Plus One Economics – Chapter 7
തൊഴില്‍: വളര്‍ച്ചയും അനൌപചാരികവല്‍കരണവും മറ്റു പ്രശ്നങ്ങളും.

ശരിയായ ഉത്തരം തെരഞ്ഞെടുക്കുക.
- തൊഴിൽ ശക്തി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്
- ജോലി ചെയ്യുന്ന തൊഴിലാളികളുടെ എണ്ണം
- ജോലി ചെയ്യുന്ന ജനസംഖ്യ
- ജോലി ചെയ്യാൻ നിർബന്ധിതരാകുന്ന ജനസംഖ്യ
- ജോലിയില്ലാത്ത തൊഴിലാളികളുടെ എണ്ണം
Answer:
A. ജോലി ചെയ്യുന്ന തൊഴിലാളികളുടെ എണ്ണം
വിട്ടുപോയത് പൂരിപ്പിക്കുക.
- ഇന്ത്യയിൽ ഏറ്റവുമധികം തൊഴിലവസരങ്ങൾ നൽകുന്ന മേഖല… Answer:
- ഇന്ത്യയിലെ തൊഴിലില്ലായ്മ എന്ന കൺസെപ്റ്റ് വികസിപ്പിച്ചെടുത്തതാര് ? Answer:
കാർഷിക മേഖല / പ്രാഥമിക മേഖല
നാഷണൽ സാമ്പിൾ സർവ്വെ ഓർഗനൈസേഷൻ ( എൻ എസ് എസ് ഒ )
താഴെ നൽകിയ ചോദ്യങ്ങൾക് ഉത്തരമെഴുതുക.
- ഇന്ത്യാ ഗവൺമെന്റ് അടുത്തകാലത്ത് ആരംഭിച്ച തൊഴിൽ സൃഷ്ടി പദ്ധതികളുടെ പേരു പറയുക. Answer:
- i) ഗ്രാമീണ തൊഴിലുല്പാദന പരിപാടി ( REGP )
- ii) പ്രൈംമിനിസ്റ്റേഴ്സ് റോസ്ഗാർ യോജന ( PMRY )
- iii) സ്വർണ്ണ ജയന്തി ഗ്രാമ സ്വരോഗാർ യോജന ( SGSY )
- iv) ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി ( NREGS )
- താഴെ തന്നിരിക്കുന്ന ജോലികളെ സംഘടിത മേഖലയിലേതെന്നും അസംഘടിത മേഖലയിലേതെന്നും തരം തിരിക്കുക.
തെരുവു വില്പനക്കാരൻ, സ്കൂൾ അധ്യാപകൻ, ബിസിനസ് എക്സിക്യുട്ടീവ്. കർഷക തൊഴിലാളി, മെക്കാനിക്ക്, റെയിൽവെ ടിക്കറ്റ് പരിശോധകൻ, കോളേജ് പ്രൊഫസർ, കൽപ്പണിക്കാരൻ, സോഫ്റ്റ്വെയർ എഞ്ചിനീയർ, ചുമട്ടുതൊഴിലാളി, ഉന്തുവണ്ടിക്കാരൻ, അലക്കുകാരൻ
Answer: - തൊഴിലാളി ജനസംഖ്യാനുപാതം എന്നാലെന്ത് ? Answer:
- മീന ഒരു കുടുംബിനിയാണ്. വീട്ടുജോലികൾക്ക് പുറമെ, മീന അവളുടെ ഭർത്താവിന്റെ ഉടമസ്ഥതയിലുള്ള തുണി കടയിലെ ജോലിയിൽ ഏർപ്പെടുന്നുണ്ട്. അവളെ ഒരു തൊഴിലാളിയായി കണക്കാക്കുവാൻ കഴിയുമോ ? എന്തു കൊണ്ട് ? Answer:
- ചേരുംപടി ചേര്‍ക്കുക.
