അദ്ധ്യായം 10:-
വരുമാനം നിർണ്ണയിക്കൽ.
ആമുഖം ( Introduction ) മാക്രോ എക്കണോമിക്‌സിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് സ്ഥൂലസാമ്പത്തിക ശാസ്ത്ര മോഡലുകള്‍ നിര്‍മ്മിക്കുക എന്നതാണ്. സാമ്പത്തിക ശാസ്ത്രത്തില്‍ മോഡലുകള്‍ നിര്‍മ്മിക്കുന്നത് ചില സങ്കല്പങ്ങളുടെ അടിസ്ഥാനത്തിലാണ്. സ്ഥൂല സാമ്പത്തികശാസ്ത്രത്തിന്റെ അടിസ്ഥാന ലക്ഷ്യം സൈദ്ധാന്തികമായ മാതൃകകൾ വികസിപ്പിച്ചെടുക്കുകയാണ് . ചില സന്ദർഭങ്ങളിൽ സമ്പദ് വ്യവസ്ഥകളുടെ വളർച്ച മന്ദഗതിയിലാകുന്നു അല്ലെങ്കിൽ സാമ്പത്തിക മാന്ദ്യം ഉണ്ടാകുന്നു . ചിലപ്പോൾ വില നിലവാരം കുതിച്ചുയരുകയും മറ്റു ചില സന്ദർഭങ്ങളിൽ തൊഴിലില്ലായ്മ പെരുകുകയും ചെയ്യുന്നു . ഇത്തരം സംഗതികൾക്ക് സൈദ്ധാന്തികമായ വിശദീകരണങ്ങൾ കണ്ടെത്താൻ ഈ മാതൃകകൾ ശ്രമിക്കുന്നു . സമ്പദ് വ്യവസ്ഥയിലെ മൊത്തം വരുമാനം , മൊത്തം ഉല്പാദനം , മൊത്തം തൊഴിൽ , വില നിലവാരം എന്നിവയുടെ തലങ്ങൾ കണക്കാക്കുന്നതെങ്ങനെയെന്ന് ഈ അധ്യായത്തിൽ ചർച്ചചെയ്യുന്നു .
കര്‍വുകള്‍ – ചില അടിസ്ഥാന ആശയങ്ങള്‍ ഒരു നേര്‍രേഖയുടെ സമവാക്യം പരിഗണിക്കുക. Y = a + bx ഇവിടെ x,y എന്നിവ ചരങ്ങഉാണ്. x എന്നത് സ്വതന്ത്ര ചരവും (independent variable) y എന്നത് ആശ്രിത ചരവുമാണ് (dependent variable). a, b എന്നിവ പരാമീറ്ററുകളാണ്. ഈ പരാമീറ്ററുകളില്‍ “a” എന്നത് വെര്‍ട്ടിക്കല്‍ ഇന്റർസെപ്റ്റിനെ സൂചിപ്പിക്കുന്നു. അതായത് ‘x’ ന്റെ വില “0” ആകുമ്പോഴത്തെ “y”യുടെ വില
x = 0 ആകുമ്പോള്‍
y = a + b × 0
y = a
b” എന്നത് ആ ലൈനിന്റെ ചരിവിനെ സൂചിപ്പിക്കുന്നു. ‘x’ല്‍ ഒരു യുണിറ്റ് മാറ്റമുണ്ടാകുമ്പോള്‍ ‘y’ യില്‍ ‘b’ യൂണിറ്റ് വീതമായിരിക്കും മാറ്റമുണ്ടാക്കുക എന്നതാണ് ചരിവ് സൂചിപ്പിക്കുക.
ഒരു ഉദാഹരണമെടുക്കുക.
S = 10 + 2P ഇത് സപ്ലെ ഏകദത്തെ സൂചിപ്പിക്കുന്നു. ഇവിടെ ‘P’ എന്നത് വിലയേയും ‘S’ എന്നത് സപ്ലൈയേയും സൂചിപ്പിക്കുന്നു. ഇവ രണ്ടുമാണ് ഇവിടുത്തെ ചരങ്ങള്‍. 10, 2 എന്നിവയാണ് ഇവിടുത്തെ പരാമീറ്ററുകള്‍. ഇതില്‍ 10 എന്നത് വെര്‍ട്ടിക്കല്‍ ഇന്റര്‍ സെപ്റ്റിനെ സൂചിപ്പിക്കുന്നു. (വില പുജ്യമാവുമ്പോഴത്തെ സപ്ലെ) 2 എന്നത് സപ്ലെ കര്‍വിന്റെ ചരിവിനെ സൂചിപ്പിക്കുന്നു.
y = a + bx എന്ന സമവാക്യമെടുക്കുക. ഇവിടെ x എന്ന ചരത്തിന്റെ വില മാറുമ്പോള്‍ y യുടെ വിലയും മാറുന്നു. അപ്പോള്‍ നാം അതേ കര്‍വിലൂടെ മുകളിലേക്കോ താഴേക്കോ മാറുന്നു. അതായത് സ്വതന്ത്രചരത്തില്‍ (independent variable) മാറ്റമുണ്ടായാല്‍ ആശ്രിത ചരത്തിലും മാറ്റമുണ്ടാവുന്നു. അപ്പോള്‍ നാം അതേ കര്‍വിലൂടെ മുകളിലേക്കോ താഴേക്കോ നീങ്ങുന്നു.
ഒരു ഉദാഹരണമെടുക്കുക.
y = 10 + 2x
Table 10.1 | ||||||
---|---|---|---|---|---|---|
x | y | |||||
0 | 10 | |||||
1 | 12 | |||||
2 | 14 | |||||
3 | 16 |
ഗ്രാഫ് വരച്ചാല്‍
ഇവിടെ x ന്റെ വില 2ല്‍ നിന്നും 3 ആയാല്‍ y യൂടെ വില 14ല്‍ നിന്നും 16 ആകും. അതായത് നാം അതേ കര്‍വിലൂടെ മുകളിലേക്ക് നീങ്ങും. (വില കൂടിയാല്‍ സപ്ലെ കൂടുന്നു. ഇത് അതേ കര്‍വി ലൂടെ മുകളിലേക്ക് നീങ്ങുന്നതിന് ഉദാഹരണമാണ്) നേരെമറിച്ച് x ന്റെ വില 2 ല്‍നിന്നും 1 ആയാല്‍ y യുടെ വില 14 ല്‍നിന്നും 12 ആകും. ഇവിടെ നാം അതേകര്‍വിലൂടെ താഴേക്ക് നീങ്ങുന്നു.
