Plus One Economics – Chapter 9 Questions and Answers in Malayalam
Plus One Economics – Chapter 9 Questions and Answers in Malayalam

Plus One Economics – Chapter 9 Questions and Answers in Malayalam

Plus One Economics – Chapter 9

പരിസ്ഥിതിയും സുസ്ഥിരവികസനവും.

വിട്ടുപോയത്‌ പൂരിപ്പിക്കുക.
  1. ജൈവ കമ്പോസ്റ്റുകൾ — കൃഷിക്കുപയോഗിക്കുന്നു.
  2. Answer:

    ജൈവ

  3. കൽക്കരി ഒരു — ഊർജ്ജമാണ്
  4. Answer:

    പുതുക്കാനാകാത്ത

  5. കൽക്കരിയും എണ്ണയും കത്തിക്കൽ — നു ഇടയാക്കും
  6. Answer:

    താപനത്തിന്

  7. CFC കൾ —- ശോഷണത്തിനു കാരണമാകും
  8. Answer:

    ഓസോൺ

താഴെ നൽകിയ ചോദ്യങ്ങൾക് ഉത്തരമെഴുതുക.
  1. രണ്ട് ഉദാഹരണങ്ങൾ വീതമെഴുതുക.

    • A. പ്രകൃതി വിഭവങ്ങളുടെ അമിത ഉപയോഗം
    • B. പ്രകൃതി വിഭവങ്ങളുടെ ദുരുപയോഗം
  2. Answer:

    A. പ്രകൃതി വിഭവങ്ങളുടെ അമിത ഉപയോഗം

    • i) കുന്നിടിക്കൽ
    • ii) വനനശീകരണം
    B. പ്രകൃതി വിഭവങ്ങളുടെ ദുരുപയോഗം

    • i) ഇലെക്ട്രിസിറ്റി പാഴാക്കുന്നത്
    • ii) വെള്ളം പാഴാക്കുന്നത്
  3. താഴെ തന്നിരിക്കുന്നവയെ ജോഡികളാക്കുക.

    വളർച്ച, വികസനം, ഒരൊറ്റ തലം, ബഹുതലങ്ങൾ

  4. Answer:

    ഒരൊറ്റ തലം – വളർച്ച

    ബഹുതലങ്ങൾ – വികസനം

  5. താഴെ പറയുന്നവയെ പുതുക്കാവുന്ന വിഭവങ്ങൾ പുതുക്കാനാവാത്ത വിഭവങ്ങൾ എന്നിങ്ങനെ തരംതിരിക്കുക.

    കൽക്കരി, മത്സ്യം, പെട്രോൾ, വനവിഭവങ്ങൾ

  6. Answer:

    Table 9.1
    പുതുക്കാവുന്ന വിഭവങ്ങൾ പുതുക്കാനാവാത്ത വിഭവങ്ങൾ
    വനവിഭവങ്ങൾ കൽക്കരി
    മത്സ്യം പെട്രോൾ

  7. സുസ്ഥിര വികസനം എന്നാലെന്ത് ?
  8. Answer:

    വികസനം എന്നുപറഞ്ഞാൽ, പാരിസ്ഥിതിക സൗഹൃദം പുലർത്തുന്ന വികസനം എന്നാണർത്ഥം. സുസ്ഥിര വികസനം ഒരിക്കലും പരിസ്ഥിതിക്ക് ഹാനിയുണ്ടാക്കില്ല. ഭാവിതലമുറകളുടെ വികസന സാധ്യതകൾക്ക് പ്രതിബന്ധമാകില്ല. ഭാവിതലമുറകൾക്ക് അവയുടെ ആവശ്യങ്ങൾ നിറവേറ്റാനുള്ള ശേഷിക്ക് വിഘാതമാകാത്ത വിധത്തിൽ ഇന്നത്തെ തലമുറയുടെ ആവശ്യങ്ങൾ നിറവേറ്റുന്ന വികസനം എന്ന് സുസ്ഥിര വികസനത്തെ നിർവ്വചിക്കാം.