- ഇന്ത്യയുടെ ദേശീയ വരുമാനത്തിലേക്ക് സംഭാവന ചെയ്യുന്ന ഏതെങ്കിലും 5 പ്രവർത്തനമേഖലയുടെ ലിസ്റ്റ് തയ്യാറാക്കുക. Answer:
- i) കൃഷി
- ii) മത്സ്യ ബന്ധനം
- iii) വ്യവസായം
- iv) മൈനിങ്
- v) സേവനരംഗം
- ഇന്ത്യയിലെ തൊഴിൽദാനത്തിൽ വിവിധ മേഖലകൾക്കുള്ള സംഭാവനയിൽ സമീപകാലത്തുണ്ടായിട്ടുള്ള പ്രവണതകൾ വിശകലനം ചെയ്യുക. Answer:
- 1999-2000 ലെ കണക്കുപ്രകാരം സംഘടിത – അസംഘടിത മേഖലകളിൽ തൊഴിൽ ചെയ്യുന്നവരുടെ എണ്ണമെത്ര ? Answer:
- രാജു ഒരു വിദ്യാർത്ഥിയാണ് . സ്കൂളിൽ പോകാത്ത ദിവസങ്ങളിൽ രാജു അവന്റെ കൃഷിയിടത്തിൽ ജോലി ചെയ്യു. ഈ സാഹചര്യത്തിൽ രാജുവിനെ ഒരു തൊഴിലാളിയായി പരിഗണിക്കാൻ കഴിയുമോ ? എന്തുകൊണ്ട് ? Answer:
- ഏതാനും സാമ്പത്തിക പ്രവർത്തനങ്ങളാണ് ചുവടെ തന്നിരിക്കുന്നത് . ഇവയെ പ്രാഥമിക – ദ്വിതീയ -ത്രിതീയ മേഖലകളിലെ പ്രവർത്തികളായി വർഗ്ഗീകരിക്കുക.
കൃഷി, വ്യവസായിക പ്രവർത്തനം, വൈദ്യുതി, ഖനനവും പാറപൊട്ടിക്കലും, ഗ്യാസ്, കുടിവെള്ള വിതരണം
Answer: - ദേശീയ തൊഴിലുറപ്പു പദ്ധതി ( NREGP ) യെക്കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക. Answer:
- കേരളം ഗൗരവതരമായ തൊഴിലില്ലായ്മ നേരിടുന്ന ഒരു സംസ്ഥാനമാണ്. അതേസമയം, സംസ്ഥാനത്തിന് പുറത്തു നിന്നുള്ള ധാരാളം മറുനാടൻ തൊഴിലാളികൾ കേരളത്തിൽ വിവിധ തൊഴിലുകളിൽ ഏർപ്പെട്ടിട്ടുണ്ട്. ഈയൊരു അവസ്ഥാവിശേഷത്തെ നിങ്ങൾ എങ്ങനെ നോക്കിക്കാണുന്നു ? നിങ്ങൾ കാഴ്ചപ്പാടിനെ ഉചിതമായി ന്യായീകരിക്കുക. Answer:
- ഇന്ത്യയിലെ 1999-2000 കാലഘട്ടത്തിലെ തൊഴിലാളി ജനസംഖ്യ അനുപാതമാണ് പട്ടികയിൽ തന്നിരിക്കുന്നത്. ഈ പട്ടികയിൽ നിന്ന് താഴെ പറയുന്നവ കണ്ടെത്തുക.
a) പട്ടിക വിശകലനം ചെയ്യുക.
b) നിങ്ങളുടെ കണ്ടെത്തലുകൾക്ക് കാരണമെഴുതുക.
- യുഷ്വൽ സ്റ്റാറ്റസ് വീക്കിലി സ്റ്റാറ്റസ് എന്നിവയെ വ്യത്യാസപ്പെടുത്തുക. Answer:
- പ്രത്യക്ഷ തൊഴിലില്ലായ്മയും സാങ്കേതിക തൊഴിലില്ലായ്മയും തമ്മിലുളള വ്യത്യാസമെഴുതുക ? Answer:
- ഇന്ത്യയിലെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ സമർത്ഥിക്കുക. Answer:
-
വൻകിട വ്യവസായങ്ങളിലെ നിക്ഷേപം വർദ്ധിപ്പിക്കുക
-
ചെറുകിട കുടിൽ വ്യവസായങ്ങൾ വളർത്തുക
-
തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് കൂടുതൽ ഊന്നൽ നൽകുക
-
ഗതാഗത- വർത്താവിനിമയ മാർഗ്ഗങ്ങൾ വിപുലീകരിക്കുക
-
ജനസംഖ്യാപെരുപ്പം നിയന്ത്രിക്കുക
-
ഗ്രാമീണ തൊഴിൽ സൃഷ്ട പദ്ധതികൾ രൂപീകരിക്കുക
-
യുവാക്കൾ കൂടുതൽ സ്വയം തൊഴിലിലേയ്ക്ക് മാറുക
-
അടിസ്ഥാന സൗകര്യങ്ങൾ രാജ്യത്ത് വളർത്തുക
- ഇന്ത്യയിലെ തൊഴിലില്ലായ്മയുടെ പ്രധാന കാരണങ്ങൾ ചർച്ചചെയ്യുക. Answer:
- i ) പ്രകടമായ തൊഴിലില്ലായ്മ
- ii) പ്രച്ഛന്ന തൊഴിലില്ലായ്മ
- iii) സീസണൽ തൊഴിലില്ലായ്മ.
