Plus One Economics – Chapter 18 Questions and Answers in Malayalam
Plus One Economics – Chapter 18 Questions and Answers in Malayalam

Plus One Economics – Chapter 18 Questions and Answers in Malayalam

Plus One Economics – Chapter 18

സൂചകാങ്കങ്ങൾ

Questions-and-Answers
ശരിയായ ഉത്തരം തെരഞ്ഞെടുക്കുക.
  1. കൂട്ടത്തിൽ പെടാത്തത് തെരഞ്ഞെടുത്തെഴുതുക
    1. വ്യാവസായിക ഉല്പാദന സൂചിക
    2. മൊത്തവ്യാപാര വിലസൂചിക
    3. ഉപഭോക്തൃ വിലസൂചിക
    4. ഹ്യൂമൺ ഡെവലപ്മെന്റ് ഇൻഡക്സ്

    Answer:

    D. ഹ്യൂമൺ ഡെവലപ്മെന്റ് ഇൻഡക്സ്

  2. താഴെ പറയുന്നവയിൽ ജീവിതച്ചെലവ് സൂചിക എന്ന് അറിയപെടുന്നത് ?
    1. വ്യാവസായിക ഉല്പാദന സൂചിക
    2. മൊത്തവ്യാപാര വിലസൂചിക
    3. ഉപഭോക്തൃ വിലസൂചിക
    4. മേൽപറഞ്ഞവയെല്ലാം

    Answer:

    C. ഉപഭോക്തൃ വിലസൂചിക

  3. ഇൻഡക്സ് നമ്പർ ഉപയോഗിച്ച് താഴെ പറയുന്നവയിൽ ഏതെല്ലാം കണ്ടെത്താം ?
    1. വില
    2. വ്യാപ്തി
    3. അളവ്
    4. മേൽപ്പറഞ്ഞവയെല്ലാം

    Answer:

    D. മേൽപ്പറഞ്ഞവയെല്ലാം

  4. 2017 – ൽ എണ്ണയുടെ വില 2010 – നെ അപേക്ഷിച്ച് 30% വർദ്ധിച്ചു. മേൽ പ്രസ്താവനയിൽ നടപ്പുവർഷം, അടിസ്ഥാന വർഷം എന്നിവ തിരിച്ചറിയുക.
    1. അടിസ്ഥാന വർഷം 2010, നടപ്പു വർഷം 2017.
    2. അടിസ്ഥാന വർഷം 2017, നടപ്പു വർഷം 2010.
    3. അടിസ്ഥാന വർഷവും നടപ്പു വർഷവും 2017
    4. അടിസ്ഥാന വർഷവും നടപ്പു വർഷവും 2010

    Answer:

    A. അടിസ്ഥാന വർഷം 2010, നടപ്പു വർഷം 2017

  5. താഴെ കൊടുത്തിട്ടുള്ളവയിൽ പൊതു വിലനിലവാരത്തിലെ മാറ്റത്തെ സൂചിപ്പിക്കുന്നതെന്ത് ?
    1. വ്യാവസായിക ഉല്പാദന സൂചിക
    2. മൊത്തവ്യാപാര വിലസൂചിക
    3. ഉപഭോക്തൃ വിലസൂചിക
    4. മേൽപറഞ്ഞവയെല്ലാം

    Answer:

    B. മൊത്തവ്യാപാര വിലസൂചിക

  6. ആപേക്ഷിക പ്രാധാന്യം കണക്കാക്കുന്നതിനുപയോഗിക്കുന്ന സൂചകാങ്കമാണ്.
    1. ഭാരിത സൂചകാങ്കം.
    2. ലഘു ശരാശരി രീതി.
    3. ലഘു സമാഹൃത സൂചകാങ്കം
    4. മേൽപറഞ്ഞവയെല്ലാം

    Answer:

    A. ഭാരിത സൂചകാങ്കം.

  7. ഭാരിത സൂചകാങ്കങ്ങളിൽ ഭൂരിഭാഗവും ഭാരം ഏൽപ്പിക്കുന്നത് ?
    1. അടിസ്ഥാന വർഷത്തിൽ.
    2. നടപ്പു വർഷത്തിൽ.
    3. അടിസ്ഥാന വർഷത്തിലും നടപ്പുവർഷത്തിലും.
    4. ഇവയൊന്നുമല്ല.

    Answer:

    B. നടപ്പു വർഷത്തിൽ.

  8. സൂചകാങ്കത്തിൽ ഭാരം നൽകാത്ത വസ്തുവിന്റെ വിലമാറ്റത്തിലെ പരിണിതഫലം ?
    1. ചെറുതായിരിക്കും.
    2. വലുതായിരിക്കും.
    3. അനിശ്ചിതമായിരിക്കും.
    4. ഇവയൊന്നുമല്ല.