  9. സമകാലിക പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് ഒരു വിവരണംനടത്തുക.
  10. Answer:

    ഒട്ടേറെ ധർമ്മങ്ങൾ മനുഷ്യന്റെ നിലനിൽപ്പിനായി ചെയ്യുന്ന ഒന്നാണ് പരിസ്ഥിതി വിഭവങ്ങൾ പ്രദാനം ചെയ്യൽ, ജീവൻ നിലനിർത്തൽ, പാഴ്വസ്തുക്കൾ നശിപ്പിക്കൽ, സുന്ദരാനുഭൂതി നൽകൽ തുടങ്ങിയ നിരവധി ധർമ്മങ്ങൾ പരിസ്ഥിതി നിർവ്വഹിക്കുന്നുണ്ട്. എന്നാൽ മനുഷ്യന്റെ അമിതമായ ചൂഷണവും കടന്നുകയറ്റവും മൂലം പരിസ്ഥിതി ഇന്ന് ഒട്ടേറെ പ്രശ്നങ്ങൾ നേരിടുകയാണ്.

    വികസ്വര രാജ്യങ്ങളിലെ വർദ്ധിച്ചുവരുന്ന ജനസംഖ്യയും വികസിത രാജ്യങ്ങളിലെ അമിത ഉപഭോഗവും പരിസ്ഥിതി നാശത്തിന്റെ പ്രധാനപ്പെട്ട രണ്ട് കാരണങ്ങളാണ്. മണ്ണിടിക്കലും വനനശീകരണവും മൂലം പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയ്ക്ക് കോട്ടമേറ്റു. വിഭവങ്ങളുടെ അമിത ഉപയോഗം ദൗർലഭ്യത്തിന് വഴിവെച്ചു. മാത്രമല്ല, സുസ്ഥിര വികസനമെന്ന സങ്കല്പത്തിന് കാതലായ ഭീഷണി ഉയർത്തിക്കൊണ്ട് ആഗോളതാപനവും ഓസോൺ ശോഷണവും ഉയർന്നുവരികയും ചെയ്തു. ചുരുക്കത്തിൽ പരിസ്ഥിതി മരണകരമായ ഒരു തലത്തിലേയ്ക്ക് അടുത്തുകൊണ്ടിരിക്കുകയാണ്.

  11. ഗ്രീൻ നെറ്റ് നാഷണൽ ഇൻകം എന്നാലെന്ത് ? ഇതെങ്ങനെ കണ്ടുപിടിക്കാം.
  12. Answer:

    ഗ്രീൻ നെറ്റ് നാഷണൽ ഇൻകം എന്നത് ദേശീയ വരുമാനവും പ്രകൃതി വിഭവങ്ങളുടെ തേയ്മാനവും തമ്മിലുളള ബന്ധത്തെ സൂചിപ്പിക്കുന്ന ഒന്നാണ്. ഇത് കണ്ടുപിടിക്കാൻ താഴെ പറയുന്ന സൂത്രവാക്യം ഉപയോഗിക്കാം . നെറ്റ് നാഷണൽ ഇൻകം = നെറ്റ് നാഷണൽ ഇൻകം – പ്രകൃതി വിഭവങ്ങളുടെ ശോഷണം – പാരിസ്ഥിക അപചയം.

  13. പ്രകൃതിദത്ത മൂലധനവും മനുഷ്യനിർമ്മിത മൂലധനവും തമ്മിലുളള വ്യത്യാസമെഴുതുക.
  14. Answer:

    പ്രകൃതിയുടെ വരദാനമായി ഒരു രാജ്യത്തിന് ലഭിച്ചിരിക്കുന്ന പ്രകൃതി വിഭവങ്ങളും പരിസ്ഥിതിയും ഒക്കെ ചേർന്നതാണ് നാച്ചുറൽ കാപിറ്റൽ അഥവാ പ്രകൃതിദത്ത മൂലധനം. എന്നാൽ നിർമ്മിച്ചിട്ടുള ഉല്പാദനോപാധികളുടെ ഉപയോഗത്തിനായി സൃഷ്ടിച്ചിരിക്കുന്ന മൂലധന ശേഖരത്തെയാണ് മനുഷ്യ നിർമ്മിത മൂലധനം എന്നു പറയുന്നത്.