- i) കുറഞ്ഞ തോതിലുള്ള സാമ്പത്തിക വളർച്ച
- ii) ജനസംഖ്യാ വർദ്ധനവ്
- iii) കൂട്ടുകുടുംബ സംവിധാനം
- iv) ചെറുകിട കുടിൽ വ്യവസായങ്ങളുടെ അഭാവം / തകർച്ച
- v) കാർഷിക പിന്നോക്കാവസ്ഥ
- vi) കുറഞ്ഞ സമ്പാദ്യവും നിക്ഷേപവും
- സംഘടിത മേഖല അസംഘടിത മേഖലയിൽ നിന്ന് എപ്രകാരം വ്യത്യാസപ്പെട്ടിരിക്കുന്നു ? സംഘടിത മേഖലയിൽ ജോലി ചെയ്യുന്നതിന്റെ ഗുണങ്ങൾ എന്തെല്ലാം ? Answer:
പ്രധാനപ്പെട്ട ചില തൊഴിൽ പരിപാടികൾ താഴെ പറയുന്നവയാണ്.
Table 7.1 | |
---|---|
സംഘടിത മേഖല | അസംഘടിത മേഖല |
സ്കൂൾ അദ്ധ്യാപകൻ | കർഷക തൊഴിലാളി |
ബിസിനസ് എക്സിക്യൂട്ടീവ് | തെരുവു വിൽപ്പനക്കാരൻ |
മെക്കാനിക്ക് | ചുമട്ടു തൊഴിലാളി |
റെയിൽവെ ടിക്കറ്റ് പരിശോധകൻ | ഉന്തുവണ്ടിക്കാരൻ |
കോളേജ് പ്രൊഫസർ | അലക്കുകാരൻ |
സോഫ്റ്റ്വെയർ എഞ്ചിനീയർ | കൽപ്പണിക്കാരൻ |
ഒരു സമ്പദ് വ്യവസ്ഥയിലെ തൊഴിൽസ്ഥിതിയുടെ ഒരു പ്രധാന സൂചകം ജനസംഖ്യയും തൊഴിലാളികളും തമ്മിലുള്ള അനുപാതമാണ് . ആകെ ജനസംഖ്യയിൽ എത്ര തൊഴിലാളികൾ എന്ന അനുപാതമാണിത്.
മീനയുടെ പ്രവർത്തനം ഒരു തൊഴിലായി കണക്കാക്കാൻ കഴിയില്ല. കാരണം അവളുടെ ജോലിക്ക് പ്രതിഫലം കിട്ടുന്നില്ല എന്നതിനാലാണ് .
