്‍ദ്ധനവിനെയാണ്. സാധാരണയായി, സാമ്പത്തിക വളര്‍ച്ചക്ക് വിദ്യാഭ്യാസം ലഭിച്ച വ്യക്തികളുടെ സംഭാവനയെക്കാള്‍ കുറവാണ് വിദ്യാഭ്യാസം ലഭിക്കാത്തവരുടെ സംഭാവാന. ആരോഗ്യം, സാമ്പത്തിക വളര്‍ച്ചക്ക് അത്യാവശ്യമായ ഒരു ഘടകമാണ്. ആരോഗ്യമുള്ള ഒരു ജനതക്ക് സാമ്പത്തിക മേഖലയുടെ വളര്‍ച്ചക്ക് കൂടുതല്‍ മേന്‍മയുള്ള തൊഴില്‍ സംഭാവന ചെയ്യാന്‍ സാധിക്കും. അതുപോലെ വിദ്യാഭ്യാസം, ആരോഗ്യം അതോടൊപ്പം തൊഴില്‍ പരിശീലനവും, ഇഫര്‍മേഷനും, കുടിയേറ്റവും വ്യക്തിയുടെ വരുമാനം സൃഷ്ടിക്കാനുള്ള കഴിവിനെ ഉയര്‍ത്തുന്നു. വിദ്യാഭ്യാസവും, ആരോഗ്യവും അതുപോലെ മറ്റ് ഘടകങ്ങളും മനുഷ്യ മൂലധനത്തിന്റെ ഉദ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുക മാത്രമല്ല ചെയ്യുന്നത്. അതോടൊപ്പം നാനാതരത്തിലുള്ള കണ്ടുപിടുത്തങ്ങള്‍ക്കും പരിഷ്കരണങ്ങള്‍ക്കും നവീകരണങ്ങള്‍ക്കും ഇത് സൗകര്യപ്പെടുത്തുന്നു.
മനുഷ്യമൂലധനത്തിന്റെ ഒരു പ്രധാന ഉറവിടമായി കണക്കാക്കുന്നത് വിദ്യാഭ്യാസത്തിലെ നിക്ഷേപത്തെയാണ്. ഇതുപോലെ മറ്റ് ഉറവിടങ്ങളുമുണ്ട്. അതായത്, ആരോഗ്യമേഖലയിലെ നിക്ഷേപം, തൊഴില്‍ പരിശീലനം, കുടിയേറ്റം, ഇന്‍ഫര്‍മേഷന്‍ തുടങ്ങിയവയാണ്. വിദ്യാഭ്യാസവും, ആരോഗ്യവും രാജ്യത്തിന്റെ വികസനത്തിന് അത്യാവശ്യമായ രണ്ട് ഘടകങ്ങളാണ്. അതുപോലെതന്നെ ഇവ രണ്ടും വ്യക്തികളുടെ വികസനത്തിലും പ്രാധാന്യമര്‍ഹിക്കുന്നു. ആരോഗ്യ പരിപാലനത്തിനായി ഗവണ്‍മെന്റ് ധാരാളം പണം ചെലവാക്കുന്നുണ്ട്. ആരോഗ്യമുള്ളവര്‍ക്കേ പണിയെടുക്കുവാന്‍ കഴിയു. അതിനാല്‍ മനുഷ്യമൂലധനത്തിന്റെ പ്രധാനപ്പെട്ട ഒരു ഉറവിടമാണ് ആരോഗ്യം. ആരോഗ്യ സംരക്ഷണത്തിനായി പണം ചെലവാക്കുന്നതു പലവിധത്തിലാണ്. പ്രതിരോധൗഷധങ്ങള്‍, രോഗ നിവാരണ ഔഷധങ്ങള്‍, സോഷ്യല്‍ മെഡിസിന്‍, ശുദ്ധജല വിതരണം, ശുചീകരണ സൗകര്യനിര്‍മ്മാണം തുടങ്ങിയവയെല്ലാം ഗവണ്‍മെന്റ് പണം ചെലവാക്കുന്നു. ആരോഗ്യമേഖലയില്‍ ഗവണ്‍മെന്റ് പണം ചെലവാക്കുന്നതിന്റെ ഭാഗമായി നല്ല ആരോഗ്യമുള്ള തൊഴില്‍ ശക്തിയുണ്ടകുന്നു. ഇത് മനുഷ്യമൂലധനത്തിന്റെ മേന്മ വര്‍ദ്ധിപ്പിക്കുന്നു.
