Plus One Economics – Chapter 19
സാംഖ്യക ഉപകരണങ്ങളുടെ ഉപയോഗം
ഗ്രൂപ്പിൽ ഉൾപ്പെടാത്തത് കണ്ടെത്തി കാരണം വിശദീകരിക്കുക.
- അവതരണം
- ഉപസംഹാരം
- നാണയപ്പെരുപ്പം
- ഗ്രന്ഥസൂചി
C. നാണയപ്പെരുപ്പം. മറ്റുള്ളവ ഒരു പ്രോജക്ട് തയ്യാറാക്കുന്നതിന്റെ ഘട്ടങ്ങൾ ആണ്.
ശരിയായ ഉത്തരം തെരഞ്ഞെടുക്കുക.
- ഒരു പ്രോജക്ട് റിപ്പോർട്ടിന്റെ പ്രധാന ഭാഗം ഏത് ?
- രീതിശാസ്ത്രം
- വിശകലനം
- ലക്ഷ്യങ്ങൾ
- മേൽപ്പറഞ്ഞവയെല്ലാം
- വിവരശേഖരണം ഒരു പ്രോജക്ട് വർക്കിന്റെ ഏത് ഭാഗത്താണ് ഉൾപ്പെടുന്നത് ?
- പ്രശ്നാവതരണം
- വിശകലനം
- രീതിശാസ്ത്രം
- നിഗമനം
Answer:
D. മേൽപ്പറഞ്ഞവയെല്ലാം
Answer:
C. രീതിശാസ്ത്രം
താഴെ നൽകിയ ചോദ്യങ്ങൾക് ഉത്തരമെഴുതുക.
- പ്രശ്നത്തെ തിരിച്ചറിയുക അല്ലെങ്കിൽ പ്രശ്നമേഖല കണ്ടെത്തുക എന്നത് പ്രോജക്ട് തയ്യാറാക്കുന്നതിന്റെ ഒന്നാമത്തെ ഘട്ടമാണ്. മറ്റുള്ള ഘട്ടങ്ങൾ ലിസ്റ്റ് ചെയ്യുക. Answer:
- ലക്ഷ്യമിടുന്ന ഗ്രൂപ്പിനെ തിരഞ്ഞെടുക്കൽ.
- ദത്തങ്ങളുടെ ശേഖരണം.
- ദത്തങ്ങളുടെ വിന്യാസവും അവതരണവും.
- വിശകലനവും വ്യാഖ്യാനവും.
- സമാപനം.
- ഗ്രന്ഥസൂചി.
- ഒരു പ്രോജക്ട് തയ്യാറാക്കുന്നതിന്റെ നടപടികൾ താഴെ കൊടുത്തിരിക്കുന്നു. അവ ക്രമപ്പെടുത്തുക.
ലക്ഷ്യമിടുന്ന ഗ്രൂപ്പിനെ തിരഞ്ഞെടുക്കൽ, സമാപനം, ദത്തങ്ങളുടെ വിന്യാസവും അവതരണവും, വിശകലനവും വ്യാഖ്യാനവും, ദത്തങ്ങളുടെ ശേഖരണം, ഒരു പ്രശ്നം അല്ലെങ്കിൽ പഠന മേഖല നിർണയിക്കുക.
Answer: - ഒരു പ്രശ്നം അല്ലെങ്കിൽ പഠന മേഖല നിർണയിക്കുക.
- ലക്ഷ്യമിടുന്ന ഗ്രൂപ്പിനെ തിരഞ്ഞെടുക്കൽ.
- ദത്തങ്ങളുടെ ശേഖരണം.
- ദത്തങ്ങളുടെ വിന്യാസവും അവതരണവും.
- വിശകലനവും വ്യാഖ്യാനവും.
- സമാപനം.