പാരാമെട്രിക് മാറ്റം y = a + bx എന്ന സമവാക്യം പരിഗണിക്കുക. ഇവിടെ പരാമീറ്ററുകളായ ‘a’, ‘b’ എന്നിവയിലുണ്ടാകുന്ന മാറ്റം കര്‍വിനെ സ്വാധീനിക്കുന്നു.
y = a + bx എന്ന സമവാക്യത്തില്‍ a എന്നത് സ്വതന്ത്ര ഘടകമാണ് (വെര്‍ട്ടിക്കല്‍ ഇന്റര്‍സെപ്റ്റ്) ഇത് മാത്രം കൂടിയാല്‍ കര്‍വ് ആദ്യത്തെ കര്‍വിന് സമാന്തരമായി മുകളിലേക്ക് മാറുന്നു. ഇത് താഴെ ഗ്രാഫിൽ കാണിച്ചിരിക്കുന്നു.
വെര്‍ട്ടിക്കല്‍ ഇന്റര്‍സെപ്റ്റ് (a) കുറഞ്ഞാല്‍ ആദ്യത്തെ കര്‍വിന് സമാന്തരമായി കര്‍വ് താഴേക്ക് മാറും. ഇത് താഴെ ഗ്രാഫിൽ കാണിച്ചിരിക്കുന്നു.
‘b’ എന്നത് കര്‍വിന്റെ ചരിവാണ്. ‘b’ കൂടിയാല്‍ വെര്‍ട്ടിക്കല്‍ ഇന്റര്‍സെപ്റ്റില്‍ മാറ്റമുണ്ടാകാതെ കര്‍വ് മുകളിലേക്ക് മാറും. ഇത് താഴെ ഗ്രാഫിൽ കാണിച്ചിരിക്കുന്നു.
‘b’ കുറഞ്ഞാല്‍ വെര്‍ട്ടിക്കല്‍ ഇന്റര്‍സെപ്റ്റില്‍ മാറ്റമുണ്ടാകാതെ കര്‍വ് താഴേക്ക് മാറും. ഇത് താഴെ ഗ്രാഫിൽ കാണിച്ചിരിക്കുന്നു.
പരാമീറ്ററുകളുടെ വിലയിലൂണ്ടാകുന്ന (ഇവിടെ a, b) മാറ്റംമൂലം കര്‍വിലുണ്ടാകുന്ന മാറ്റത്തെ പരാമെട്രിക് മാറ്റം എന്നു പറയുന്നു.
y = 10 + 2x ഈ സമവാക്യത്തിന്റെയും y = 12 + 2x എന്ന സമവാക്യത്തിന്റെയും ഗ്രാഫ് വരയ്ക്കാം.
Table 10.2 | ||||||
---|---|---|---|---|---|---|
x | y = 8 + 2x | |||||
0 | 8 | |||||
1 | 10 | |||||
2 | 12 | |||||
3 | 14 |
Table 10.3 | ||||||
---|---|---|---|---|---|---|
x | y = 10 + 2x | |||||
0 | 10 | |||||
1 | 12 | |||||
2 | 14 | |||||
3 | 16 |
ഇവിടെ വെര്‍ട്ടിക്കല്‍ ഇന്റര്‍ സെപ്റ്റില്‍ മാത്രമാണ് മാറ്റമുണ്ടായത്. (വെര്‍ട്ടിക്കല്‍ ഇന്റര്‍സെപ്റ്റ് 8 ല്‍നിന്നും 10 ആകുന്നു). ചരിവ് സ്ഥിരമാണ്. വെര്‍ട്ടിക്കല്‍ ഇന്റര്‍സെപ്റ്റ് കൂടുന്നതിനാല്‍ കര്‍വ് ആദ്യത്തെ കര്‍വിന് സമാന്തരമായി മുകളിലേക്ക് നീങ്ങുന്നു.
ഇനി y = 8 + 2x എന്ന ലൈനിന്റെ ഗ്രാഫും y = 8 + x എന്ന ലൈനിന്റെ ഗ്രാഫും വരയ്ക്കാം.
Table 10.4 | ||||||
---|---|---|---|---|---|---|
x | y = 8 + 2x | |||||
0 | 8 | |||||
1 | 10 | |||||
2 | 12 | |||||
3 | 14 |
Table 10.5 | ||||||
---|---|---|---|---|---|---|
x | y = 8 + x | |||||
0 | 8 | |||||
1 | 9 | |||||
2 | 10 | |||||
3 | 11 |
ഇവിടെ ലൈനിന്റെ ചരിവ് 2 ൽ നിന്ന് 1 ആയി കുറഞ്ഞു, അതിനാല്‍ വെര്‍ട്ടിക്കല്‍ ഇന്റര്‍സെപ്റ്റില്‍ മാറ്റമില്ലാതെ കര്‍വ് താഴേക്ക് മാറുന്നു.
ആസൂത്രിതവും യഥാര്‍ത്ഥവും (Ex-ante and Ex-post) സ്ഥൂല സാമ്പത്തിക ശാസ്ത്രത്തിലെ ചരങ്ങഉയ (variables) ഉപഭോഗം (consumption), സമ്പാദ്യം (savings), നിക്ഷേപം (investment) തുടങ്ങിയവയെ എക്സ് ആന്റെ (ആസൂത്രിതവും) അല്ലെങ്കില്‍ എക്സ്‌പോസ്റ്റ് (യഥാര്‍ത്ഥം) എന്നിങ്ങനെ രണ്ടുതരത്തില്‍ ഉപയോഗിക്കാം. എക്‌സ് പോസ്റ്റ് അര്‍ത്ഥത്തില്‍ സ്ഥൂല സാമ്പത്തിക ചരങ്ങള്‍ സൂചിപ്പിക്കുക. ഒരു നിശ്ചിത കാലയളവിനുളളിലെ അവയുടെ യഥാര്‍ത്ഥ അളവിനെയാണ്. ഉദാഹരണമായി നാം ദേശീയ വരുമാനം കണക്കാക്കുമ്പോള്‍ ഉപയോഗിക്കുക ഈ ചരങ്ങളുടെ യഥാര്‍ത്ഥ മൂല്യമാണ്. ഒരു സമ്പദ് വ്യവസ്ഥയിലെ GDP 1500 കോടി രൂപ എന്നുപറയുമ്പോള്‍ അത് യഥാര്‍ത്ഥ (Ex-post) അളവിനെയാണ് സൂചിപ്പിക്കുക.
എന്നാല്‍ എക്സ് ആന്റെ അര്‍ത്ഥത്തില്‍ സ്ഥൂല സാമ്പത്തികശാസ്ത ചരങ്ങളുടെ അളവുകള്‍ സൂചിപ്പിക്കുന്നത് ആസൂത്രിതം അഥവാ നാം പ്ലാന്‍ ചെയ്യുന്നത് എന്നതാണ്.