  15. പുതുക്കാവുന്ന വിഭവങ്ങളുടെ ഒരു ലിസ്റ്റ് തയ്യാറാക്കുക.
  16. Answer:

    • i) പ്ലാസ്റ്റിക്
    • ii) പോളിത്തീൻ
    • iii) ഗ്ലാസ്
    • iv) ചിലതരം മാലിന്യങ്ങൾ
    • v) വ്യവസായശാലകളിലെ മാലിന്യങ്ങൾ
    • vi) പേപ്പർ
  17. വിഭവവിനിയോഗം അവയുടെ പുനഃസൃഷ്ടിയേക്കാൾ ഉയർന്ന നിരക്കിലാണെങ്കിൽ എന്ത് സംഭവിക്കുക ?
  18. Answer:

    വിഭവവിനിയോഗം അവയുടെ പുനഃസൃഷ്ടിയേക്കാൾ ഉയർന്ന നിരക്കിലായാൽ വിഭവ ദൗർലഭ്യവും ഉണ്ടാവുകയും അത് ജൈവവൈവിധ്യത്തിൽ വിള്ളൽ സൃഷ്ടിക്കുകയും ചെയ്യും. ഇത് സാമ്പത്തിക – ജൈവിക പ്രതിസന്ധിയിലേക്ക് നയിക്കും. കൂടാതെ പരിസ്ഥിതിയിൽ വലിയ ആഘാതം ഉണ്ടാക്കുകയും ചെയ്യും.

  19. പാരിസ്ഥിക പ്രതിസന്ധി ഒരു പുതിയ പ്രതിഭാസമാണ് . ഇതിനോട് നിങ്ങൾ യോജിക്കുന്നുണ്ടോ ?
  20. Answer:

    യോജിക്കുന്നു. ജീർണിക്കുന്നവയെ ഉൾക്കൊള്ളാനുള്ള പരിസ്ഥിതിയുടെ ശേഷിക്കും പരിധിയുണ്ട്. ആ പരിധിയെ അതിലംഘിക്കുന്ന വിധത്തിൽ മലിനീകരണം സംഭവിച്ചാൽ, അല്ലെങ്കിൽ പാഴ് വസ്തുക്കൾ കുന്നുകൂടിയാൽ, പരിസ്ഥിതി നശിക്കുന്നു. പല നദികളും ഉണങ്ങി വരണ്ടു പോയതും കുളങ്ങളും തടാകങ്ങളും നശിച്ചതും, മണ്ണു വിഷമയമായതും, പരിസ്ഥിതിക്ക് ഉൾക്കൊള്ളാനാകുന്നതിലേറെ ചൂഷണം ഉണ്ടായതുകൊണ്ടാണ്. മനുഷ്യരാശി ഇന്ന് വിനാശകരമായൊരു പാരിസ്ഥിതിക പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കുകയാണ്. ആഗോളതാപനവും ഓസോൺ ശോഷണവുമാണ് ഇന്നത്തെ ഏറ്റവും വലിയ പാരിസ്ഥിതിക ഭീഷണികൾ.

  21. ചിപ്കോ മൂവ്മെന്റ് നെക്കുറിച്ച് ഒരു ലഘുവിവരണം നൽകുക.
  22. Answer:

    വൃക്ഷങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഹിമാചൽ പ്രദേശിൽ ആരംഭിച്ച പ്രസ്ഥാനമാണ് ചിപ്കോ പ്രസ്ഥാനം. 1983 സെപ്തംബർ 8 ന് 160 പുരുഷൻമാരും, സ്ത്രീകളും, കുട്ടികളും സിർഡിയിലെ ഡൽക്കാനി വനത്തിൽ ഒരുമിച്ചു ചേർന്നാണ് ഇതിന് തുടക്കമിട്ടത്. വനങ്ങളെ സംരക്ഷിക്കുക എന്നതാണിതിന്റെ ലക്ഷ്യം.

