Plus One Economics – Chapter 10 Questions and Answers in Malayalam
Plus One Economics – Chapter 10 Questions and Answers in Malayalam

Plus One Economics – Chapter 10 Questions and Answers in Malayalam

Plus One Economics – Chapter 10

വികസനാനുഭവങ്ങൾ: ഒരു താരതമ്യപഠനം: ഇന്ത്യയും അയല്‍രാജ്യങ്ങളും

Questions-and-Answers
ശരിയോ തെറ്റോ എന്നുപറയുക. തെറ്റുണ്ടെങ്കിൽ തിരുത്തുക.
 1. ഇന്ത്യയിൽ GDP- ക്ക് ഏറ്റവും കൂടുതൽ വിഹിതം നൽകുന്നത് കാർഷിക മേഖലയാണ്.
 2. Answer:

  തെറ്റ് . ഇന്ത്യയിൽ ജി.ഡി.പിയ്ക്ക് കൂടുതൽ വിഹിതം നൽകുന്നത് സേവന മേഖലയാണ്.

 3. ചൈനയലിൽ GDP- ക്ക് ഏറ്റവും കനത്ത വിഹിതം നൽകുന്നത് വ്യവസായമാണ്.
 4. Answer:

  ശരി

 5. ഇന്ത്യ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, ചൈനയ്ക്ക് മനുഷ്യവികസന സൂചികയിൽ ഉയർന്ന റാങ്കാണ് ഉള്ളത്.
 6. Answer:

  ശരി

താഴെ നൽകിയ ചോദ്യങ്ങൾക് ഉത്തരമെഴുതുക.
 1. 1978 – ൽ പരിഷ്കാരങ്ങൾ ആരംഭിച്ച രാജ്യം ഏത് ?
 2. Answer:

  ചൈന.

 3. ഇന്ത്യ, ചൈന, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിൽ ഒന്നാം പഞ്ചവത്സര പദ്ധതി ആരംഭിച്ച വർഷം സൂചിപ്പിക്കുക.
 4. Answer:

  ചൈന – 1978

  പാക്കിസ്ഥാൻ – 1989

  ഇന്ത്യ – 1951.

 5. മനുഷ്യവികസന സൂചികയുടെ വിവിധ സൂചകങ്ങൾ ഏവ ? സൂചിപ്പിക്കുക.
 6. Answer:

  • i) പ്രതിശീർഷ വരുമാനം
  • ii) സാക്ഷരതാ നിരക്ക്
  • iii) ആയുർദൈർഘ്യം.
 7. ചൈനയുടെ ഭൂതഗതിയിലുള്ള സാമ്പത്തിക വികസന ത്തിന് കാരണമായ വിവിധ ഘടകങ്ങൾ ഏതെല്ലാമെന്ന് വിലയിരുത്തുക.
 8. Answer:

  കമ്മ്യൂൺ സമ്പ്രദായം, വൻകുതിച്ചുചാട്ടം (GLF), സ്വകാര്യ വൽക്കരണം, സാമ്പത്തിക പരിഷ്കാരങ്ങൾ വിദേശ നിക്ഷേപം തുടങ്ങിയവയാണ് ചൈനയുടെ സാമ്പത്തിക വികസനത്തിൽ പങ്കുവഹിച്ച പ്രധാന ഘടകങ്ങൾ.

 9. സാർക്ക് രാജ്യങ്ങളുടെ പേരെഴുതുക.
 10. Answer:

  ഭൂട്ടാൻ, ശ്രീലങ്ക, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, മാലി ദ്വീപ്.