Table 7.2 | |
---|---|
A | B |
പ്രാഥമിക മേഖല | സ്ക്കൂൾ അദ്ധ്യാപകൻ |
ദ്വിതീയ മേഖല | കർഷകൻ |
ത്രിതീയ മേഖല | ഒരു ഫാക്ടറിയിൽ വെൽഡർ |
Table 7.3 | |
---|---|
A | B |
പ്രാഥമിക മേഖല | കർഷകൻ |
ദ്വിതീയ മേഖല | ഒരു ഫാക്ടറിയിൽ വെൽഡർ |
ത്രിതീയ മേഖല | സ്ക്കൂൾ അദ്ധ്യാപകൻ |
തൊഴിൽദാന രംഗത്ത് പ്രൈമറി മേഖലയാണ് ഇപ്പോഴും മുൻപന്തിയിൽ ഉള്ളത്. 2000 – ത്തിലെ കണക്കനു സരിച്ച് പ്രൈമറി മേഖലയിൽ തൊഴിൽ ചെയ്യുന്നവരുടെ എണ്ണം 60% ആയി കുറഞ്ഞിട്ടുണ്ട്. മുൻകാലത്തെ അപേക്ഷിച്ച് പ്രൈമറി മേഖലയെ ആശ്രയിക്കുന്നവരുടെ ശതമാനത്തിൽ കുറവ് വന്നിട്ടുണ്ട്. ദ്വിതീയ മേഖലയുടേയും സേവന മേഖലയുടേയും തൊഴിലിലുള്ള പങ്ക് സമീപകാലത്ത് വർദ്ധിച്ചു. 1972-73 ൽ ദ്വിതീയ മേഖലയിൽ 10.9% പേർ ജോലി ചെയ്തിരുന്നത് 2000 ആയപ്പോഴേയ്ക്കും 15% ആയി വർദ്ധിച്ചു. അതുപോലെ സേവന മേഖലയുടെ പങ്ക് 14.8% ത്തിൽനിന്ന് 23.8% ആയി ഉയർന്നു.
സംഘടിത മേഖല – 39.6%
അസംഘടിതമേഖല – 60.4 %
രാജു സ്കൂളിൽ പോകാത്ത ദിവസങ്ങളിൽ അവന്റെ കൃഷിയിടത്തിൽ ജോലി ചെയ്യുന്നു . ഉല്പാദനത്തിൽ വർദ്ധനവ് ഉണ്ടാകുന്നുണ്ടെങ്കിലും രാജുവിന്റെ തൊഴിലിന് വേതനം ലഭിക്കുന്നില്ല. ഈ സാഹചര്യത്തിൽ രാജുവിനെ ഒരു തൊഴിലാളിയായി പരിഗണിക്കാൻ കഴിയില്ല .
Table 7.4 | |
---|---|
A | B |
പ്രാഥമിക മേഖല | കൃഷി, ഖനനവും പാറപൊട്ടിക്കലും |
ദ്വിതീയ മേഖല | വ്യവസായിക പ്രവർത്തനം വൈദ്യുതി, ഗ്യാസ്, കുടിവെള്ള വിതരണം നിർമ്മാണ പ്രവർത്തനങ്ങൾ |
ത്രിതീയ മേഖല | വ്യാപാരം, ഗതാഗതം, സേവനങ്ങൾ |
ഇന്ത്യൻ പാർലമെന്റ് 2005 ലാണ് ദേശീയ ഗ്രാമീണ തൊഴിലുറപ്പു നിയമം പാസാക്കിയത് . പണിയെടുക്കാൻ തയ്യാറുള്ള ആർക്കും ഈ പദ്ധതി പ്രകാരം തൊഴിൽ നൽകും. ഒരു വർഷം 100 ദിവസത്തെ ജോലി ഈ പദ്ധതി ഉറപ്പുനൽകുന്നുണ്ട്. ഓരോ സംസ്ഥാനത്തിലും നിലവിലുള്ള മിനിമം വേതന നിയമമനുസരിച്ചാണ് വേതനം നൽകുന്നത്. ആരംഭത്തിൽ കുറച്ച് ജില്ലകളിൽ മാത്രം നടപ്പാക്കിയ ഈ പദ്ധതി 2008 ആയപ്പോഴേയ്ക്കും രാജ്യത്തെ മുഴുവൻ ജില്ലകളിലേയ്ക്കും വ്യാപിപ്പിയ്ക്കുകയുണ്ടായി. ഗ്രാമീണ മേഖലയിൽ പ്രത്യേകമായും, രാജ്യത്താകമാനവും തൊഴിൽ രഹിതരായവർക്ക് ഏറെ ഗുണം ചെയ്യുന്ന ഒരു തൊഴിൽദാന പരിപാടിയാണിത്.