  23. ഇന്ത്യയിൽ ഭൂമിയുടെ ( മണ്ണിന്റെ ) നശീകരണത്തിന് കാരണമായ ഘടകങ്ങൾ ഏതെല്ലാമെന്ന് കണ്ടെത്തുക.
  24. Answer:

    • i) വനനശീകരണം
    • ii) കൃഷിരീതിയിലെ മാറ്റം
    • iii)കാട്ടുതീ
    • iv) അമിത വിറകുശേഖരണം
    • v) അമിതമായി പുല്ല് നീക്കൽ
    • vi) മണ്ണൊലിപ്പു തടയാത്ത അവസ്ഥ
  25. ആഗോളതാപനം തടയുന്നതിനുള്ള ഏതാനും പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിക്കുക.
  26. Answer:

    ഭൗമാന്തരീക്ഷത്തിന്റെ ശരാശരി താപനിലയിലുള്ള വർധനയ്ക്കാണ് ആഗോളതാപനം എന്നു പറയുന്നത് . ഹരിതഗൃഹ വാതകങ്ങൾ നിരന്തരം അന്തരീക്ഷത്തിലേക്ക് വിസർജ്ജിച്ചു കൊണ്ടിരിക്കുന്നതിനാലാണ് ഭൗമാന്തരീക്ഷത്തിന് ചൂട് വർധിക്കുന്നത്. ചൂടിനെ ആഗിരണം ചെയ്യാൻ കഴിവുള്ള വാതകങ്ങൾക്കാണ് ഹരിതഗൃഹവാതകം എന്നു പറയുന്നത്. കാർബൺഡയോക്സൈഡ്, മീഥെയിൻ തുടങ്ങിയ ഹരിതഗൃഹവാതകങ്ങൾ അന്തരീക്ഷത്തിലെത്തുന്നതിന്റെ പ്രധാനകാരണം കൽക്കരി, പെട്രോളിയം തുടങ്ങിയ കുഴിച്ചെടുക്കുന്ന ഇന്ധനങ്ങൾ കത്തിക്കുന്നതും ചാണകം പോലുള്ള ജൈവവസ്തുക്കൾ കത്തിക്കുന്നതുമാണ്. വനനശീകരണം പ്രശ്നത്തെ കൂടുതൽ വഷളാക്കുന്നു. മാലിന്യ വിസർജ്ജനം കുറയ്ക്കുകയാണ് ആഗോളതാപനം തടയുന്നതിനുള്ള പരിഹാരമാർഗ്ഗങ്ങളിലൊന്ന്. സൗരോർജ്ജം, കാറ്റ്, തിരമാല എന്നിവയിൽ നിന്നുള്ള ഊർജ്ജം എന്നീ സ്രോതസുകൾ കൂടുതലായി ഉപയോഗിക്കാവുന്നതാണ്. പുതിയ പരിസ്ഥിതി സൗഹൃദ സാങ്കേതിക വിദ്യകളും ഉൽപാദനരീതികളും സ്വീകരിക്കണം. വനനശീകരണത്തിന്റെ ഭവിഷ്യത്ത് കുറയ്ക്കുവാനായി കൂടുതൽ മരങ്ങൾ വെച്ച് പിടിപ്പിച്ചും താപനത്തിന്റെ തോത് കുറയ്ക്കാൻ കഴിയും. ഒപ്പം ശക്തമായ നിയമ നിർമ്മാണവും ഗവൺമെന്റിന്റെ ഇച്ഛാ ശക്തിയും ഉണ്ടെങ്കിൽ ഒരളവുവരെ ആഗോളതാപനം തടയാൻ സാധിക്കും.