    Answer:

    A. ചെറുതായിരിക്കും.

  9. ഉപഭോക്തൃവില സൂചിക ഉപയോഗിക്കുന്നത് ?
    1. ഉല്പാദക വിലകൾ.
    2. മൊത്തവിലകൾ.
    3. ചില്ലറ വിലകൾ.
    4. ഇവയൊന്നുമല്ല.

    Answer:

    C. ചില്ലറ വിലകൾ.

  10. തൊഴിലാളികളുടെ ഉപഭോക്തൃവില സൂചികയിൽ ഏറ്റവും കൂടുതൽ ഭാരമേൽപ്പിക്കുന്നത് ?
    1. ഭക്ഷണത്തിന്.
    2. വസ്ത്രത്തിന്.
    3. പാർപ്പിടത്തിന്.
    4. മേൽപറഞ്ഞവയെല്ലാം.

    Answer:

    A. ഭക്ഷണത്തിന്.

  11. പണപ്പെരുപ്പം കണ്ടുപിടിക്കുന്നത്
    1. ഉപഭോക്തൃ വില സൂചിക ഉപയോഗിച്ച്.
    2. ഉല്പാദക വില സൂചിക ഉപയോഗിച്ച്.
    3. മൊത്തവില സൂചിക ഉപയോഗിച്ച്.
    4. ഇവയൊന്നുമല്ല.

    Answer:

    C. മൊത്തവില സൂചിക ഉപയോഗിച്ച്.

ശരിയോ തെറ്റോ എഴുതുക.
  1. ഉപഭോക്തൃവില സൂചിക ജീവിതച്ചെലവു സൂചിക എന്നും അറിയപെടുന്നു
  2. Answer:

    ശരി.

  3. പണപ്പെരുപ്പം അളക്കുന്നതിന് ഇന്ത്യയിൽ മൊത്തവില സൂചികകൾ ഉപയോഗിച്ചുവരുന്നു.
  4. Answer:

    ശരി.

  5. അഞ്ചു എന്ന വിദ്വാർത്ഥി വില സൂചകത്തിന്റെ മൂല്യം 135 ആണെന്ന് കണ്ടെത്തുകയും “വില 135% വർദ്ധിച്ചു എന്ന് പറയാം” എന്ന് വ്യാഖ്യാനിക്കുകയും ചെയ്തു. അഞ്ചുവിന്റെ വ്യാഖ്യാനം ശരിയാണോ? ന്യായീകരിക്കുക.
  6. Answer:

    തെറ്റ്, വില 35% ആയാണ് വർദ്ധിച്ചിരിക്കുന്നത്.

താഴെ നൽകിയ ചോദ്യങ്ങൾക് ഉത്തരമെഴുതുക.
  1. ഉപഭോക്തൃ വില സൂചികയുടെ മറ്റൊരു പേരെന്താണ് ?
  2. Answer:

    ജീവിത ചെലവ് സൂചകാങ്കങ്ങൾ/ ജീവിതമൂല്യം സൂചകാങ്കങ്ങൾ.

  3. അടിസ്ഥാന വർഷം എന്നാലെന്ത് ?
  4. Answer:

    ഏത് കാലഘട്ടത്തോടാണ് താരതമ്യങ്ങൾ നിർവഹിക്കുന്നത്. ആ കാലഘട്ടത്തെ ഒരു സൂചകാങ്കത്തിന്റെ ആധാരകാലഘട്ടം/അടിസ്ഥാന വർഷം എന്നു വിളിക്കുന്നു.

  5. സൂചികാങ്കങ്ങൾ നാണയമൂല്യം കുറയ്ക്കുന്നതിൽ വളരെ പ്രയോജനപ്രദമാണണ്. വിശദമാക്കുക.
  6. Answer:

    മൂല്യം കുറയ്ക്കുന്നതിൽ സൂചികാങ്കങ്ങൾ വളരെ പ്രയോജനം ചെയ്യുന്നു. അതായത് മൗലിക ദത്തങ്ങളെ യഥാർത്ഥ മൂല്യങ്ങളിലേയ്ക്ക് അഡ്ജസ്റ്റ് ചെയ്യൽ. ഉദാഹരണമായി, യഥാർത്ഥ കൂലിയുടെ വിതാനം കണ്ടെത്തുന്നതിന്, പണമായുള്ള കൂലി, വിലയിലുണ്ടാകുന്ന മാറ്റത്തിനനുസരിച്ച് അഡ്ജസ്റ്റ് ചെയ്യാവുന്നതാണ്.