കേരളത്തിൽ ഗുരുതരമായ തൊഴിലില്ലായ്മ നിലനിൽക്കുന്നുണ്ട്, പ്രത്യേകിച്ചും അഭ്യസ്തവിദ്യരുടെയിടയിൽ അഭ്യസ്തവിദ്യർ പൊതുവെ കൂലിവേലയ്ക്ക് പോകാൻ മടി കാണിക്കുന്നവരും വെള്ളക്കോളർ ജോലി താല്പര്യപ്പെടുന്നവരുമാണ്. അവർ സംസ്ഥാനത്തിന് പുറത്തും പുറംരാജ്യങ്ങളിലും തങ്ങൾക്ക് അനുയോജ്യമായ തൊഴിൽ തേടി പോവുകയാണ് സാധാരണ കാണുന്നത്. അതേസമയം കേരളത്തിലെ സാധാരണ ജോലികൾ മറ്റ് സംസ്ഥാനങ്ങളിൽനിന്ന് എത്തുന്ന തൊഴിലാളികളാണ് ചെയ്യുന്നത്.
Table 7.5 | |||
---|---|---|---|
തൊഴിലാളി ജനസംഖ്യാ അനുപാതം | |||
ഗ്രാമീണം | നഗരം | ആകെ | |
പുരുഷൻ | 53.1 | 51.8 | 52.7 |
സ്ത്രീ | 29.9 | 13.9 | 25.4 |
ആകെ | 41.7 | 33.7 | 39.5 |
a) ഇന്ത്യയിലെ ജനസംഖ്യയുടെ സാമ്പത്തിക പ്രവർത്തനങ്ങൾ വിശകലനം ചെയ്യുന്ന പട്ടികയാണിത്. ഇന്ത്യയിലെ മൊത്തം ജനസംഖ്യയിൽ 39.5 % പേർ തൊഴിൽ ചെയ്യുന്നവരാണ്. ഗ്രാമപ്രദേശങ്ങളിൽ 41.7 ശതമാനവും നഗരപ്രദേശത്ത് 33.7 ശതമാനവുമാണ് തൊഴിൽ പങ്കാളിത്തം.
b)ഗ്രാമീണ ജനങ്ങളിൽ വലിയൊരു വിഭാഗത്തിന് സ്വന്തമായി വരുമാനമാർഗ്ഗം കുറവാണ്. അതിനാൽ അവർ തൊഴിലിൽ ഏർപ്പെടുകയും വരുമാന സമ്പാദനം ചെയ്യുകയും ചെയ്യുന്നു. കൂടാതെ വിദ്യാലയങ്ങളിൽ പോകുന്നവർ എണ്ണത്തിൽ കുറവും, തുടർവിദ്യാഭ്യാസം നേടുന്നവർ കുറവും ആണ്. എന്നാൽ നഗരങ്ങളിൽ ഉന്നത വിദ്യാഭ്യാസം നേടിയവർ ധാരാളമുണ്ട്. മാത്രവുമല്ല, ഉന്നത വിദ്യാഭ്യാസം ചെയ്യുന്നവർ വളരെയേറെയുണ്ട്. അതിനാൽ അവർ കൂലിപ്പണിക്കും മറ്റ് ജോലികൾക്കും പോകാറില്ല. ഇക്കാരണങ്ങളാലാണ് ഗ്രാമപ്രദേശത്ത് തൊഴിൽ പങ്കാളിത്തം നഗരപ്രദേശത്തെ അപേക്ഷിച്ച് കൂടുതൽ ഉള്ളത്.
ഒരു വ്യക്തി വർഷത്തിൽ ഭൂരിഭാഗം സമയവും ജോലയിൽ ഏർപ്പെട്ടിരിക്കുന്ന അവസ്ഥയാണ് യൂഷ്വൽ സ്റ്റാറ്റസ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇന്ത്യയിൽ യൂഷ്വൽ സ്റ്റാറ്റസിന്റെ മാനദണ്ഡമായി നിശ്ചയിച്ചിരിക്കുന്നത് 183 ദിവസങ്ങളാണ്. എന്നാൽ ഒരാൾ ഒരാഴ്ചയിൽ ഭൂരിഭാഗം സമയവും ജോലിയിൽ ഏർപ്പെട്ടിരിക്കുന്നതിനെ വീക്കിലി സ്റ്റാറ്റസ് എന്നുപറയുന്നു.