  27. പരിസ്ഥിതിയുടെ ധർമ്മങ്ങൾ എന്തെല്ലാമെന്ന് സൂചിപ്പിക്കുക.
  28. Answer:

    പരിസ്ഥിതിയുടെ പ്രധാന ധർമ്മങ്ങൾ ചുവടെ തന്നിരിക്കുന്നവയാണ്.

    • i) വിഭവങ്ങൾ പ്രദാനം ചെയ്യുന്നു:

      മനുഷ്യർക്ക് ഉപയോഗിക്കാൻ കഴിയുന്ന പുതുക്കാവുന്നതും പുതുക്കാൻ കഴിയാത്തതുമായ വിഭവങ്ങൾ പ്രദാനം ചെയ്യലാണ് പരിസ്ഥിതിയുടെ ഏറ്റവും പ്രധാന ധർമ്മം.

    • ii) പാഴ് വസ്തുക്കളെ ദഹിപ്പിക്കുന്നു:

      പാഴ്വസ്തുക്കളെ സ്വാംശീകരിക്കാനുള്ള കഴിവ് പരിസ്ഥിതിക്കുണ്ട്. നാം വലിച്ചെറിയുന്ന പല ജൈവവസ്തുക്കളും ജീർണ്ണിച്ച് മണ്ണിൽ വിലയം പ്രാപിക്കുന്നു. അത് വളമായി രൂപാന്തരപ്പെടുന്നു.

    • iii) ജീവനെ നിലനിർത്തുന്നു:

      മനുഷ്യജീവനെ താങ്ങുന്നതും നിലനിർത്തുന്നതും ഭൂമി, ജലം, വനം, സസ്യങ്ങൾ തുടങ്ങിയ ജൈവസംവിധാനമാണ്. പരിസ്ഥിതി പ്രദാനം ചെയ്യുന്ന ജൈവവൈവിധ്യമാണ് ജീവിതം സാധ്യമാക്കുന്നത്

    • iv) സുന്ദരാനുഭൂതി:

      ബാഹ്യാന്തരീക്ഷത്തിൽനിന്നു നോക്കിയാൽ ഈ ഭൂമി മനോഹരമായൊരു നീലഗോളമായി കാണപ്പെടും. മലകൾ, നദികൾ, പക്ഷികൾ, മൃഗങ്ങൾ, പൂക്കൾ എല്ലാം മനം കവരുന്ന കാഴ്ചകൾ .

  29. നിങ്ങളുടെ പ്രദേശത്തിന്റെ പ്രത്യേകതകൾ കണക്കിലെടുക്കുക. സുസ്ഥിര വികസനത്തിനുള്ള നാല് തന്ത്രങ്ങൾ നിർദ്ദേശിക്കുക.
  30. Answer:

    സുസ്ഥിര വികസനത്തിന് ഉതകുന്ന നാല് തന്ത്രങ്ങൾ താഴെ പറയുന്നവയാണ്.

    • i) ഊർജ്ജത്തിന്റെ പാരമ്പര്യേതര ഉറവിടങ്ങൾ ഉപയോഗപ്പെടുത്തൽ
    • ii) ഗ്രാമപ്രദേശങ്ങളിൽ ഗോബർ ഗ്യാസും എൽ.പി.ജിയും ഉപയോഗിക്കൽ
    • iii) കാറ്റിൽ നിന്നുള്ള ഊർജ്ജം ഉപയോഗപ്പെടുത്തൽ
    • iv) ജൈവ കൃഷിക്ക് ഊന്നൽ നൽകൽ
  31. സുസ്ഥിര വികസനം സ്വായത്തമാക്കുന്നതിന് ആവശ്യമായ വിവിധ ഘട്ടങ്ങൾ വിവരിക്കുക.
  32. Answer:

    സുസ്ഥിര വികസനം സ്വായത്തമാക്കുന്നതിന് ആവ ശ്യമായ വിവിധ നടപടികൾ താഴെ നിർദ്ദേശിച്ചിരിക്കുന്നു