ഒരു ഉല്പാദകന്‍ ഇന്‍വെന്ററിയായി 1000 രൂപയുടെ സാധനങ്ങള്‍ സൂക്ഷിക്കുവാന്‍ താല്പര്യപ്പെടുന്നു. എന്നാല്‍ ഡിമാന്റില്‍ ഉണ്ടായ അപ്രതീക്ഷിതമായ മാറ്റംമൂലം അയാള്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ ഉല്പന്നം വില്‍ക്കേണ്ടിവരുന്നു. അതിനാല്‍ അയാളുടെ ഇന്‍വെന്ററിയില്‍നിന്നും 300 രൂപയുടെ ഉല്പന്നം അധികമായി വില്‍ക്കുന്നു. അതുകൊണ്ട് വര്‍ഷാവസാനം അയാളുടെ ഇന്‍വെന്ററിയുടെ അളവ് 700 രൂപയായി താഴുന്നു. ഇവിടെ 1000 രൂപയുടെ ഇന്‍വെന്ററി എന്നത് ആസൂത്രിത നിക്ഷേപമാണ് (Ex-ante investment). എന്നാല്‍ വര്‍ഷാവസാനമുള്ള 700 രൂപയുടെ നിക്ഷേപം യഥാര്‍ത്ഥം (Ex-post Investment) ആണ്.
സ്ഥൂല സാമ്പത്തികശാസ്രത മോഡലുകളുടെ നിര്‍മ്മിതിയില്‍ നാം കണക്കിലെടുക്കുക എക്സ് ആന്റെ ചരങ്ങളാണ്. ഒരു രാജ്യത്തെ അടുത്ത വര്‍ഷത്തെ GDP യുടെ അളവിനെപ്പറ്റി ആര്‍ക്കെങ്കിലും പ്രവചിക്കണമെങ്കില്‍ ആളുകള്‍ അടൂത്ത വര്‍ഷം വാങ്ങാന്‍ പ്ലാന്‍ ചെയ്യുന്ന സാധനങ്ങളുടെ ഡിമാന്റിനെക്കൂറിച്ചും സപ്ലെയെക്കൂറിച്ചും അറിഞ്ഞിരിക്കുക എന്നത് അത്യന്താപേക്ഷിതമാണ്. അതിനാല്‍ നാം സമ്പദ് വ്യവസ്ഥയിലെ എക്സി ആന്റെ ഉപഭോഗം, സമ്പാദ്യം, നിക്ഷേപം, അന്തിമ ഉല്പന്നം തൂടങ്ങിവയെ നിര്‍ണ്ണയിക്കുന്ന കാര്യങ്ങളെക്കുറിച്ച് പഠിച്ചിരിക്കണം. രണ്ടു മേഖലകള്‍ മാശ്രമുള്ള ഒരു സമ്പദ് വ്യവസ്ഥയിലെ എക്‌സ് ആന്റെ (ആസൂത്രിതം) വരുമാന നിര്‍ണ്ണയത്തെക്കുറിച്ചാണ് ഈ പാഠത്തില്‍ നാം ചര്‍ച്ച ചെയ്യുക. ഇനിയുള്ള ചര്‍ച്ചുകളിലെല്ലാം നാം പരിഗണിക്കുക ആസുത്രിത (Ex-ante) ചരങ്ങളെക്കുറിച്ചാണ്.
ആസൂത്രിത അഗ്രഗേറ്റ് ഡിമാന്റ് (Ex-ante Aggragate Demand) ആസൂത്രിത അഗ്രഗേറ്റ് ഡിമാന്റ് എന്നാല്‍ ഒരു സമ്പദ് വ്യവസ്ഥയിലെ അന്തിമ സാധനങ്ങളുടെയും സേവനങ്ങളുടെയും പ്രതീക്ഷിക്കുന്ന മൊത്തം ഡിമാന്റ് എന്നാണര്‍ത്ഥം. ഇത് ഒരു സമ്പദ് വ്യവസ്ഥയിലെ മൊത്തം സാധനങ്ങളിന്മേലും സേവനങ്ങളിന്മേലും സമൂഹം ഒരു വര്‍ഷം ചെല വിടുമെന്ന് നാം പ്രതീക്ഷിക്കുന്ന തുകയാണ്. അതായത് അഗ്രഗേറ്റ് ഡിമാന്റ് എന്നതും സമ്പദ് വ്യവസ്ഥയിലെ മൊത്തം ചെലവ് എന്നതും ഒന്നു തന്നെയാണ്.
കഴിഞ്ഞ അദ്ധ്യായത്തിൽ സമ്പദ് വ്യവസ്ഥയിലെ ദേശീയ വരുമാന കണക്കെടുപ്പില്‍ ചെലവുരീതിയെക്കുറിച്ച് നാം പഠിച്ചു. അത് expost അര്‍ത്ഥത്തിലാണ് നാം കണ്ടത്. അവിടെ ദേശീയവരുമാനത്തിലെ ((GDP)യുടെ മൊത്തം ചെലവ് = C + I + G + (X – M) എന്നു നാം കണ്ടു. അതായത് expost അര്‍ത്ഥത്തില്‍ ദേശീയ വരുമാനത്തില്‍ ചെലവിന്റെ ഘടകങ്ങള്‍,
- 1) കുടുംബങ്ങളുടെയും സ്ഥാപനങ്ങളുടെയും അന്തിമ ഉപഭോഗ ചെലവ്
- 2) സ്വകാര്യ അന്തിമ നിക്ഷേപച്ചെലവ്
- 3) അന്തിമ ഗവണ്‍മെന്റ് ചെലവ്
- 4) അറ്റകയറ്റുമതി
ഇവതന്നെയാണ് ആസൂത്രിത (exante) അര്‍ത്ഥത്തിലെ മൊത്തം ചെലവിന്റെ ഘടകങ്ങളും.
അതിനാല്‍ നാലു മേഖലകളിലുള്ള സമ്പദ്‌വ്യവസ്ഥയില്‍ അഗ്രഗേറ്റ് ഡിമാന്റിന്റെ ഘടകങ്ങള്‍.
- 1) ആസൂത്രിത സ്വകാര്യ അന്തിമ ഉപഭോഗ ചെലവ്
- 2) ആസൂത്രിത സ്വകാര്യ അന്തിമ നിക്ഷേപ ചെലവ്
- 3) ആസുത്രിത ഗവണ്‍മെന്റ് ചെലവ് ആസൂത്രിത അറ്റകയറ്റുമതി
ഈ അദ്ധ്യായത്തിൽ നമ്മുടെ ചര്‍ച്ച രണ്ടു മേഖലകള്‍ മാത്രമുള്ള സമ്പദ് വ്യവസ്ഥയെക്കുറിച്ചാണ്. അതായത് ഇവിടെ കുടുംബങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവ മാത്രമേയുള്ളു. അതിനാല്‍ ഇവിടെ ആസുത്രിത അഗ്രഗേറ്റ് ഡിമാന്റിന്റെ ഘടകങ്ങള്‍.