സാമ്പത്തിക വളര്‍ച്ച എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് ഒരു രാജ്യത്തിന്റെ യഥാര്‍ത്ഥ ദേശീയ വരുമാനത്തിന്റെ വര്‍ദ്ധനവിനെയാണ്. സാധാരണയായി, സാമ്പത്തിക വളര്‍ച്ചക്ക് വിദ്യാഭ്യാസം ലഭിച്ച വ്യക്തികളുടെ സംഭാവനയെക്കാള്‍ കുറവാണ് വിദ്യാഭ്യാസം ലഭിക്കാത്തവരുടെ സംഭാവാന. ആരോഗ്യം, സാമ്പത്തിക വളര്‍ച്ചക്ക് അത്യാവശ്യമായ ഒരു ഘടകമാണ്. ആരോഗ്യമുള്ള ഒരു ജനതക്ക് സാമ്പത്തിക മേഖലയുടെ വളര്‍ച്ചക്ക് കൂടുതല്‍ മേന്‍മയുള്ള തൊഴില്‍ സംഭാവന ചെയ്യാന്‍ സാധിക്കും. അതുപോലെ വിദ്യാഭ്യാസം, ആരോഗ്യം അതോടൊപ്പം തൊഴില്‍ പരിശീലനവും, ഇഫര്‍മേഷനും, കുടിയേറ്റവും വ്യക്തിയുടെ വരുമാനം സൃഷ്ടിക്കാനുള്ള കഴിവിനെ ഉയര്‍ത്തുന്നു. വിദ്യാഭ്യാസവും, ആരോഗ്യവും അതുപോലെ മറ്റ് ഘടകങ്ങളും മനുഷ്യമുലധനത്തിന്റെ ഉല്‍പാദനക്ഷമത വര്‍ദ്ധിപ്പിക്കുക മാമല ചെയ്യുന്നത്. അതോടൊപ്പം നാനാതരത്തിലുള്ള കണ്ടുപിടുത്തങ്ങള്‍ക്കും പരിഷ്ക്കരണങ്ങള്‍ക്കും നവികരണങ്ങള്‍ക്കും ഇര സൗകര്യപ്പെടുത്തുന്നു.
Table 5.1 | |
---|---|
A | B |
ഉയര്‍ന്ന പ്രതിവര്‍ഷ ജനസംഖ്യാ വര്‍ദ്ധനവ് | ചൈന |
താഴ്‌ന്ന ജനസാന്ദ്രത | പാകിസ്ഥാൻ |
കുറഞ്ഞ പട്ടണവല്‍ക്കരണം | പാകിസ്ഥാൻ |
ഉയര്‍ന്ന ഊഷരത നിരക്ക് | ഇന്ത്യ |
Table 5.2 | |
---|---|
A | B |
ഉയര്‍ന്ന പ്രതിവര്‍ഷ ജനസംഖ്യാ വര്‍ദ്ധനവ് | പാകിസ്ഥാൻ |
താഴ്‌ന്ന ജനസാന്ദ്രത | ചൈന |
കുറഞ്ഞ പട്ടണവല്‍ക്കരണം | ഇന്ത്യ |
ഉയര്‍ന്ന ഊഷരത നിരക്ക് | പാകിസ്ഥാൻ |
മനുഷ്യമൂലധനം തൊഴില്‍ ഉദ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുകയും, നവീകരണം ഉത്തേജിപ്പിക്കുകയും പൂതിയ സാങ്കേതികവിദ്യയെ സ്വായത്തമാക്കാന്‍ സഹായിക്കുകയും ചെയ്യും. വിദ്യാഭ്യാസം, സമൂഹത്തിലെ മാറ്റങ്ങളെയും ശാസ്ത്ര പൂരോഗതിയെയും കുറിച്ചറിയാന്‍ സഹായിക്കുന്ന ഉയര്‍ന്ന മനുഷ്യമുലധന രൂപീകരണം വ്യക്തിയുടെ വരുമാനം ഉയര്‍ത്താനും അങ്ങനെ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചക്കും ദേശീയ വരുമാന വര്‍ദ്ധനവിനും സഹായിക്കുന്നു.
അതെ, ശരിയാണ്, ഇന്ത്യയില്‍ വിദ്യാഭ്യാസച്ചെലവ് വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. 1952 ല്‍ ഇത് GDP യുടെ 0.64% ആയിരുന്നത് 2002 ആയപ്പോഴേക്കും 4.02% ആയി വര്‍ദ്ധിച്ചു. ഇക്കാലയളവില്‍ വിദ്യാഭ്യാസച്ചെലവിലുണ്ടായ വര്‍ദ്ധനവ് ഒരേ രൂപത്തിലായിരുന്നില്ല. വിദ്യഭ്യാസച്ചെലവിന്റെ ഏറിയ പങ്കും പ്രാഥമിക വിദ്യാഭ്യാസത്തിനു വേണ്ടിയായിരുന്നു. ഉന്നത വിദ്യാഭ്യാസത്തിന് തീരെ കുറഞ്ഞ പ്രാധാന്യമേ നല്‍കിയുള്ളു.
അതെ. ഉയര്‍ന്ന നിരക്ക് കുറയ്ക്കുകയോ അല്ലെകില്‍ നിയന്ത്രിക്കുകയോ ചെയ്യേണ്ടതിന് താഴെ പറയുന്ന കാരണങ്ങളുണ്ട്.