  7. മൊത്തവില സൂചികയുടെ ഉപയോഗങ്ങൾ വിവരിക്കുക.
  8. Answer:

    ഒരു പ്രത്യേക ഉപഭോഗ വസ്തുവിന്റെ അല്ലെങ്കിൽ ഒരുകൂട്ടം ഉപഭോഗ വസ്തുക്കളുടെ മൊത്ത വില്പന വിലയിലോ ചില്ലറ വില്പന വിലയിലോ ഉണ്ടാകുന്ന മാറ്റങ്ങൾ അളക്കുന്നതിന് ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതാണ് വില സൂചകാങ്കങ്ങൾ ഒരു മൊത്ത വില സൂചകാങ്കം, ഒരു ആധാരവർഷവുമായി ബന്ധപ്പെട്ട്, ഒരു പ്രത്യേക വർഷത്തിൽ വിലപ്പെട്ട എല്ലാ ഉപഭോഗ വസ്തുക്കളുടേയും വിലമാറ്റത്തെ കാണിക്കുന്നു. ഭാവി വിലയെ സംബന്ധിച്ച് ഒരു രൂപം ലഭിക്കാൻ മൊത്ത വില സൂചിക സഹായിക്കും. നാണയപ്പെരുപ്പ നിരക്ക് അറിയാനും, ഭാവി ചോദന പ്രദാന അവസ്ഥകൾ മനസ്സിലാക്കുവാനും ഇത് സഹായകരമാണ്.

  9. സൂചകാങ്കങ്ങൾ ഏന്തെന്ന് നിർവ്വചിക്കുക.
  10. Answer:

    കാലം, ഭൂമിശാസ്ത്രപരമായ സ്വത്വം, അല്ലെങ്കിൽ മറ്റ് സവിശേഷതകൾ എന്നിവയെ ബന്ധപ്പെടുത്തി, അന്യോന്യം ചേർച്ചയുള്ള ഒരു കൂട്ടം ചരങ്ങളിൽ അല്ലെങ്കിൽ ഒരു ചരത്തിൽ ഉണ്ടായ മാറ്റങ്ങൾ കാണിക്കുന്നതിന് രൂപകല്പന ചെയ്ത ഒരു സവിശേഷമായ മാപമാണ് സൂചകാങ്കം.

  11. സിംപിൾ അഗ്രഗേറ്റിവ് രീതിയുടെ സമവാക്യം സൂചിപ്പിക്കുക.
  12. Answer:

    \( \mathbf{ P_{01}\,=\frac{Σp_{1}}{Σp_{0}}}×100 \)

    P01 = പ്രസക്ത വർഷത്തിന്റെ സൂചകാങ്കം
    Σp1 = മുഴുവൻ ഉപഭോഗസാധനങ്ങളുടെയും പ്രസക്ത വർഷ വിലകളുടെ ആകെ തുക
    Σp0 = മുഴുവൻ ഉപഭോഗസാധനങ്ങളുടെയും ആധാര വർഷ വിലകളുടെ ആകെ തുക

  13. സൂചകാങ്കങ്ങളുടെ ഉപയോഗങ്ങൾ നൽകുക.
  14. Answer:

    സൂചകാങ്കളുടെ ഉപയോഗങ്ങൾ താഴെ പറയുന്നവയാണ്.

    1. ഉചിതമായ നയങ്ങൾ രൂപപ്പെടുത്തുന്നതിന് സഹായിക്കുന്നു.
    2. പണത്തിന്റെ ക്രയശേഷി അളക്കുന്നതിന് സഹായിക്കുന്നു.
    3. നാണയമൂല്യം കുറയ്ക്കുന്നതിൽ പ്രയോജനപ്രദമാണ്.
    4. താല്പര്യങ്ങളും പ്രവണതകളും വെളിപ്പെടുത്തുന്നു.
  15. സെൻസെക്സിനെക്കുറിച്ച് ഒരു ലഘുകുറിപ്പ് എഴുതുക.
  16. Answer:

    ഷെയർ മാർക്കറ്റുമായി ബന്ധപ്പെട്ട സൂചികയാണ് സെൻസെക്സ് Bombay Exchange Sensitive Index എന്നതിന്റെ ചുരുക്കരൂപമാണ് സെൻസെക്സ്. 1978 – 79 ആണ് ഇതിന്റെ അടിസ്ഥാന വർഷം. സമ്പദ്ഘടനയിലെ 13 മേഖലകളിലെ പ്രമുഖങ്ങളായ 30 കമ്പനികളുടെ ഷെയർ വിലകളിൽ അധിഷ്ഠിതമാണിത്. സെൻസെക്സ് ഉയരുമ്പോൾ ഷെയർ മൂല്യം ഉയരുകയും സെൻസെക്സ് താഴുമ്പോൾ ഷെയർ മൂല്യത്തിൽ ഇടിവുണ്ടാവുകയും ചെയ്യും. ഒരു സമ്പദ്ഘടനയുടെ നാഡിമിടിപ്പായി സെൻസെക്സ് സൂചകങ്ങളെ കാണാറുണ്ട്.