- 1) ആസൂത്രിത സ്വകാര്യ അന്തിമ ഉപഭോഗച്ചെലവ്
- 2) ആസൂത്രിത സ്വകാര്യ അന്തിമ നിക്ഷേപ ചെലവ് എന്നിവയാണ്
ആസൂത്രിത സ്വകാര്യ അന്തിമ ഉപഭോഗച്ചെലവ് (Planned – (exante) private final consumption expenditure ) ആസൂത്രിത സ്വകാര്യ അന്തിമ ഉപഭോഗച്ചെലവിന്റെ സിംഹഭാഗവും ഉണ്ടാവുക കുടുംബങ്ങളില്‍ നിന്നാണ്. കുടുംബങ്ങള്‍ അവയുടെ വരുമാനത്തിന്റെ ഒരു ഭാഗം ഉപഭോഗം (C) ചെയ്യുന്നു. മറ്റൊരു ഭാഗം സമ്പാദ്യമായി സൂക്ഷിക്കുന്നു (S ).
Y = C + S
C = f(Y)
ΔY = ΔC + ΔS
ΔY = വരുമാനത്തിലെ മാറ്റം
ΔC = ഉപഭോഗത്തിലെ മാറ്റം
ΔS = സമ്പാദ്യത്തിലെ മാറ്റം
അതായത് വരുമാന വര്‍ദ്ധനവിന്റെ ഒരു നിശ്ചിത ശതമാനം മാത്രമാണ് ഉപഭോഗത്തിനുവേണ്ടി ചെലവഴിക്കുക. ഉപഭോഗ മാറ്റവും വരുമാന മാറ്റവും തമ്മിലുള്ള അനുപാതത്തെ സീമാന്ത ഉപഭോഗ പ്രവണത (Marginal Propensity to Consume – MPC ) എന്നുപറയുന്നു.
\(\mathbf{MPC\,=\frac{ΔC}{ΔY}}\) = c
S = Y – C
MPC യെ സൂചിപ്പിക്കുക “c” എന്ന അക്ഷരം കൊണ്ടാണ്.
\({MPC\,=\frac{ΔC}{ΔY}}\)
\({=\frac{60}{100 }}\)
\({=\,.6}\)
ഇവിടെ മറ്റൊരു കാര്യം പരിഗണിക്കേണ്ടതാണ്. വരുമാനം പൂജ്യമാണെങ്കില്‍ പോലും സമ്പദ് വ്യവസ്ഥയില്‍ ഉപഭോഗം നടക്കും. അതിനായി പഴയ സമ്പാദ്യം ഉപയോഗിക്കുകയോ കടം വാങ്ങി ഉപഭോഗം നടത്തുകയോ ചെയ്യും. വരുമാനം പൂജ്യം ആവുമ്പോഴത്തെ ഉപഭോഗത്തെ സ്വതന്ത്ര ഉപഭോഗം (Autonomous Consumption) എന്ന് വിളിക്കുന്നു. സ്വതന്ത്ര ഉപഭോഗത്തെ C എന്ന അക്ഷരംകൊണ്ട് സൂചിപ്പിക്കാം.
വരുമാനവും ഉപഭോഗവും തമ്മിലുള്ള ബന്ധം പോസിറ്റീവാണ്. വരുമാനം കൂടിയാല്‍ ഉപഭോഗം കൂടും. വരുമാനം കുറഞ്ഞാല്‍ ഉപഭോഗം കൂറയും. ഇവ തമ്മിലുള്ള ബന്ധം ആനുപാതികമാണെങ്കില്‍ (proportional) ഈ ബന്ധത്തെ C = cY എന്നെഴുതാം. ഈ ഏകുദത്തില്‍ വരുമാനം “0” ആയാല്‍ ഉപഭോഗവും “0″ ആണ്. എന്നാല്‍ ഒരു സമ്പദ് വ്യവസ്ഥയില്‍ വരുമാനം പൂജ്യം ആയാല്‍ പോലൂം ഉപഭോഗം നടക്കുന്നുവെന്ന് നമുക്കറിയാം. അതുകൂടി ഉള്‍പ്പെടുത്തി ഉപഭോഗ ഏകദത്തെ,
C = C + cY
സമ്പാദ്യമാറ്റവും വരുമാന മാറ്റവും തമ്മിലുള്ള അനുപാതത്തെ MPS എന്ന് വിളിക്കുന്നു.
\(\mathbf{MPS\,=\frac{ΔS}{ΔY}}\) = S
MPC + MPS = 1 ആയിരിക്കുകയും ചെയ്യും. MPS = 1 – MPC, MPC = 1 – MPS
Y = C + S
S = Y – C ആയതിനാൽ ,
\({S\,=\frac{Δ(Y\,-\,C)}{ΔY}}\)
ΔY = ΔC + ΔS
\(\frac{ΔY}{ΔY}\) = \(\frac{ΔC + ΔS}{ΔY}\)
1 = \(\frac{ΔC}{ΔY}\) + \(\frac{ΔS}{ΔY}\)
MPC + MPS = 1
∴ MPC = 1 – MPS
MPS = 1 – MPC
ശരാശരി ഉപഭോഗ പ്രവണത (APC) യും ശരാശരി സമ്പാദ്യ പ്രവണതയും (APS) വരുമാനം കൂടുമ്പോള്‍ ഉപഭോഗവും കൂടുമെന്ന് നാം കണ്ടു. ഉപഭോഗവും വരുമാനവും തമ്മിലുള്ള അനുപാതത്തെ ശരാശരി ഉപഭോഗ പ്രവണത എന്നു പറയുന്നു.
\(\mathbf{APC\,=\frac{C}{Y}}\)
\(\mathbf{APS\,=\frac{S}{Y}}\)
Y = C + S
1 = \(\frac{C}{Y}\) + \(\frac{S}{Y}\)
1 = APC + APS
APC + APS = 1APS = 1 – APCAPC = 1 – APS
Table 10.1 | ||||||
---|---|---|---|---|---|---|
Y | C | S | APC | APS | ||
100 | 120 | -20 | 1.2 | -.2 | ||
200 | 180 | 20 | .9 | .1 | ||
300 | 240 | 60 | .8 | .2 | ||
400 | 300 | 100 | .75 | .25 |
APC യുടെ വില ഒന്നില്‍ കൂടാമെന്നതും APS നെഗറ്റീവാകാമെന്നതും പ്രത്യേകം ശ്രദ്ധിക്കുക.
ഒരു സമ്പദ്വ്യവസ്ഥയിലെ MPC .8 ആയാല്‍ അവിടുത്തെ MPS കണ്ടെത്തിയിരിക്കുന്നത് ശ്രദ്ധിക്കുക .
MPS = 1 – MPC
MPS = 1 – .8 = .2
ഒരു സമ്പദ് വ്യവസ്ഥയിലെ സ്വതന്ത്ര ഉപഭോഗം 100, MPC – .6 ആയാല്‍
- 1) അവിടുത്തെ ഉപഭോഗ ഏകദം കണ്ടെത്തിനോക്കാം.