- ഒരു പ്രോജക്ട് പഠനത്തിന്റെ ഭാഗമായി, കേരളത്തിലെ റബ്ബർ കർഷകർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെപ്പറ്റി മാളവിക ഒരു പഠനം നടത്തുകയുണ്ടായി. അതിലേക്കായി പത്തനംതിട്ട ജില്ലയിലെ 200 കർഷകരെ സന്ദർശിച്ച് ദത്തങ്ങൾ ശേഖരിച്ചു. വിവിധ കണ്ടെത്തലുകൾക്കൊപ്പം കർഷകരുടെ മാധ്യവരുമാനം, അവരുടെ കൈവശഭൂമികളുടെ റേയ്ഞ്ച് തുടങ്ങിയവയും നന്ദിത തന്റെ റിപ്പോർട്ടിൽ പ്രസിദ്ധീകരിക്കുകയുണ്ടായി. താഴെപറയുന്നവയെ തിരിച്ചറിയുക.
- പഠനത്തിലെ സമഷ്ടി.
- പഠനത്തിലെ സാമ്പിൾ.
- പഠനത്തിലെ എന്യൂമറേറ്റർ.
- പഠനത്തിലെ വിവരദാതാക്കൾ.
- പഠനത്തിലുപയോഗിച്ച പ്രാഥമിക ദത്തശേഖരണ രീതി.
- പഠനത്തിലുപയോഗിച്ച കേന്ദ്രീയ പ്രവണതയുടെ അളവ്.
- പഠനത്തിലെ സമഷ്ടി – കേരളത്തിലെ റബ്ബർ കർഷകർ.
- പഠനത്തിലെ സാമ്പിൾ – പത്തനംതിട്ട ജില്ലയിലെ 200 കർഷകർ.
- പഠനത്തിലെ എന്യൂമറേറ്റർ – മാളവിക.
- പഠനത്തിലെ വിവരദാതാക്കൾ – പത്തനംതിട്ട ജില്ലയിലെ 200 കർഷകർ.
- പഠനത്തിലുപയോഗിച്ച പ്രാഥമിക ദത്തശേഖരണ രീതി – വ്യക്തികളുമായി നേരിട്ടുള്ള അഭിമുഖം.
- പഠനത്തിലുപയോഗിച്ച കേന്ദ്രീയ പ്രവണതയുടെ അളവ് – മാധ്യം.
- ഒരു പ്രശ്നം അല്ലെങ്കിൽ പഠനമേഖല നിർണ്ണയിക്കുക.
- ലക്ഷ്യമിടുന്ന ഗ്രൂപ്പിനെ തിരഞ്ഞെടുക്കൽ.
Table 19.1 | |
---|---|
സാംഖ്യിക ഉപകരണങ്ങൾ | പ്രോജക്ടിലെ സ്റ്റെപ്പുകൾ |
വ്യക്തിപരമായ അഭിമുഖം | ദത്തശേഖരണം |
കേന്ദ്രീയ പ്രവണതയുടെ അളവുകൾ | — |
ഗ്രാഫുകളും ഡയഗ്രങ്ങളും | — |
Table 19.2 | |
---|---|
സാംഖ്യിക ഉപകരണങ്ങൾ | പ്രോജക്ടിലെ സ്റ്റെപ്പുകൾ |
വ്യക്തിപരമായ അഭിമുഖം | ദത്തശേഖരണം |
കേന്ദ്രീയ പ്രവണതയുടെ അളവുകൾ | വിശകലനം അഥവാ വ്യാഖ്യാനം |
ഗ്രാഫുകളും ഡയഗ്രങ്ങളും | ക്രമീകരണം അഥവാ അവതരണം |
(മറ്റ് സ്റ്റെപ്പുകൾ – വിശകലനവും വ്യാഖ്യാനവും, സമാപനം, ഗ്രന്ഥസൂചി)
- ആമുഖം.
- പ്രശ്നാവതരണം.
- ലക്ഷ്യങ്ങൾ.
- രീതിശാസ്ത്രം.
പഠനത്തിൽ ഉപയോഗപ്പെടുത്തിയ ദ്വിതീയ വിവരങ്ങളുടെ ഉറവിടമെല്ലാം വിശദമായി നൽകാനുള്ളതാണ് ഗ്രന്ഥസൂചി. പഠനത്തിനു പ്രയോജനപ്പെടുത്തിയ ആനുകാലിക പ്രസിദ്ധീകരണങ്ങൾ, പത്രങ്ങൾ, ഗവേഷണ റിപ്പോർട്ടുകൾ തുടങ്ങിയവയെല്ലാം ഇതിൽപെടും.