  17. വിവിധ കാരണങ്ങൾ കൊണ്ട് ഉപഭോക്തൃ വില സൂചകങ്ങൾ വളരെ പ്രാധാന്യം ഉള്ളതാണ്. എന്തൊക്കെയാണ് ആ കാരണങ്ങൾ ?
  18. Answer:

    1. അവ പണത്തിന്റെ ക്രയശേഷി നിർണ്ണയിക്കുന്നു.
    2. യഥാർത്ഥ വേതനം നിർണ്ണയിക്കാൻ സഹായിക്കുന്നു.
    3. അവ വരുമാനത്തിലേയും ദേശീയ കണക്കുകളിലെ മൂല്യം ശ്രേണികളേയും ചുരുക്കുന്നതിന് സഹായിക്കുന്നു.
    4. വേതന നയം, വിലനയം, വാടക നിയന്ത്രണം, നികുതിനയം, പൊതു സാമ്പത്തിക നയങ്ങൾ എന്നിവ രൂപപ്പെടുത്തുന്നതിന് സഹായിക്കുന്നു.
    5. വേതനത്തിന്റെ ക്രമീകരണം, ഡി.എ. അലവൻസ് എന്നിവ തീരുമാനിക്കാൻ ഭരണകൂടത്തെ സഹായിക്കുന്നു.
  19. ഇന്ന് ഉപയോഗത്തിലുള്ള പ്രധാന സൂചകാങ്കങ്ങൾ ഏതെല്ലാം ?
  20. Answer:

    ഇന്ന് ഉപയോഗത്തിലുള്ള പ്രധാന സൂചകാങ്കങ്ങൾ താഴെ പറയുന്നവയാണ്.

    1. മൊത്ത വില സൂചകാങ്കങ്ങൾ.
    2. ഉപഭോക്തൃ വില സൂചകാങ്കങ്ങൾ.
    3. വ്യാവസായികോൽപാദനത്തിന്റെ സൂചകം.
    4. കാർഷികോല്പാദനത്തിന്റെ സൂചകം.
    5. മനുഷ്യവികസന സൂചിക.
    6. ഉല്പാദക വില സൂചിക.
    7. സെൻസെക്സ് / നിഫ്റ്റി.
  21. താഴെ കൊടുത്ത ദത്തത്തിൽനിന്നും 2020 – ന്റെ അടിസ്ഥാനത്തിൽ (ആധാരത്തിൽ) 2021-ലെ സൂചകാങ്കം നിർമ്മിക്കുക.
    Table 18.1
    ഉപഭോഗസാധനങ്ങൾ യൂണിറ്റ് വില ക.യിൽ
    2020 2021
    ഗോതമ്പ് ക്വിന്റൽ 250 200
    അരി ക്വിന്റൽ 300 400
    പയർവർഗ്ഗങ്ങൾ ക്വിന്റൽ 400 500
    പാൽ ലിറ്റർ 2 3
    വസ്ത്രം മീറ്റർ 3 5

  22. Answer:

    Table 18.2
    ഉപഭോഗസാധനങ്ങൾ യൂണിറ്റ് വില ക.യിൽ
    2020 (p0) 2021(p1)
    ഗോതമ്പ് ക്വിന്റൽ 250 200
    അരി ക്വിന്റൽ 300 400
    പയർവർഗ്ഗങ്ങൾ ക്വിന്റൽ 400 500
    പാൽ ലിറ്റർ 2 3
    വസ്ത്രം മീറ്റർ 3 5
    Σp0 = 955 Σp1 = 1108

    2021 ന്റെ സൂചകാങ്കം അല്ലെങ്കിൽ
    \( \mathbf{ P_{01}\,=\frac{Σp_{1}}{Σp_{0}}}×100 \)
    \( \mathbf{ =\,\frac{1108}{955}}×100 \)
    = 116.02
    ഇതിനർത്ഥം, 2011 ൽ ഉപഭോഗസാധനങ്ങളുടെ വിലകൾ 2010 ലെ വിലകളെയപേക്ഷിച്ച് 16.02% ഉയർന്നതാണെന്നാണ്.
  23. ഒരു അടിസ്ഥാന വർഷത്തിന് ആവശ്യമായ സവിശേഷതകൾ ചൂണ്ടിക്കാണിക്കുക.
  24. Answer:

    ആധാര കാലഘട്ടം തെരഞ്ഞെടുക്കുമ്പോൾ താഴെ പറയുന്ന കാര്യങ്ങൾ പരിഗണിക്കണം,

    1. ആധാര കാലഘട്ടം ക്രമമായി വർത്തിക്കുന്ന ഒരു കാലഘട്ട മായിരിക്കണം.
    2. ആധാരകാലഘട്ടം പ്രസക്ത കാലഘട്ടത്തിൽ നിന്നും വളരെ അകന്നായിരിക്കരുത്.
    3. ആധാര കാലഘട്ടം സ്ഥിരമായതോ ശൃംഖലാധിഷ്ഠിതമോ ആകാം.
  25. സൂചകാങ്കങ്ങളുടെ നിർമ്മിതിയിൽ ഏതാനും പ്രശ്നങ്ങൾ ഓർമ്മിക്കേണ്ടതുണ്ട്. ഇതിനോട് നിങ്ങൾ യോജിക്കുന്നുണ്ടോ ? വ്യക്തമാക്കുക.
  26. Answer:

    സൂചകാങ്കങ്ങളുടെ നിർമ്മിതിയിൽ ഏതാനും പ്രശ്നങ്ങൾ ഉണ്ട് എന്ന പ്രസ്താവനയോട് പൂർണ്ണമായും യോജിക്കുന്നു. താഴെ സൂചിപ്പിക്കുന്ന കാര്യങ്ങൾ സൂചകാങ്കളുടെ നിർമ്മിതിയിൽ ശ്രദ്ധിക്കേണ്ടവയാണ്.

    1. ആധാര കാലഘട്ടത്തിന്റേയും പ്രസക്ത കാലഘട്ടത്തിന്റേയും തെരഞ്ഞെടുപ്പ്.
    2. ഉൾപ്പെടുത്തേണ്ട ഇനങ്ങളുടെ എണ്ണത്തിന്റെ തെരഞ്ഞെടുപ്പ്.
    3. മൊത്തവിലയാണോ, ചില്ലറ വിലയാണോ ശേഖരിക്കേണ്ടത് എന്ന തീരുമാനം.
    4. തൂക്കങ്ങളുടെ തെരഞ്ഞെടുപ്.
    5. ശരാശരിയുടെ തെരഞ്ഞെടുപ്പ്.
    6. സൂത്രവാക്യങ്ങളുടെ തെരഞ്ഞെടുപ്പ്.
    ഇങ്ങനെ നിരവധി പ്രശ്നങ്ങൾ ഒരു സൂചകാങ്ക നിർമ്മിതിയിൽ നേരിടേണ്ടതായിട്ടുണ്ട്.
  27. സൂചകാങ്കങ്ങളുടെ പോരായ്മകൾ എന്തെല്ലാം ?
  28. Answer:

    സൂചകാങ്കങ്ങളുടെ പോരായ്മകൾ താഴെ പറയുന്നവയാണ്.

    1. അത് സാംപ്ളിനെ അടിസ്ഥാനമാക്കിയുള്ളതാകയാൽ സൂചകത്തിന്റെ നിർമ്മിതിയിൽ എല്ലാ ഇനവും കണക്കിലെടുക്കുക സാധ്യമല്ല.
    2. യാദൃഷിക സാമ്പിളിന് വളരെ വിരളമായേ ഉപയോഗിക്കുകയുള്ളുവെന്നതിനാൽ തെറ്റ് വരാനുള്ള സാധ്യതയുണ്ട്.
    3. ഉല്പന്നങ്ങളുടെ ഗുണത്തിൽ ഉള്ള മാറ്റങ്ങൾ കണക്കിലെടുക്കാൻ പലപ്പോഴും പ്രയാസമായിരിക്കും.
    4. സൂചകാങ്കങ്ങൾ നിർമ്മിക്കുന്നതിനു വ്യത്യസ്ത രീതികൾ ഉപയോഗിക്കുന്നതുകൊണ്ട് ഫലങ്ങളും വ്യത്യസ്തമായിരിക്കും.
    5. മറ്റു സാംഖ്യികോപകരണങ്ങളെപ്പോലെ അഭിലഷണീയമായ തീരുമാനങ്ങൾ എടുക്കാൻ പറ്റിയ വിധത്തിൽ സൂചകാങ്കങ്ങളെയും കൈകാര്യം ചെയ്യാവുന്നതാണ്.
    6. മിക്കവാറും കാര്യങ്ങളിൽ പര്യാപ്തവും കൃത്യവുമായ ദത്തങ്ങളുടെ അഭാവം പ്രധാനപ്പെട്ട ഒരു പരിമിതിയായിത്തീരുന്നു.
  29. “സാമ്പത്തിക ശാസ്ത്രത്തിൽ നയരൂപീകരണത്തിന് സൂചകാങ്കങ്ങൾ സഹായിക്കുന്നു “- വ്യക്തത വരുത്തുക.
  30. Answer:

    മൊത്ത വില സൂചിക, ഉപഭോക്തൃവില സൂചിക, വ്യവസായികോല്പാദന വില സൂചിക മുതലായവ വ്യാപകമായി നയ രൂപീകരണത്തിന് സഹായിക്കുന്നു.

    1. ഉപഭോക്തൃവില സുചിക ഉപയോഗിച്ച്, പണത്തിന്റെ ക്രയശേഷി, കൂലി നിർണ്ണയം, വേതന നയം, വാടക നിയന്ത്രണം, നികുതി നയം, വില നയം തുടങ്ങിയ നിരവധി നയങ്ങൾ രൂപീകരിക്കുവാൻ സർക്കാരിന് കഴിയും.
    2. മൊത്തവില സൂചിക, രൂപയുടെ മാറിക്കൊണ്ടിരിക്കുന്ന ക്രയ ശേഷിയെ സൂചിപ്പിക്കുന്നു. പൊതുവായ സാമ്പത്തിക മാറ്റ ത്തിന്റെ നല്ലൊരു സൂചകമായും ഇതുപയോഗിക്കാം..
    3. ഉപഭോക്തൃവില സൂചിക ഉപയോഗിച്ച് പണത്തിന്റെ വാങ്ങൽ ശേഷിയെയും യഥാർത്ഥ വേതനത്തെയും നിർണ്ണയിക്കാൻ കഴിയും.
    4. വ്യവസായികോല്പാദന സൂചിക, വ്യവസായിക രംഗത്ത് ഉല്പാദനമാറ്റം എത്രത്തോളം ഉണ്ടാകുന്നുണ്ടെന്ന് മനസ്സിലാക്കാൻ സഹായിക്കുന്നു.
    5. കാർഷികോല്പാദന സൂചിക, രാജ്യത്തെ കാർഷിക മേഖലയുടെ ചിത്രം വ്യക്തമാക്കുന്നു. ഇത് കൂടുതൽ നയപരമായ തീരുമാനങ്ങൾ കൈക്കൊള്ളുവാൻ ഭരണകൂടത്തിന് മാർഗ്ഗ ദർശനമാകും.
    6. സെൻസെക്സിന്റെ സൂചിക ഷെയർ മാർക്കറ്റിലെ നിക്ഷേപകർക്ക് ഏറെ പ്രയോജനകരമാണ്.

  31. വിവിധതരം സൂചകാങ്കങ്ങൾ വിവരിക്കുക.
  32. Answer:

    1. കാർഷികോല്പാദനത്തിന്റെ ഇൻഡക്സ് നമ്പർ (Index of Agricultural Production) Quantity relatives

      പരിമാണ ആപേക്ഷികത്തിന്റെ (Quantity relatives) വെയ്റ്റഡ് ആവരേജാണ് ഈ ഇൻഡക്സ് നമ്പർ ഇന്ത്യയിൽ പിൻതുടർന്നു വരുന്ന അടിസ്ഥാന കാലഘട്ടം 1981- 82ൽ അവസാനിച്ച ത്രൈവാർഷികമാണ്. കാർഷികോല്പാദനത്തിന്റെ ഇൻഡക്സ് നമ്പർ 2003- 2004 ൽ 179.5 ആയിരുന്നു. കാർഷികോല്പാദനം 1979 – 80, 1980 – 81, 1981 – 82 എന്നീ മൂന്നു വർഷങ്ങളുടെ ശരാശരിയേക്കാൾ 79.5 ശതമാനം കണ്ട് വർധിച്ചിട്ടുണ്ടെന്ന് ഇത് സൂചിപ്പിക്കുന്നു. ഈ ഇൻഡക്സിൽ ഭക്ഷധാന്യങ്ങൾക്ക് നൽകിയിട്ടുള്ള വെയിറ്റേജ് 62.92 ശതമാനമാണ്.
    2. ഉല്പാദക വില സൂചിക (Producer Price Index-PPI)