- 2) വരുമാനം 0, 100, 200, 300, 400 ഇവ ആകുമ്പോഴത്തെ ഉപഭോഗവും സമ്പാദ്യവും കണ്ടെത്തിയിരിക്കുന്നത് ശ്രദ്ധിക്കുക.
- 1) C = 100, c (MPC) = .6
∴ ഉപഭോഗ ഏകദം = C+ cY
C = 100 + .6Y
- 2)
Table 10.2 Y C S = Y – C 0 C = 100 + .6 × 0 = 100 -100 100 C = 100 + .6 × 100 = 160 -60 200 C = 100 + .6 × 200 = 220 -20 300 C = 100 + .6 × 300 = 280 20 400 C = 100 + .6 × 400 = 340 60
ആസൂത്രിത നിക്ഷേപം (Ex-ante Investment) ഒരു സമ്പദ്‌വ്യവസ്ഥയിലെ ഉല്പാദകരുടെ ഇന്‍വെന്ററിയിലെ വര്‍ദ്ധനവിനെയും നിലവിലുള്ള മൂലധന ആസ്തികളുടെ (റോഡുകള്‍, മെഷീനറികള്‍, കെട്ടിടങ്ങള്‍) ശേഖരത്തിലുണ്ടാകുന്ന മാറ്റത്തെയും നിക്ഷേപം എന്നു നിര്‍വചിക്കാം.
നിക്ഷേപം സമ്പദ്‌വ്യവസ്ഥയുടെ ഉൽപാദിപ്പിക്കാനുള്ള കഴിവിനെ വര്‍ദ്ധിപ്പിക്കുന്നു. ഒരു രാജ്യത്തിന്റെ വളര്‍ച്ച നിക്ഷേപത്തെ ആശ്രയിച്ചിരിക്കുന്നു.
ഉല്പാദകരുടെ നിക്ഷേപ തീരുമാനങ്ങള്‍ പ്രധാനമായും കമ്പോള പലിശ നിരക്കിനെയും MEC യേയും ആശ്രയിച്ചിരിക്കുന്നു. പക്ഷേ ഇവിടെ കാര്യങ്ങള്‍ ലളിതമാക്കുവാന്‍ നാം ഉല്പാദക യൂണിറ്റുകളുടെ ആസൂത്രിത നിക്ഷേപം ഒരു സ്ഥിര സാംഖ്യ I ആണെന്ന് സങ്കല്‍പിക്കുന്നു.
I = I
ഒരു അധിക യൂണിറ്റ് നിക്ഷേപത്തില്‍ നിന്നുമുള്ള അധിക വരുമാനത്തെയാണ് MEC എന്നു പറയുക.
അന്തിമ വസ്തുക്കള്‍ക്കുള്ള ആസുത്രിത അഗ്രഗേറ്റ് ഡിമാന്റ് (Ex-ante aggragate demand for final goods) അഗ്രഗേറ്റ് ഡിമാന്റ് എന്നാല്‍ സാധനങ്ങളോ സേവനങ്ങളോ വാങ്ങുവാന്‍ സമൂഹം ചെലവിടുന്ന മൊത്തം തുകയാണ്. ഗവണ്‍മെന്റോ വിദേശ ബന്ധമോ ഇല്ലാത്ത ഒരു സമ്പദ് വ്യവസ്ഥയെക്കുറിച്ച് ചിന്തിക്കുക. അത്തരം വിമേഖലാ സമ്പദ് വ്യവസ്ഥയില്‍ അന്തിമവസ്തുക്കള്‍ക്കുള്ള ആസുത്രിത മൊത്തം ഡിമാന്റ് (AD) എന്നത് ആസുത്രിത ഉപഭോഗ ഡിമാന്റിന്റെയും (C) ആസൂത്രിത നിക്ഷേപ ഡിമാന്റിന്റെയും (I) തുകയായിരിക്കും.
അതായത്
AD = C + I
എന്നാല്‍
C = C + cY
I = I
AD = C + cY + I
AD = C + I + cY
C, I എന്നിവ സ്വതന്ത്രഘടകങ്ങളാണ്.
A = C + I എന്നെടുത്താല്‍
AD = A + cY
ഇതാണ് രണ്ടു മേഖലകള്‍ മാത്രമുള്ള സമ്പദ് വ്യവസ്ഥയിലെ അഗ്രഗേറ്റ് ഡിമാന്റ് കര്‍വിന്റെ സമവാക്യം. അഗ്രഗേറ്റ് ഡിമാന്റ് കര്‍വ് വരയ്ക്കാന്‍ ‘x’അക്ഷത്തില്‍ വരുമാനവും ‘y’ അക്ഷത്തില്‍ AD യുടെ അളവുമെടുക്കണം.
ഒരു സമ്പദ് വ്യവസ്ഥയിലെ ഉപഭോഗ ഏകദം C = 1OO + .8Y. നിക്ഷേപം = 10 ആയാല്‍ അവിടുത്തെ അഗ്രഗേറ്റ് ഡിമാന്റിന്റെ സമവാക്യം കണ്ടെത്തിയിരിക്കുന്നത് ശ്രദ്ധിക്കുക.
C = 100 + .8Y
I = 10
∴ AD = C + I
= 100 + .8Y + 10
AD = 110 + .8Y
- 1) അവിടുത്തെ അഗ്രഗേറ്റ് ഡിമാന്റ് കര്‍വ് എത്രയാണെന്ന് നോക്കാം.
- 2) വിവിധ വരുമാന ലെവലുകളിലെ അഗ്രഗേറ്റ് ഡിമാന്റ് കണ്ടെത്തിയിരിക്കുന്നത് ശ്രദ്ധിക്കുക.
- 3) അഗ്രഗേറ്റ് ഡിമാന്റ് കര്‍വ് വരക്കാം.
- 1) C = 65 + .75Y
Ī = 35
AD = C + I
C = 65 + .75Y + 35
- 2)
Table 10.3 Y AD = 100 + .75Y 0 AD = 100 + .75 × 0 = 100 100 AD = 100 + .75 × 100 = 175 200 AD = 100 + .75 × 200 = 250 300 AD = 100 + .75 × 300 = 325 400 AD = 100 + .75 × 400 = 400 500 AD = 100 + .75 × 500 = 475 - 3)
രണ്ടു മേഖലകളുള്ള ഒരു സമ്പദ് വ്യവസ്ഥയിലെ അഗ്രഗേറ്റ് ഡിമാന്റ് എന്നത്
AD = C + I
( C = C + cY, I = I ) AD = C + I + cY
ഇവിടേയ്ക്ക് ഗവണ്‍മെന്റു കൂടി കടന്നു വരുന്നുവെന്ന് കരുതുക. അപ്പോള്‍ ഗവണ്‍മെന്റ് സാധനങ്ങളും സേവനങ്ങളും വാങ്ങുവാന്‍ വേണ്ടി ചെലവിടുന്ന തുക (G) അഗ്രഗേറ്റ് ഡിമാന്റിന്റെ ഭാഗമാകും. അതുപോലെ തന്നെ ഗവണ്‍മെന്റ് ഈടാക്കുന്ന നികുതികള്‍ കുടുംബങ്ങളുടെയും ഉല്പാദക യൂണിറ്റുകളുടെയും വരുമാനം കുറയ്ക്കും. ഗവണ്‍മെന്റ് നല്‍കുന്ന സബ്സിഡികള്‍, പെന്‍ഷനുകള്‍ തുടങ്ങിയ ട്രാന്‍സ്ഫര്‍ പേയ്മെന്റുകള്‍ വരുമാനം കൂട്ടുകയും ചെയ്യും. അതിനാല്‍ കുടുംബങ്ങളുടെയും ഉല്പാദക യൂണിറ്റുകളുടെയും വിനിയോഗ വരുമാനമെന്നത്
YD = Y – T + TR ആയിരിക്കും.