    • i) ജനസംഖ്യ പരിമിതപ്പെടുത്തുന്നതുവഴി പ്രകൃതി ചൂഷണത്തിന്റെ തോത് കുറയ്ക്കാൻ സാധിക്കും.
    • ii) പുതുക്കാനാകാത്ത വിഭവങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തുക.
    • iii) നിവേശങ്ങൾ തീർത്തും ഫലപ്രമാക്കുന്ന സാങ്കേതികവിദ്യ സ്വീകരിക്കുക.
    • iv) മലിനീകരണം കുറക്കുക. അതുമൂലമുള്ള പാരിസ്ഥിക പ്രശ്നങ്ങൾക്ക് കുറവുണ്ടാകും.
  33. സുസ്ഥിര വികസനത്തിനുള്ള തന്ത്രങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കി ഒരു സെമിനാർ റിപ്പോർട് തയ്യാറാക്കുക.
  34. Answer:

    സുസ്ഥിര വികസനത്തിനുള്ള തന്ത്രങ്ങൾ.

    ആമുഖം :

    തിരുവനന്തപുരം ഗവ . എച്ച്.എസ്.എസിലെ ഒന്നാം വർഷ കോമേഴ്സ് വിദ്യാർത്ഥികൾ “സുസ്ഥിര വികസനത്തിനുള്ള തന്ത്രങ്ങൾ” എന്ന വിഷയത്തിൽ ഒരു സെമിനാർ സംഘടിപ്പിച്ചു. 12-01-23 ന് രാവിലെ 11 മണിക്ക് ഇക്കണോമിക്സ് ടീച്ചറിന്റെ സഹായത്തോടെയാണ് സെമിനാർ ആരംഭിച്ചത്. പാഠഭാഗം മുഴുവൻ അവതരിപ്പിക്കവിധത്തിൽ ക്ലാസിലും മുഴുവൻ കുട്ടികളെയും 5 ഗ്രൂപ്പുകളാക്കി തിരിച്ചിരിക്കുന്നു. ഓരോ ഗ്രൂപ്പിന്റേയും ലീഡർമാർ സെമിനാർ അവതരണത്തിന് നേതൃത്വം നൽകി.

    ഉള്ളടക്കം :

    പരിസ്ഥിതിക്ക് ഇണങ്ങുന്ന വികസനമാണ് സുസ്ഥിരവികസനം. സുസ്ഥിര വികസനം സാധ്യമാക്കുന്നതിന് ഒട്ടേറെ തന്ത്രങ്ങൾ സ്വീകരിക്കാൻ കഴിയും . അവ താഴെ വിവരിക്കുന്നു.

    • i) ഊർജ്ജത്തിന്റെ പാരമ്പര്യേതര ഉറവിടങ്ങൾ ഉപയോഗപ്പെടുത്തൽ :

      താപവൈദ്യുതി, ജലവൈദ്യുതി എന്നിവപോലുള്ള പരമ്പരാഗതമായ ഊർജ്ജ ഉറവിടങ്ങൾ പരിസ്ഥിതിക്ക് വളരെയധികം ക്ഷതമേല്പിക്കുന്നവയാണ്.

      • *കൽക്കരിയോ മറ്റോ കത്തിച്ച് ഉല്പാദിപ്പിക്കുന്ന ഒന്നാണ് താപവൈദ്യുതി. ഇത്തരം വൈദ്യുതി നിലയങ്ങൾ വളരെയധികം കാർബൺ ഡയോക്സൈഡ് അന്തരീക്ഷത്തിലേക്ക് വിസർജ്ജിക്കുന്നുണ്ട്. കാർബൺ ഡയോക്സൈഡ് ഒരു ഹരിതഗൃഹവാതകമാണ്. ആഗോളതാപനം വർധിക്കാൻ ഇത് കാരണമാകുന്നു.
      • *ജല വൈദ്യുത ഉല്പാദനത്തിന് വനപ്രദേശങ്ങളിൽ അണക്കെട്ടുകൾ നിർമ്മിക്കണം. ഇത് വനം നശീകരണത്തിനും വനഭൂമിയും കൃഷിഭൂമിയും വെള്ളത്തിനു അടിയിലാകുന്നതിനും കാരണമാകും.
      സുസ്ഥിരവികസനം സാധിക്കണമെങ്കിൽ ഊർജ്ജത്തിന്റെ പാരമ്പര്യേതര ഉറവിടങ്ങളെ കൂടുതൽ ആശ്രയിക്കേണ്ടതുണ്ട്.
    • ii) ഗ്രാമപ്രദേശങ്ങളിൽ ഗോബർ ഗ്യാസും എൽ.പി.ജിയും :