 11. അവികസ്വര രാജ്യത്തിന്റെ അടിസ്ഥാന സവിശേഷത എന്തെന്ന് സൂചന നൽകുക.
 12. Answer:

  • i) ജനസംഖ്യാ വർദ്ധനവ്
  • ii) തൊഴിലില്ലായ്മ ദാരിദ്ര്യം
  • iii) കുറഞ്ഞ വരുമാനം
  • iv) കാർഷികവൃത്തിയെ അമിതമായി ആശ്രയിക്കൽ
 13. “ചൈനയിലെ കുതിച്ചുചാട്ടം” എന്നതിനെക്കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക.
 14. Answer:

  ജനകീയ റിപ്പബ്ലിക് സ്ഥാപിതമായത് 1949 ലാണ് . അവർ ഏകകക്ഷി ( കമ്മ്യൂണിസ്റ്റ് ഭരണരീതി സ്വീകരിച്ചു. മാവോ സേതുങ്ങ് പരമാധികാരിയായി. എല്ലാ ഉൽപാദനോപാദികളും ഗവർമ്മെണ്ടിന്റെ നിയന്ത്രണത്തിൻ കീഴിൽ കൊണ്ടുവന്നു. കൃഷിക്ക് കമ്യൂൺ സമ്പ്രദായം നടപ്പാക്കി. കമ്യൂണുകളിൽ ആളുകൾ കൂട്ടായാണ് കൃഷി നടത്തിക്കൊണ്ടിരുന്നത്. രാജ്യത്തെ വ്യവസായവൽക്കരിക്കാനായി 195 ൽ ഒരു “ കുതിച്ചുചാട്ട ” പരിപാടി നടപ്പാക്കി തുടങ്ങി. 1956 മുതൽ 1976 വരെയുള്ള കാലഘട്ടം ചീനാചരിത്രത്തിലെ കാലഘട്ടമായിരുന്നു. മഹത്തായ പാലിട്ടേറിയൻ സാംസ്കാരീക വിപ്ലവത്തിന്റെ കാലഘട്ടമായിട്ടാണിത് അറിയപ്പെടുന്നത് . ഡോക്ടർമാർ, എഞ്ചിനീയർമാർ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരെയെല്ലാം നാട്ടിൻപുറത്ത് പോയി പണിയെടുക്കാൻ നിർബന്ധിച്ചു.

 15. താഴെ തന്നിരിക്കുന്നവയെ ഇന്ത്യ, ചൈന, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളുടെ പ്രത്യേകതകളായി വർഗ്ഗീകരിക്കുക.

  ഏകസന്താന രീതി, കുറഞ്ഞ ഫെർട്ടിലിറ്റി നിരക്ക്, ഉയർന്ന തോതിലുള്ള നഗരവൽക്കരണം, മിശ്ര സമ്പദ് വ്യവസ്ഥ, വളരെ ഉയർന്ന ഫെർട്ടിലിറ്റി നിരക്ക്, ഉയർന്ന ജനസംഖ്യ, ഏറ്റവും ഉയർന്ന ജനസാന്ദ്രത, വ്യവസായത്തിലൂടെയുള്ള വളർച്ച, സേവന മേഖലയിലൂടെയുള്ള വളർച്ച.

 16. Answer:

  Table 10.1
  ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ
  ഏറ്റവും ഉയർന്ന ജനസാന്ദ്രത
  സേവന മേഖലയിലൂടെയുള്ള വളർച്ച
  പാക്കിസ്ഥാന്റെ സമ്പദ് വ്യവസ്ഥ
  മിശ്ര സമ്പദ് വ്യവസ്ഥ
  വളരെ ഉയർന്ന ഫെർട്ടിലിറ്റി നിരക്ക്
  ചൈനയുടെ സമ്പദ് വ്യവസ്ഥ
  സേവന മേഖലയിലൂടെയുള്ള വളർച്ച
  ഏകസന്താന രീതി
  കുറഞ്ഞ ഫെർട്ടിലിറ്റി നിരക്ക്
  ഉയർന്ന തോതിലുള്ള നഗരവൽക്കരണം
  ഉയർന്ന ജനസംഖ്യ
  വ്യവസായത്തിലൂടെയുള്ള വളർച്ച

 17. ” ചൈനയുടെ ദ്രുതഗതിയിലുള്ള വ്യാവസായിക വളർച്ചയ്ക്ക് കാരണം 1978 – ലെ സാമ്പത്തിക പരിഷ്കാരങ്ങളാണ് ” ഇതി നോട് നിങ്ങൾ യോജിക്കുന്നുണ്ടോ ? വിശദമാക്കുക.
 18. Answer:

  യോജിക്കുന്നു. ചൈനയുടെ വ്യാവസായിക വളർച്ചയ്ക്ക് കാരണം 1978 ലെ സാമ്പത്തിക പരിഷ്കാരങ്ങളാണ്. ഡെങ് സിയാവോ പിങ്ങിന്റെ കീഴിലാണ് ചൈന സാമ്പത്തിക പരിഷ്കാരങ്ങൾ ആരംഭിച്ചത്. പരിഷ്കാര ത്തിന്റെ പ്രാരംഭ ഘട്ടത്തിൽ കൃഷി, വിദേശ വ്യാപാരം, നിക്ഷേപം എന്നീ മേഖലകളിലാണ് നടപ്പാക്കിയത്. രണ്ടാം ഘട്ടത്തിൽ പരിഷ്കാരങ്ങൾ വ്യവസായിക മേഖലയിലും നടപ്പാക്കി. പരിഷ്കാരത്തിന്റെ ഭാഗമായി പഴയ സമഗ്രാധിപത്യ സമ്പദ് വ്യവസ്ഥ പടിപടിയായി ഉപേക്ഷിച്ചു. സ്വകാര്യ സ്ഥാപനങ്ങൾക്കും നിക്ഷേപങ്ങൾക്കും ഏറെ പ്രാമുഖ്യം നല്കി. ഇത്തരം പരിഷ്കാരങ്ങൾ ചൈനയിൽ വലിയ മാറ്റങ്ങൾ വരുത്തി. ചുരുക്കത്തിൽ ചൈനയുടെ വ്യാവസായിക വളർച്ചയ്ക്ക് കാരണമായത് 1978 ലെ പരിഷ്കാരങ്ങളാണ്.

 19. ചേരുംപടി ചേര്‍ക്കുക.
 20. Table 10.2
  A B
  മഹത്തായ പാലിറ്റേറിയൻ സാംസ്കാരിക വിപ്ലവം 1978
  കുതിച്ചുചാട്ടം 1991
  ഇന്ത്യയുടെ സാമ്പത്തിക പരിഷ്കണം 1953
  പാക്കിസ്ഥാന്റെ സാമ്പത്തിക പരിഷ്കരണം 1965
  ചൈനയിലെ സാമ്പത്തിക പരിഷ്കരണം 1951
  ചൈനയുടെ പഞ്ചവത്സര പദ്ധതി 1958
  ഇന്ത്യയുടെ പഞ്ചവത്സര പദ്ധതി 1988

  Answer:

  Table 10.3
  A B
  മഹത്തായ പാലിറ്റേറിയൻ സാംസ്കാരിക വിപ്ലവം 1965
  കുതിച്ചുചാട്ടം 1958
  ഇന്ത്യയുടെ സാമ്പത്തിക പരിഷ്കണം 1991
  പാക്കിസ്ഥാന്റെ സാമ്പത്തിക പരിഷ്കരണം 1988
  ചൈനയിലെ സാമ്പത്തിക പരിഷ്കരണം 1978
  ചൈനയുടെ പഞ്ചവത്സര പദ്ധതി 1953
  ഇന്ത്യയുടെ പഞ്ചവത്സര പദ്ധതി 1951

 21. ഇന്ത്യ, ചൈന, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളുടെ വികസനമാർഗ്ഗത്തിലെ സമാനതകൾ എന്തെല്ലാമെന്ന് എഴുതുക.
 22. Answer:

  പല സാമ്പത്തിക സൂചകങ്ങളുടെയും കാര്യത്തിൽ ചീന ഇന്ന് ഇന്ത്യയേക്കാളും പാക്കിസ്ഥാനേക്കാളും മുന്നിലാണ്. സാമ്പത്തികവളർച്ച, ദാരിദ്ര്യനിവാരണം, അടിസ്ഥാനസൗകര്യവികസനം, വിദേശവ്യാപാരം തുടങ്ങിയ കാര്യങ്ങൾ ചീനയ്ക്കുണ്ടായിരിക്കുന്ന വിജയം തീർച്ചയായും പ്രശംസനീയമാണ്. ഈ നേട്ടത്തിന്റെ കാരണങ്ങളിലൊന്ന് ചീന വളരെ മുമ്പേ തന്നെ ( 1978 ൽ സാമ്പത്തിക നയപരിഷക്കാരങ്ങൾ ആരംഭിച്ചുവെന്നതാണ്. ഇന്ത്യ 1991 ലും പാക്കിസ്ഥാൻ 1980 കളുടെ ഒടുവിലുമാണ് സാമ്പത്തിക പരിഷ്ക്കാരത്തിന് മുതിർന്നത്. ഇരുപതു കൊല്ലത്തിലേറെക്കാലം ഉയർന്ന വളർച്ചാനിരക്ക് നിലനിർത്താൻ കഴിഞ്ഞതിനാൽ ചീനയ്ക്ക് ഗണ്യമായ സാമ്പത്തിക പുരോഗതിയുണ്ടായിട്ടുണ്ട്. അത്തരത്തിലുള്ള വളർച്ചാനിരക്കുതന്നെയാണ് ഇപ്പോൾ ഇന്ത്യക്കും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. 2004-08 കാലഘട്ടത്തിൽ ഇന്ത്യയുടെ വളർച്ചാനിരക്ക് 8.7 ശതമാനമായിരുന്നു. അല്പം പതുക്കെയാണെങ്കിലും, പാക്കിസ്ഥാനം മുന്നേറിക്കൊണ്ടിരിക്കുകയാണ്. കനത്ത രാഷ്ട്രീയ വില നൽകിക്കൊണ്ടാമ് ചീന ഈ വളർച്ച നേടിയതെന്ന കാര്യം ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. രാഷ്ട്രീയ സ്വാതന്ത്ര്യമില്ലാതെ ഉയർന്ന തോതിൽ വളർച്ച നേടുന്നതിനേക്കാൾ നല്ലത് രാഷ്ട്രീയ സ്വാതന്ത്ര്യം, ജനാധിപത്യം, മനുഷ്യാവകാശം എന്നിവ നിലനിർത്തി കൊണ്ട് മിതമായ തോതിൽ വളർച്ച നേടുന്നതാണ് പല പണ്ഡിതന്മാരും വാദിക്കുന്നു.

 23. ഇന്ത്യ, ചൈന, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളുടെ ജനസംഖ്യസൂചകങ്ങൾ വ്യക്തമാക്കുക.
 24. Answer:

  ഇന്ത്യ, ചൈന, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളുടെ ജനസംഖ്യാ സൂചകങ്ങൾ വ്യക്തമാക്കുന്ന പട്ടിക ചുവടെ തന്നിരിക്കുന്നു.

  Table 10.4 ജനസംഖ്യാ സൂചകങ്ങള്‍ (2017 – 18)
  ജനസംഖ്യാസൂചകം ഇന്ത്യ ചൈന പാക്കിസ്ഥാന്‍
  ജനസംഖ്യ (ദശലക്ഷങ്ങള്‍) 1352 1393 212
  ജനസംഖ്യ വളര്‍ച്ചാനിരക്ക്‌ 1.03 0.46 2.05
  ജനസാന്ദ്രത (ഒരു ചതുരശ്രകിലോമീറ്ററിന്) 455 148 275
  സ്ത്രീ-പുരുഷ അനുപാതം

  (1000 പുരുഷന്)

  924 949 943
  ഫെര്‍ട്ടിലിറ്റി നിരക്ക്‌ 2.2 1.7 3.6
  നഗരവല്‍ക്കരണം 34 59 37

  ജനസംഖ്യയും സ്ത്രീപുരുഷാനുപാതവും കൂടുതൽ ചൈനയിലാണ്.