T – നികുതി TR – ട്രാന്‍സ്ഫര്‍ പേയ്മെന്റുകൾ.
മൂന്നു മേഖലകളുള്ള സമ്പദ് വ്യവസ്ഥയിലെ അഗ്രഗേറ്റ് ഡിമാന്റ്
AD = C + I + G
= C + c(Y – T + TR) + I + G
= C + cY – cT + cTR – cT + cY
ഇതില്‍ ( C + I + G + cTR – cT) എന്നത് സ്വതന്ത്രഘടകമാണ്. c എന്നത് ചരിവുമാണ്.
ഉല്പന്ന കമ്പോളം – ഹൃസ്വകാലയളവിൽ വില സ്ഥിരമായിരിക്കുമ്പോള്‍ സമ്പദ് വ്യവസ്ഥയിലെ വില സ്ഥിരമായിരിക്കാന്‍ വേണ്ടി ഉപഭോക്താക്കള്‍ ഡിമാന്റ് ചെയ്യുന്ന മുഴുവന്‍ സാധനങ്ങളും ഉല്പാദകര്‍ സപ്ലെ ചെയ്യുന്നുവെന്ന് നാം സങ്കൽപിച്ചിരിക്കുന്നു. (ഈ സങ്കല്പമില്ലെങ്കില്‍ സപ്ലെ ചെയ്യപ്പെടുന്ന സാധനത്തിന്റെ അളവിനേക്കാള്‍ ഡിമാന്റ് കൂടുകയോ കുറയുകയോ ചെയ്യുകയും അവിടെ അധിക ഡിമാന്റ്, അധിക സപ്ലെ എന്നീ സാഹചര്യങ്ങള്‍ ഉണ്ടാവുകയും അവിടെ വിലയില്‍ വ്യത്യാസമുണ്ടാവുകയും ചെയ്യും.) അതായത് പൊതുവിലനിലവാരവുമായി നോക്കുമ്പോള്‍ അഗ്രഗേറ്റ് സപ്ലെ കര്‍വ് പൂര്‍ണ്ണ ഇലാസ്തികമായിരിക്കും. അതായത് ‘X’ അക്ഷത്തിന് സമാന്തരമായിരിക്കും.
അഗ്രഗേറ്റ് ഡിമാന്റ് കര്‍വ് പൊതുവില നിലവാരവുമായി നോക്കുമ്പോള്‍ താഴേക്ക് ചരിഞ്ഞിരിക്കുന്ന ഒരു കര്‍വാണ്. സമ്പദ് വ്യവസ്ഥയിലെ പൊതുവിലനിലവാരം സ്ഥിരമായിരിക്കുമ്പോള്‍ സന്തുലിത വരുമാനത്തെ നിര്‍ണ്ണയിക്കുന്ന ഒരേ ഒരു ഘടകം അഗ്രഗേറ്റ് ഡിമാന്റ് മാത്രമാണ്. അതായത് ഹൃസ്വകാല അഗ്രഗേറ്റ് സപ്ലെ കര്‍വ് പൂര്‍ണ്ണ ഇലാസ്തികമായതിനാല്‍ സ്ഥിരവിലയിലുള്ള അഗ്രഗേറ്റ് ഡിമാന്റാണ് സന്തുലിത വരുമാനം നിര്‍ണ്ണയിക്കുക. ഈ തത്വത്തെ ഫലപ്രദ ഡിമാന്റ് തത്വം (Effective Demand Principle) എന്നറിയപ്പെടുന്നു. ചിത്രം ശ്രദ്ധിയ്ക്കുക. ഇവിടെ AD1 ആണ് അഗ്രഗേറ്റ് ഡിമാന്റ് കര്‍വ് . Y1 ആണ് ആദ്യ സന്തുലിത വരുമാനം. അഗ്രഗേറ്റ് ഡിമാന്റ് AD2 ആയി കുറഞ്ഞപ്പോള്‍ സന്തുലിത വരുമാനം Y2 ആയി കുറഞ്ഞു.ഹൃസ്വകാലയളവില്‍ സമ്പദ് വ്യവസ്ഥയില്‍ അധിക ഡിമാന്റോ അധിക സപ്ലെയോ ഉണ്ടായാല്‍ സമ്പദ് വ്യവസ്ഥയിലെ ഉല്പാദകര്‍ ഉല്പാദനം കൂട്ടിയോ കുറച്ചോ ഇതിനെ നേരിടും. സമ്പദ് വ്യവസ്ഥയിലെ പൊതുവിലനിലവാരം ഉയരുക ഉല്പാദകരുടെ ഈ പ്രവര്‍ത്തനം സമ്പദ് വ്യവസ്ഥയിലെ അധിക ഡിമാന്റോ അധിക സപ്ലെയോ ഇല്ലാതാക്കാന്‍ കഴിയാതെ വരുമ്പോള്‍ മാത്രമാണ്. അതിനാല്‍ പൊതുവില നിലവാരം മാറുക ദീര്‍ഘകാലയളവില്‍ മാത്രമാണ്.
അഗ്രഗേറ്റ് സപ്ലെ (Aggragate Supply) അഗ്രഗേറ്റ് സപ്ലെ എന്നത് മൊത്തം ദേശീയോല്പന്നമാണ്. അതായത് ഇത് സമ്പദ് വ്യവസ്ഥയിലെ മൊത്തം സാധന സേവനങ്ങളുടെ മൊത്തം സപ്ലെ സൂചിപ്പിക്കുന്നു.
AS = Y
AS – ആസൂത്രിത അഗ്രഗേറ്റ് സപ്ലെ
Y – മൊത്തം ദേശീയോല്പന്നം
വിലനിലവാരവും, സാങ്കേതിക വിദ്യയും വേതനനിരക്കുമെല്ലാം സ്ഥിരമായതിനാല്‍ സമ്പദ് വ്യവസ്ഥയിലെ ‘AS’ കര്‍വ് എന്നത് ദേശീയ വരുമാനവുമായി 45º ഉണ്ടാക്കുന്ന ഒരു കര്‍വാണ്.