      ഗ്രാമപ്രദേശങ്ങളിൽ വിറക്, ഉണക്ക ചാണകം തുടങ്ങിയ നാനാതരം ഇന്ധനങ്ങളാണ് ഉപയോഗിച്ചുവരുന്നത്. ഇത്തരം ഇന്ധനങ്ങൾ ഊർജ്ജക്ഷമതയുള്ളവയല്ല. മാത്രമല്ല, ഇവ മലിനീകരണത്തിനും കാരണമാകും. സുസ്ഥിരവികസനത്തിനുള്ള നല്ല തന്ത്രങ്ങളിലൊന്ന് ഗ്രാമ പ്രദേശങ്ങളിൽ ഗോബർ ഗ്യാസിന്റേയും എൽ.പി.ജിയുടേയും ഉപയോഗത്തെ പ്രോത്സാഹിപ്പിക്കലാണ്. ഊർജ്ജ ക്ഷമതയുള്ള, ശുദ്ധമായ ഒരു ഇന്ധനമാണ് എൽ.പി.ജി. ( ലിക്വി ഫൈഡ് പെട്രോളിയം ഗ്യാസ് ).

    • iii) സൗരോർജ്ജം :
    • ഊർജ്ജത്തിനുള്ള വറ്റാത്തൊരു ഉറവിടമാണ് സൂര്യൻ, വെയിൽ സൗരോർജ്ജമായി രൂപാന്തരപ്പെടുത്താൻ കഴിയുന്ന പക്ഷം ഇന്ധനക്ഷാമം പരിഹരിക്കുന്നതിനുള്ള ഒരു കുതിച്ചുചാട്ടമാകും അത്. പാചകം, വെള്ളം ചൂടാക്കൽ, വിളക്ക് കത്തിക്കൽ എന്നിവയ്ക്കെല്ലാം സൗരോർജ്ജം ഉപമയാഗിക്കാവുന്നതാണ്. പുതുക്കാവുന്നതും യാതൊരുവിധ മലിനീകരണവും ഉണ്ടാക്കാത്തതുമാണ് സൗരോർജ്ജം.
    • iv) മിനി ജലവൈദ്യുത പദ്ധതികൾ :
    • വൻകിട അണക്കെട്ടുകളിൽ സംഭരിക്കുന്ന ജലം ഉപയോഗിച്ചു ഉല്പാദിപ്പിക്കുന്ന വൈദ്യുതിയാണ് ഊർജ്ജത്തിന്റെ പ്രധാനപ്പെട്ട ഒരു ഉറവിടം. പക്ഷെ വൻകിട അണക്കെട്ടുകൾ കാടുകളെ നശിപ്പിക്കുന്നു. അതുകൊണ്ടുതന്നെ പാരിസ്ഥിതിക സൗഹൃദം പുലർത്തുന്ന ഒന്നല്ല അത്. ഈ പ്രശ്നം പരിഹരിക്കാൻ മിനി ജലവൈദ്യുത പദ്ധതികൾക്ക് കഴിയും. ചെറിയ പുഴകളിലാണിത് നിർമ്മിക്കുക; പ്രാദേശികാവശ്യങ്ങൾക്കു വേണ്ടത് വൈദ്യുത ഉല്പാദിപ്പിക്കാൻ ഇവയ്ക്കു കഴിയും.
    • v) കാറ്റിൽ നിന്ന് ഊർജ്ജം :
    • പുതുക്കാവുന്ന ഊർജ്ജങ്ങളിൽ പ്രധാനപ്പെട്ട ഒരിനമാണ് കാറ്റിൽ നിന്നുള്ള ഊർജ്ജം. നല്ല ശക്തിയായ കാറ്റുള്ള ഏതു സ്ഥലത്തും ഉല്പാദിക്കാവുന്ന ഊർജ്ജമാണിത് ഇന്ത്യയിൽ കാറ്റിൽനിന്ന് ഊർജ്ജം ഉല്പദിപ്പിക്കുന്നതിനു പുറമെ, കാറ്റിൽ നിന്ന് ഊർജ്ജം ഉല്പാദിപ്പിക്കാനുള്ള ടർബൈൻ കയറ്റുമതി ചെയ്യുന്ന പ്രധാനപ്പെട്ടൊരു രാജ്യം കൂടിയാണ് ഇന്ത്യ. പരിസ്ഥിതിയുമായി ഇണക്കിപ്പോകുന്ന ഈ ഊർജ്ജോല്പാദനം പ്രോത്സാഹിപ്പിക്കേണ്ടതാണ്.
    • vi) നഗരപ്രദേശങ്ങളിൽ സി.എൻ.ജി. :
    • പബ്ലിക് ട്രാൻസ്പോർട്ടിന് ഇപ്പോൾ വർധമാനമായ തോതിൽ ഉപയോഗിച്ചു വരുന്ന ഇന്ധനമാണ് സി.എൻ.ജി. ( നാച്ചുറൽ ഗ്യാസ് ) വായുമലിനീകരണം കുറയ്ക്കാൻ ഇതു സഹായിക്കുന്നു. ദൽഹിയിൽ ഇതിപ്പോൾ സുലഭമായി ഉപയോഗിക്കുന്നുണ്ട്.
    • vii) ജൈവകൃഷി :
    • രാസകീടനാശിനികളും വളങ്ങളും മണ്ണിനെ നശിപ്പിക്കുന്ന സാഹചര്യത്തിലാണ് സുസ്ഥിര വികസനത്തിനുള്ള ഒരു തന്ത്രമായി ജൈവകൃഷി പ്രോത്സാഹിപ്പിച്ചത്. ജൈവ കൃഷിയിലെ പ്രധാന 2 ഘടകങ്ങൾ ഇവയാണ്.