ഒരാൾ പണിയെടുക്കുവാൻ സന്നദ്ധനാവുകയും എന്നാൽ പണിയൊന്നു കിട്ടാതിരിക്കുകയും ചെയ്യുകയാണെങ്കിൽ അതിനെ പ്രത്യക്ഷ തൊഴിലില്ലായ്മ എന്നു പറയുന്നു. ജോലിയ്ക്കായി കാത്തു നിൽക്കുന്നതും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് ചേർത്ത് ജോലി കാത്ത് കഴിയുന്നതും പ്രത്യക്ഷ തൊഴിലില്ലായ്മയ്ക്ക് ഉദാഹരണങ്ങളാണ്. എന്നാൽ, സാങ്കേതിക വിദ്യയുടെ പുരോഗതിയുടെ ഫലമായി കുറച്ചാളുകൾ നിലവിലുണ്ടായിരുന്ന തൊഴിലിൽ നിന്ന് പുറത്താകുന്നത് സാങ്കേതിക തൊഴിലില്ലായ്മയാണ് .
തൊഴിലില്ലായ്മ പ്രശ്നം പരിഹരിക്കാൻ താഴെ പറയുന്ന നിർദ്ദേശങ്ങൾ സമർത്ഥിക്കാം.
നിലവിലുള്ള വ്യവസ്ഥകൾക്കും കൂലിക്കുമനുസൃതമായി ജോലിചെയ്യാൻ തയ്യാറുള്ളവർ മതിയായ തൊഴിലവസരാഭാവത്താൽ നിഷ്ക്രിയരാകാൻ നിർബന്ധിതമാകുന്ന അവസ്ഥയാണ് തൊഴിലില്ലായ്മ. ഒരുദിവസം ഒരുമണിക്കൂർ പോലും ജോലി കിട്ടാത്തവരെയാണ് തൊഴിൽ രഹിതരുടെ പട്ടികയിൽ പെടുത്തുക. തൊഴിലില്ലായ്മ പലവിധമുണ്ട്. അവ
സ്ഥിരം ശമ്പളക്കാരായ ജീവനക്കാർ ഔപചാരികമേഖലയിൽപ്പെടുന്നു. കൂലിപ്പണിക്കാരും സ്വയം തൊഴിൽ കണ്ടെത്തിയവരിൽ ഭൂരിഭാഗവും അനൗപചാരികമേഖലയിൽപ്പെടും. ഔപചാരികമേഖലയ്ക്ക് സംഘടിത മേഖല എന്നും അനൗപചാരികമേഖലയ്ക്ക് അസംഘടിതമേഖല എന്നും പറയും. എല്ലാ ഗവൺമെന്റ് സ്ഥാപനങ്ങളും സർക്കാർ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും പത്തിലധികം സ്ഥിരം ജീവനക്കാരുള്ള എല്ലാ സ്വകാര്യമേഖലാ സ്ഥാപനങ്ങളും ഔപചാരികമേഖലയിൽ അഥവാ സംഘടിതമേഖലയിൽ വരുന്നു. മറ്റുള്ളവരെല്ലാം അനൗപചാരികമേഖലയിൽ അല്ലെങ്കിൽ അസംഘടിത മേഖലയിൽപ്പെടും. ജനങ്ങളുടെ സാമൂഹ്യവും സാമ്പത്തികവുമായ സ്ഥിതി മെച്ചപ്പെടണമെങ്കിൽ അസംഘടിതമേഖലയിൽനിന്ന് കൂടുതൽ തൊഴിലാളികൾ സംഘടിതമേഖലയിൽ എത്തേണ്ടതുണ്ട്. ഇന്ത്യയിൽ ഈ രംഗത്തുള്ള പുരോഗതി തൃപ്തികരമല്ല. അഞ്ചു ദശകങ്ങളിലെ പ്ലാനിങ് കഴിഞ്ഞിട്ടും ഇന്ത്യയിലെ തൊഴിലാളികളിൽ ബഹുഭൂരിപക്ഷവും അസംഘടിത മേഖലയിൽതന്നെ കിടക്കുകയാണ്. താഴെയുള്ള പട്ടിക നോക്കുക.
Table 7.6 ഔപചാരിക – അനൗപചാരിക മേഖലയിലുള്ള തൊഴിലാളികൾ ( ദശലക്ഷക്കണക്കിൽ 2009-2012 ) |
|||
---|---|---|---|
വിഭാഗം | മേഖല | ||
ഔപചാരികമേഖല | അനൗപചാരികമേഖല | ||
പുരുഷൻ | 24 | 310 | |
സ്ത്രീ | 6 | 133 |