സന്തുലിത വരുമാന നിര്‍ണ്ണയം ഒരു സമ്പദ് വ്യവസ്ഥ സന്തുലിതാവസ്ഥയിലാവുക അഗ്രഗേറ്റ് ഡിമാന്റും അഗ്രഗേറ്റ് സപ്ലെയും തുല്യമാവുമ്പോഴാണ്. അതായത് സമ്പദ് വ്യവസ്ഥയില്‍ ഉല്പാദിപ്പിക്കപ്പെട്ട സാധനസേവനങ്ങളുടെ പണമൂല്യവും (Y) അതു വാങ്ങുന്നതിനുവേണ്ടിയുള്ള ചെലവും (AD) തുല്യമാവുമ്പോഴാണ്. അതിനാല്‍ സന്തുലിതാവസ്ഥയില്‍
Y = AD
രണ്ടു മേഖലകള്‍ മാത്രമുള്ള സമ്പദ്‌വ്യവസ്ഥയില്‍
Y = AD
AD = C + I
AD = C + I + cY
= A + cY
Y = A + cY
Y – cY = A
Y(1 – c) = A
Y = \(\frac{\bar{A}}{1 – c}\)
A = C + I
സന്തുലിത വരുമാനത്തെ Y* എന്ന് സൂചിപ്പിച്ചാല്‍ സന്തുലിത വരുമാനം,
Y* = \(\frac{\bar{A}}{1 – c}\) = \(\frac{\bar{C}\,+\,\bar{I}}{1 – c}\)
ചിത്രത്തില്‍ Y* ആണ് സന്തുലിത വരുമാനം. A + cY എന്നത് അന്തിമ സാധനങ്ങളുടെ ആസൂത്രിത ഡിമാന്റിനെ സൂചിപ്പിക്കുന്നു. അന്തിമ സാധനങ്ങളുടെ ആസൂത്രിത ഡിമാന്റും ആസുത്രണ സപ്ലെയും തുല്യമാകുന്നത് വരുമാനം സന്തുലിതാവസ്ഥയില്‍ എത്തുമ്പോള്‍ മാത്രമാണ്. അതായത് Y* വരുമാനത്തില്‍ മാത്രമാണ്.
അധികഡിമാന്റും അധിക സപ്ലെയും ചിത്രം ശ്രദ്ധിയ്ക്കുക.
വരുമാനം Y1 ആകുമ്പോള്‍ അന്തിമസാധനങ്ങളുടെ ആസൂത്രിത സപ്ലെ എന്നത് ആസൂത്രിത ഡിമാന്റിനേക്കാള്‍ കുറവാണ്. ഇത് അധിക ഡിമാന്റിന്റെ (excess demand) സാഹചര്യമാണ്. ഇത് ഇന്‍വെന്ററിയുടെ കുറവിലേക്ക് നയിക്കുന്നു.
വരുമാനം Y2 ആകുമ്പോള്‍ അവിടെ അന്തിമസാധനങ്ങളുടെ ആസൂത്രിത സപ്ലെ എന്നത് ആസൂത്രിത ഡിമാന്റിനേക്കാള്‍ കൂടുതലാണ്. ഇത് അധിക സപ്ലെയുടെ സാഹചര്യമാണ്. അതായത് അവിടെ ഉല്പാദിപ്പിച്ച സാധനങ്ങള്‍ വിറ്റഴിയാതെ വരാം. അതിനാല്‍ അവിടെ ഇന്‍വെന്ററിയില്‍ ആസൂത്രിതമല്ലാത്ത വര്‍ദ്ധനവ് ഉണ്ടാവുന്നു.
Y* = \(\frac{\bar{C}\,+\,\bar{I}}{1 – c}\)
C = 100
I = 50
c = .75
Y* = \(\frac{{100}\,+\,{50}}{1 – .75}\)
Y* = \(\frac{150}{.25}\)
= 600
Y* = \(\frac{\bar{C}\,+\,\bar{I}}{1 – c}\)
C = 125
I = 80
c = .8
Y* = \(\frac{{125}\,+\,{80}}{1 – .8}\)
Y* = \(\frac{205}{.2}\)
= 1025
ഒരു സമ്പദ്‌വ്യവസ്ഥയിലെ ഉപഭോഗ ഏകദം C = 20 + .6Y. അവിടെ നിക്ഷേപം 30 ആയാല്‍
- 1) സന്തുലിത വരുമാനം
- 2) വരുമാനം 100 ആയാല്‍ അഗ്രഗേറ്റ് ഡിമാന്റിന് എന്തു സംഭവിക്കും. ഈ സാഹചര്യത്തിന് പറയുന്ന പേരെന്ത്?
- 3) വരുമാനം 150 ആയാല്‍ അഗ്രഗേറ്റ് ഡിമാന്റിന് എന്തു സംഭവിക്കും. ഈ സാഹചര്യത്തിന് പറയുന്ന പേരെന്ത്?
- 1) AD = C + I = 20 + .6Y + 30 = 50 + .6Y AD = 50 + .6Y സന്തുലിതാവസ്ഥയില്‍ Y = 50 + .6Y Y – .6Y = 50 .4Y = 50 Y = \(\frac{50}{.4}\) = 125 or Y* = \(\frac{\bar{C}\,+\,\bar{I}}{1 – c}\) Y* = \(\frac{{20}\,+\,{30}}{1 – .6}\) Y* = \(\frac{50}{.4}\) = 125
- 2) AD = 50 + .6Y Y = 100 ആകുമ്പോള്‍ AD = 50 + .6 × 100 = 110
- 3) AD = 50 +.6Y, Y = 150 ആയാല്‍ AD = 50 + .6 × 150 = 140
ഒരൂ സമ്പദ്‌വ്യവസ്ഥയിലെ സ്വതന്ത്രഘടകങ്ങളിലെ മാറ്റം സന്തൂലിതാവസഥയിലുണ്ടാക്കുന്ന മാറ്റം ഒരു സമ്പദ്‌വ്യവസ്ഥയിലെ ഉപഭോഗ ഏകദം C = C + cY യും ചെലവ് I + I ഉം ആയാല്‍ ആ സമ്പദ്‌വ്യവസ്ഥയിലെ അഗ്രഗേറ്റ് ഡിമാന്റ് കര്‍വ് എന്നത് AD1 = C + I + cY
AD1 = A1 + cY
— (1)ഇവിടെ സ്വതന്ത്ര ഘടകങ്ങളിലൊന്നായ I കൂടുന്നുവെന്ന് (ΔI) വിചാരിക്കുക. അപ്പോള്‍ പുതിയ അഗ്രഗേറ്റ് ഡിമാന്റ് കര്‍വ്
AD2 = C + cY (I + ΔI)
AD1 = C + (I + ΔI) + cY
AD2 = A2 + cY
— (2)ഇവിടെ A2 = C + (I + ΔI)
സമവാക്യം (1), (2) താരതമ്യം ചെയ്യുക. ഇവിടെ അഗ്രഗേറ്റ് ഡിമാന്റ് കര്‍വിന്റെ ചരിവില്‍ (c) മാറ്റമില്ല. സ്വതന്ത്ര ഘടകത്തില്‍ മാത്രമാണ് മാറ്റമുണ്ടാകുക. അതിനാല്‍ പുതിയ അഗ്രഗേറ്റ് ഡിമാന്റ് കര്‍വ് ആദ്യത്തെ അഗ്രഗേറ്റ് ഡിമാന്റ് കര്‍വിന് സമാന്തരമായി മുകളിലായിരിക്കും. ഒരു നിശ്ചിത ഓട്ട്പുട്ട് ലെവലിലെ AD1 ഉം AD2 യും തമ്മിലുള്ള വ്യത്യാസം ΔI യ്ക്ക് തുല്യമായിരിക്കുകയും ചെയ്യും. താഴെ നൽകിയ ഗ്രാഫ് ശ്രദ്ധിയ്ക്കുക.