      • a) ജൈവവസ്തുക്കളുടെ കമ്പോസ്റ്റിങ്.
      • b) ജൈവവസ്തുക്കൾ കൊണ്ടുള്ള കീടനിയന്ത്രണം.
      ജൈവാവിഷ്ടങ്ങൾ ഉപയോഗിച്ചുണ്ടാക്കുന്ന കമ്പോസ്റ്റാണ് ജൈവ കമ്പോസ്റ്റ്, ചാണകം, കോഴിക്കാഷ്ഠം, പച്ചിലകൾ എന്നിവ നല്ല ജൈവവളങ്ങളാണ്. ജൈവ കമ്പോസ്റ്റ് ഉപയോഗിച്ച് ഉല്പാദിപ്പിക്കുന്ന കാർഷികോല്പന്നങ്ങൾക്ക് രാസവളം ഉപയോഗിച്ചുണ്ടാക്കുന്ന കാർഷികോല്പന്നങ്ങളേക്കാൾ ഗുണമേന്മ കൂടുതലുണ്ടാകും.

    ഉപസംഹാരം:

    ഓരോ ഗ്രൂപ്പ് ലീഡർമാരും സെമിനാർ അവതരിപ്പിച്ചതിനുശേഷം ഒരു ചർച്ച നടന്നു. ഇക്കണോമിക്സ് ടീച്ചർ ചർച്ച ക്രോഡീകരിക്കുകയും കൂടുതൽ ആശയവ്യക്തത നൽകുകയും ചെയ്തു. ഉച്ചയോടെ സെമിനാർ വിജയകരമായി അവസാനിച്ചു.

    "There is no joy in possession without sharing". Share this page.

    Loading

Leave a Reply

Your email address will not be published. Required fields are marked *