  ജനസംഖ്യാ വളർച്ചാനിരക്കും ഫെർട്ടിലിറ്റി നിരക്കും പാക്കിസ്ഥാനിലാണ് കൂടുതൽ.

  ജനസാന്ദ്രത കൂടിയത് ഇന്ത്യയിലാണ്.

 25. ഇന്ത്യയുടേയും ചൈനയുടേയും പാക്കിസ്ഥാന്റേയും 2003 ലെ GVA യിൽ വിവിധ മേഖലകളുടെ വിഹിതം പട്ടികയിൽ തന്നിരിക്കുന്നു.

  പട്ടികയിൽ നിരീക്ഷിച്ച് മൂന്ന് രാജ്യങ്ങളേയും താരതമ്യം ചെയ്യുക.

 26. Table 10.3 ജി.ഡി.പി., തൊഴില്‍ശക്തി എന്നിവയുടെ മേഖലാതലത്തിലുള്ള പങ്ക്‌ (%) 2018 – 2019
  മേഖല GVA യിലേക്കുള്ള സംഭാവന
  ഇന്ത്യ ചൈന പാക്കിസ്ഥാന്‍
  കൃഷി 16 7 24
  വ്യവസായം 30 41 19
  സേവനം 54 52 57
  Total 100 100 100

  Answer:

  GVA സംബന്ധിച്ച പട്ടികയിൽ നിന്ന് താഴെ പറയുന്ന നിഗമനത്തിൽ എത്തിച്ചേരുവാൻ സാധിക്കും.

  കൃഷി

  • ഭൂപ്രകൃതിയും കാലാവസ്ഥാ സാഹചര്യങ്ങളും കാരണം ചൈനയില്‍ ഏകദേശം 10 ശതമാനം പ്രദേശം മാത്രമാണ്‌ കൃഷിക്ക്‌ അനുയോജ്ചയമായിട്ടുള്ളത്‌.
  • ചൈനയിലെ മൊത്തം കൃഷിയോഗ്യമായ പ്രദേശം ഇന്ത്യയിലെ കൃഷിയോഗ്യമായ പ്രദേശത്തിന്റെ 40 ശതമാനത്തോളം വരും.
  • 1980 കള്‍ വരെ ചൈനയിലെ 80 ശതമാനത്തില്‍ കൂടുതല്‍ ജനങ്ങള്‍ കൃഷിയില്‍ വ്യാപൃതരായിരുന്നു. 2018 – 19 ല്‍ അത്‌ 26 ശതമാനമായി; (GVA യിലേക്കുള്ള സംഭാവന 7 ശതമാനമാണ്‌.
  • ഇന്ത്യയില്‍ GVA യിലേക്കുള്ള കൃഷിയുടെ വിഹിതം 16 ശതമാനമാണ്‌. കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴില്‍ ശക്തിയുടെ അനുപാതം 43 ശതമാനമാണ്‌.
  • പാക്കിസ്ഥാനില്‍ GVA യിലേക്കുള്ള കൃഷിയൂടെ വിഹിതം 24 ശതമാനമാണ്‌. കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴില്‍ശക്തിയുടെ അനുപാതം 41 ശതമാനമാണ്‌.

  GVA യിലേക്കുള്ള കൃഷിയുടെ വിഹിതത്തില്‍ പാക്കിസ്ഥാന്‍ ഒന്നാമതാണ്‌. ഇന്ത്യയും ചൈനയും തൊട്ടുപിന്നിലും. കാര്‍ഷികത്തൊഴിലാളികളുടെ വിതരണത്തില്‍ ഇന്ത്യയിലും പാക്കിസ്ഥാനിലുമാണ്‌ ഇത്‌ കൂടുതല്‍.