      അടുത്ത കാലത്ത് വ്യവസായികൾ ഉപയോഗിക്കുന്നത് ഉല്പ ദക വില സൂചിക (PPI) എന്നൊരു സൂചികയാണ്. നിലവിലുള്ള മൊത്ത വില സൂചികയിൽ നിന്നും (WPI, PPI) യിലേക്ക് (ഉല്പാദക വില സൂചികയിലേക്ക്) മാറേണ്ട കാലമായെന്നാണ് വിദഗ്ദ്ധന്മാർ പറയുന്നത്. വിലയിലുണ്ടാകുന്ന മാറ്റങ്ങൾ ഉല്പാദകരുടെ വീക്ഷാഗതിയിലൂടെ കണക്കാക്കുന്നതാണ് ഉല്പാദക വില സൂചികയിലെ സംഖ്യ, നികുതി, വ്യാപാരലാഭം, ട്രാൻസ്പോർട്ട് ചെലവ് തുടങ്ങിയ അടിസ്ഥാന വിലകൾ മാത്രമേ അതിൽ പരിഗണിക്കുന്നുള്ളു.
    3. മനുഷ്യ വികസന സൂചിക (Human Development In- dex-HDI)

      ഒരു രാജ്യത്തിന്റെ വികസനത്തെക്കുറിച്ച് മനസ്സിലാക്കാൻ വ്യാപകമായി ഉപയോഗിച്ചു വരുന്നു. പ്രയോജനകരമായ മറ്റൊരു സൂചിക മനുഷ്യ വികസന സൂചികയാണ് (HDI). മൂന്നു വിഭേദകങ്ങൾ ഉൾപ്പെട്ടതാണ് മനുഷ്യ വികസന സൂചിക ആയുർദൈർഘ്യം, വിജ്ഞാനം, ജീവിതനിലവാരം എന്നിവയാണവ. ആയുർദൈർഘ്യ പ്രതീക്ഷാസൂചിക, വിദ്യാഭ്യാസ സൂചിക, ജീവിത നിലവാര സൂചിക എന്നീ മൂന്നു സൂചികകളുടെ തുല്യ പ്രധാന ശരാശരിയാണ് മനുഷ്യവികസന സൂചിക.
    4. സെൻസെക്സ് (SENSEX)

      ബോംബേ സ്റ്റോക് എക്സ്ചേഞ്ചിന്റെ സൂചികയാണ് സെൻസെക്സ് ഇതിൽ മുപ്പത് ഓഹരികൾ അടങ്ങിയിരിക്കുന്നു. ഇവയുടെ വിപണി മൂലധനവൽക്കരണത്തിന്റെ (market capitalisation) അടിസ്ഥാനത്തിൽ വെയ്സ്റ്റേജ് നൽകിയാണ് സൂചിക തയ്യാറാക്കുന്നത്. 1978 – 79 അടിസ്ഥാനവർഷമായി സ്വീകരിച്ചുകൊണ്ട് രൂപം നൽകിയ സൂചികയാണിത്. 2008 ജനവരിയിൽ 21,000 വരെ ഉയർന്നു പോയ സൂചിക 2008 ജൂലായിൽ 13,000ന്റെ അടുത്തത്തിനിൽക്കുന്നു.
    5. നിഫ്റ്റി (NIFTY)

      അതുപോലെ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ സുചികയായി നിഫ്റ്റി (NIFTY) യുമുണ്ട്. അതിൽ 50 ഓഹരികൾ പെടുന്നു. 1993 – 94 അടിസ്ഥാന വർഷമായെടുത്താണ് സൂചിക നിർമ്മിച്ചിട്ടുള്ളത്. 2008 ജനുവരിയിൽ അത് 630 വരെ ഉയർന്നുപോയി, ഇപ്പോൾ 4000ന്റെ ചുറ്റുവട്ടത്ത് നിൽക്കുന്നു.
    നിങ്ങൾ പലപ്പോഴും താഴെ ചേർക്കുന്നതുപോലെയുള്ള വാർത്തകൾ വായിച്ചുവെന്നുവരും.
    “സെൻസെക്സ് 20,000 മാർക്ക് കടന്നു. 1950ൽ ക്ലോസ് ചെയ്തു. നിക്ഷേപക സമ്പത്ത് 19500 കോടി കണ്ട് ഉയർന്നു.” സെൻസെക്സ് അതിന്റെ ചരിത്രത്തിൽ ആദ്യമായാണ് 20,000 കടക്കുന്നത്. 20,000ന്റെ തൊട്ടു താഴെ ക്ലോസ് ചെയ്തു; ഇത്ര ഉയർന്നു ക്ലോസ് ചെയ്യുന്നതും പുതിയ റെക്കോർഡാണ്.
    സ്റ്റോക്ക് മാർക്കറ്റ് ഇൻഡക്സുകൾ രാജ്യത്തിന്റെ സാമ്പത്തിക താപമാപിനികളാണ്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ ആരോഗ്യത്തെ പ്രതിഫലിപ്പിക്കുന്നതാണ് അത്. ഇൻഡക്സ് ഉയരുമ്പോൾ, ഓഹരി വിലകൾ ഉയരുന്നു. തൽഫലമായി ഓഹരിയുടമകളുടെ സമ്പത്തും വളരുന്നു.
  33. സാമ്പത്തിക ശാസ്ത്രത്തിൽ സംഖ്യാ സൂചികയുടെ പ്രാധാന്യം എഴുതുക.
  34. Answer:

    മൊത്ത വില സൂചിക, ഉപഭോക്തൃവില സൂചിക, വ്യവസായികോല്പാദന വില സൂചിക മുതലായവ വ്യാപകമായി നയ രൂപീകരണത്തിന് സഹായിക്കുന്നു.

    1. ഉപഭോക്തൃവില സുചിക ഉപയോഗിച്ച്, പണത്തിന്റെ ക്രയശേഷി, കൂലി നിർണ്ണയം, വേതന നയം, വാടക നിയന്ത്രണം, നികുതി നയം, വില നയം തുടങ്ങിയ നിരവധി നയങ്ങൾ രൂപീകരിക്കുവാൻ സർക്കാരിന് കഴിയും.
    2. മൊത്തവില സൂചിക, രൂപയുടെ മാറിക്കൊണ്ടിരിക്കുന്ന ക്രയ ശേഷിയെ സൂചിപ്പിക്കുന്നു. പൊതുവായ സാമ്പത്തിക മാറ്റ ത്തിന്റെ നല്ലൊരു സൂചകമായും ഇതുപയോഗിക്കാം..
    3. ഉപഭോക്തൃവില സൂചിക ഉപയോഗിച്ച് പണത്തിന്റെ വാങ്ങൽ ശേഷിയെയും യഥാർത്ഥ വേതനത്തെയും നിർണ്ണയിക്കാൻ കഴിയും.
    4. വ്യവസായികോല്പാദന സൂചിക, വ്യവസായിക രംഗത്ത് ഉല്പാദനമാറ്റം എത്രത്തോളം ഉണ്ടാകുന്നുണ്ടെന്ന് മനസ്സിലാക്കാൻ സഹായിക്കുന്നു.
    5. കാർഷികോല്പാദന സൂചിക, രാജ്യത്തെ കാർഷിക മേഖലയുടെ ചിത്രം വ്യക്തമാക്കുന്നു. ഇത് കൂടുതൽ നയപരമായ തീരുമാനങ്ങൾ കൈക്കൊള്ളുവാൻ ഭരണകൂടത്തിന് മാർഗ്ഗ ദർശനമാകും.
    6. സെൻസെക്സിന്റെ സൂചിക ഷെയർ മാർക്കറ്റിലെ നിക്ഷേപകർക്ക് ഏറെ പ്രയോജനകരമാണ്.

  35. സൂചകസംഖ്യ നിർമ്മിക്കുന്നതിന് 2 രീതികൾ ഉണ്ട്, അവ ഏവ?
  36. Answer:

    1. ലഘുസൂചകാങ്കങ്ങൾ (simple index numbers).
    2. ഭാരിത സൂചകാങ്കങ്ങൾ (Weighted index number).

  37. പട്ടിക പൂർത്തീകരിക്കുക.
    Table 18.3
    നമ്പർ സൂചകാങ്കം ഉപയോഗം
    1 ____ കൂലി നിർണ്ണയം, വേതനനയം, നികുതിനയം, വിലനയം, എന്നിവയുടെ രൂപീകരണം.
    2 ____ പണപ്പെരുപ്പത്തിന്റെ നിരക്ക് കണക്കാക്കൽ

  38. Answer:

    Table 18.4
    നമ്പർ സൂചകാങ്കം ഉപയോഗം
    1 ഉപഭോക്തൃ വില സൂചിക കൂലി നിർണ്ണയം, വേതനനയം, നികുതിനയം, വിലനയം, എന്നിവയുടെ രൂപീകരണം.
    2 മൊത്തവില സൂചിക പണപ്പെരുപ്പത്തിന്റെ നിരക്ക് കണക്കാക്കൽ

    "There is no joy in possession without sharing". Share this page.

    Loading

Leave a Reply

Your email address will not be published. Required fields are marked *