  വ്യവസായം

  • പാക്കിസ്ഥാന്റെ തൊഴില്‍ശക്തിയുടെ 24 ശതമാനം വ്യവസായത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു. എന്നാല്‍ GVA യിലേക്കുള്ള വ്യവസായത്തിന്റെ വിഹിതം 19 ശതമാനമാണ്‌.
  • ഇന്ത്യയില്‍ വ്യാവസായിക തൊഴിലാളികള്‍ 25 ശതമാനമാണ്‌. എന്നാല്‍ അത്‌ GVA യുടെ 30 ശതമാനം പ്രദാനം ചെയ്യുന്നു.
  • ചൈനയില്‍ വ്യാവസായിക തൊഴില്‍ശക്തി 28ശതമാനമാണ്‌. GVA യിലേക്കുള്ള വ്യവസായങ്ങളുടെ വിഹിതം 41 ശതമാനമാണ്‌.

  GVA യിലേക്കുള്ള വ്യവസായത്തിന്റെ വിഹിതത്തില്‍ ചൈന ഒന്നാം സ്ഥാനത്താണ്‌, ഇന്ത്യയും .പാക്കിസ്ഥാനും തൊട്ടുപിന്നിലും. തൊഴില്‍ശക്തിയുടെ അനുപാതത്തിലും ഇതേ മാതൃക കാണാം.

  സേവനം

  • വികസന പ്രക്രിയയില്‍ രാജ്യങ്ങള്‍ ആദ്യം കൃഷിയില്‍നിന്നും വ്യവസായത്തിലേക്കും പിന്നീട്‌ സേവനങ്ങളിലേക്കും മാറുന്നു.
  • പാക്കിസ്ഥാന്‍ അതിന്റെ തൊഴില്‍ശക്തിയുടെ 35 ശതമാനത്തെ സേവന മേഖലയിലേക്ക്‌ സംഭാവന ചെയ്തു. സ്൩ഥയിലേക്കുള്ള സേവനമേഖലയുടെ വിഹിതം 57 ശതമാനമാണ്‌.
  • ഇന്ത്യ തൊഴില്‍ശക്തിയുടെ 32 ശതമാനത്തെ സേവന മേഖലയിലേക്ക്‌ സംഭാവന ചെയ്തു. GVA യിലേക്കുള്ള സേവനമേഖലയുടെ വിഹിതം 54 ശതമാനമാണ്‌.
  • ചൈന തൊഴില്‍ശക്തിയുടെ 46 ശതമാനത്തെ സേവനമേഖലയില്‍ നിയോഗിച്ചു. GVA ലേക്കുള്ള സേവന മേഖലയുടെ വിഹിതം 52 ശതമാനമാണ്‌.

 27. മനുഷ്യാവകാശ സൂചകങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ത്യ , ചൈന , പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളുടെ പുരോഗതി താരതമ്യം ചെയ്യുക.

  Answer:

  ജനങ്ങളുടെ ജീവിത ഗുണമേന്മ സൂചിപ്പിക്കുന്നതിനു സൂചകമാണ് മനുഷ്യവികസന സൂചിക ( എച്ച്.ഡി.ഐ ) യു.എൻ.ഡി.പി. ആണ് ഈ സൂചിക വികസിപ്പിച്ചെടുത്തത് . ഇന്ത്യ, ചൈന, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിലെ ചില മനുഷ്യ വികസന സൂചകങ്ങൾ നമുക്ക് പരിശോധിക്കാം.

  Table 10.4 തെരഞ്ഞെടുത്ത ചില മനുഷ്യവികസന സൂചകങ്ങള്‍, 2017-19
  ഇനങ്ങള്‍ ഇന്ത്യ ചൈന പാക്കിസ്ഥാന്‍
  മനുഷ്യവികസന സൂചിക (മൂല്യം) 0.645 0.761 0.557
  മനുഷ്യവികസന സൂചികയിലെ (HDI) റാങ്ക് 130 87 154
  ജനനാവസരത്തിലെ ആയുര്‍ദൈര്‍ഘ്യം (വര്‍ഷം) 69.7 76.9 67.3
  പ്രായപൂര്‍ത്തിയായവരുടെ സാക്ഷരതാനിരക്ക്‌ (%) 6.5 8.1 5.2
  ആളോഹരി GDP (ക്രയശേഷി സമീകരണാടിസ്ഥാനത്തിലുള്ള അമേരിക്കന്‍ ഡോളര്‍)ക്‌ 6681 16057 5005
  ദാരിദ്ര്യാനുപാതം (ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരുടെ %) 21.9 1.7 24.3
  ശിശുമരണനിരക്ക്‌ 29.9 7.4 57.2
  പ്രസവാനന്തരമരണനിരക്ക്‌ 133 29 140
  സുസ്ഥിര ശുചീകരണ സൗകര്യമൂള്ള ജനങ്ങള്‍ (%) 60 75 60
  സുസ്ഥിര ജലവിതരണ സൗകര്യമൂള്ള ജനങ്ങള്‍ (%) 93 96 91
  പോഷകാഹാരക്കുറവുള്ള ജനങ്ങള്‍ (%) 37.9 8.1 37.6
  മനുഷ്യവികസന റിപ്പോര്‍ട്ട്‌

  തെരഞ്ഞെടുത്ത ചില മനുഷ്യവികസനസൂചകങ്ങളുടെ താരതമ്യപഠനം ചില പ്രധാന വസ്തുതകള്‍ വെളിപ്പെടുത്തുന്നു-

  • മനുഷ്യ വികസന സൂചികയിലും റാങ്കിലും ചൈന ഇന്ത്യയേക്കാളും പാക്കിസ്ഥാനേക്കാളും മുന്നിട്ടു നില്‍ക്കുന്നു.
  • ശിശുമരണ നിരക്ക്‌, മാത്യമരണ നിരക്ക്‌, പ്രായപൂര്‍ത്തിയായവര്‍ക്കിടയിലെ സാക്ഷരതാനിരക്ക്‌, ആയുര്‍ദൈര്‍ഘ്യം എന്നിവയിലെല്ലാം ചൈന മുന്നിട്ടു നില്‍ക്കുന്നു.
  • ആളോഹരി GDP യിലും പോഷകാഹാരത്തിലും ചൈന മുന്നിലാണ്‌.
  • ശുചീകരണ സൗകര്യത്തില്‍ പാക്കിസ്ഥാനാണ്‌ മുന്നിട്ടു നില്‍ക്കുന്നത്‌.
  • ശുദ്ധജലവിതരണ കാര്യത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും മുന്നിട്ടു നില്‍ക്കുന്നു.
  • ദാരിദ്ര്യാനുപാത കാര്യത്തിലും പാക്കിസ്ഥാന്റെ സ്ഥിതി മെച്ചമാണ്‌.

  മനുഷ്യവികസന സൂചകങ്ങളെ മാത്രം അടിസ്ഥാനമാക്കി ജീവിതത്തിന്റെ ഗുണമേന്മ സംബന്ധിച്ച നിഗമനങ്ങളില്‍ എത്തിച്ചേരുന്നത്‌ ശരിയല്ല. ജീവിതത്തിന്റെ ഗുണമേന്മ നിര്‍ണയിക്കുന്ന മറ്റു പല സുചകങ്ങളുമുണ്ട്‌. മനുഷ്യാവകാശങ്ങള്‍, രാഷ്ടീയ സ്വാതന്ത്ര്യം, പത്രസ്വാതന്ത്ര്യം, നിയമവാഴ്ച, പൗരന്മാര്‍ക്കുള്ള വ്യവസ്ഥാപിത സംരക്ഷണം തുടങ്ങിയവയെല്ലാം ജീവിതത്തിന്റെ ഗുണമേന്മ നിര്‍ണ്ണയിക്കുന്നതില്‍ പ്രധാനമാണ്‌. ജനാധിപത്യവും മതേതരത്വവും പുരോഗമനോന്മുഖമായൊരു ഭരണഘടനയുമുള്ള ഇന്ത്യ ഇത്തരം സൂചകങ്ങളുടെ കാര്യത്തില്‍ വളരെ മുന്നിട്ടു നില്‍ക്കുന്നു.

  "There is no joy in possession without sharing". Share this page.

  Loading

Leave a Reply

Your email address will not be published. Required fields are marked *