- 1) അഗ്രഗേറ്റ് ഡിമാന്റിന്റെ സമവാക്യം രൂപീകരിച്ച് കര്‍വ് വരയ്ക്കുക.
- 2) നിക്ഷേപം 20 രൂപ കൂടി കൂടിയാല്‍ പുതിയ അഗ്രഗേറ്റ് ഡിമാന്റിലുണ്ടാകുന്ന മാറ്റം ഗ്രാഫ് വരച്ച് കണ്ടെത്തുക.
- 1) C = 100 + .8Y
∴ AD1 = C + I
= 100 + .8Y + 50
AD1 = 150 + .8Y
ഇവിടെ A1 = 150, c = .8
താഴെ നൽകിയ പോലെ പട്ടിക രൂപീകരിച്ച് ഗ്രാഫ് വരയ്ക്കാം
Table 10.4 Y AD = 150 + .8Y 0 AD = 150 + .8 × 0 = 150 100 AD = 150 + .8 × 100 = 230 200 AD = 150 + .8 × 200 = 310 - 2) C = 100 + .8Y
∴ AD2 = C + I
= 100 + .8Y + 50 + ΔI
= 100 + .8Y + 50 + 20
= 100 + .8Y + 70
AD2 = 170 + .8Y
ഇവിടെ A2 = 170, c = .8
താഴെ നൽകിയ പോലെ പട്ടിക രൂപീകരിച്ച് ഗ്രാഫ് വരയ്ക്കാം
Table 10.5 Y AD = 170 + .8Y 0 AD = 170 + .8 × 0 = 170 100 AD = 170 + .8 × 100 = 250 200 AD = 170 + .8 × 200 = 330 - ഒരു സമ്പദ്‌വ്യവസ്ഥയില്‍ C = 30 + .78Y I = 25 ആയാല്‍ ,
- 1) ) AD കര്‍വിന്റെ സമവാക്യം രൂപീകരിക്കുക
- 2) നിക്ഷേപം 10 രൂപ കുറഞ്ഞാല്‍ AD കര്‍വിലുണ്ടാകുന്ന മാറ്റം ഗ്രാഫ് വരച്ച് കണ്ടെത്തുക
- 1) AD = 55 + .75Y
- 2) AD = 45 + .75Y
അതായത് നിക്ഷേപത്തില്‍ ΔI വര്‍ദ്ധനവുണ്ടായപ്പോള്‍ സന്തൂലിതാവസ്ഥയിലെ അഗ്രഗേറ്റ് ഡിമാന്റും, സന്തുലിത വരുമാനവും ΔI യിലൂപരിയായി വര്‍ദ്ധിച്ചു.
അതായത് നിക്ഷേപത്തിലെ വര്‍ദ്ധനവ്
ΔI = E1F = E2J
അഗ്രഗേറ്റ് ഡിമാന്റിലെ വര്‍ദ്ധനവ് = E2G, സന്തുലിത വരുമാനത്തിലെ വര്‍ദ്ധനവ് = E1G. നിക്ഷേപത്തിലുണ്ടായ വര്‍ദ്ധനവിനേക്കാള്‍ കൂടുതലാണ് അഗ്രഗേറ്റ് ഡിമാന്റിലും സന്തുലിത വരുമാനത്തിലുമുണ്ടായ വര്‍ദ്ധനവ്. ഇതിനു കാരണം മള്‍ട്ടിപ്പയറിന്റെ പ്രവര്‍ത്തനമാണ്.
ഓട്ടോണമസ് ഘടകത്തിലുള്ള മാറ്റം മൂലം സന്തു ലിത ചോദനത്തിലും സന്തുലിത ഉല്പന്നത്തിലുമുള്ള മാറ്റത്തെ നമുക്ക് ഇങ്ങനെ സംഗ്രഹിക്കാം .- a. ഓട്ടോണമസ് ചെലവിൽ വർധനവുണ്ടായാൽ മൊത്ത ചോദന വക്രം സമാന്തരമായി മുകളിലേക്ക് ഷിഫ്റ്റ് ചെയ്യുകയും സന്തുലിത ചോദനവും ഉല്പന്നവും വരുമാനവും വർധിക്കുകയും ചെയ്യുന്നു .
- b. ഓട്ടോണമസ് ചെലവിൽ കുറവുണ്ടായാൽ മൊത്ത ചോദന രേഖ സമാന്തരമായി താഴേക്ക് ഷിഫ്റ്റ് ചെയ്യുകയും തത്ഫലമായി സന്തുലിത ചോദനവും ഉല്പന്നവും കുറയുകയും ചെയ്യുന്നു .
- ഒരു സമ്പദ് വ്യവസ്ഥയുടെ ഉപഭോഗ ധർമം C = 20 + .8Y ഉം നിക്ഷേപ ചെലവ് I = Ī = 20 ഉം ആണെന്ന് കരുതുക . AD1 = 20 + .8Y + 20 = 40 + .8Y സന്തുലിതാവസ്ഥയിൽ ,
Y = AD1 Y = 40 + .8Y Y – .8Y = 40 .2Y = 40 Y = \(\frac{40}{.2}\) സന്തുലിത ഉല്പന്നം Y*1 = 200
AD2 = AD1 + 10 = 40 + .8Y + 10 = 50 + .8Y സന്തുലിതാവസ്ഥയിൽ Y = 50 + .8Y Y – .8Y = 50 Y = \(\frac{50}{.2}\) സന്തുലിത ഉല്പന്നം Y*2 = 250
MPC യിലെ വ്യതിയാനം സന്തുലിത ചോദനത്തിൽ ഉണ്ടാക്കുന്ന ഫലം ( Effect of MPC on Equilibrium Demand ) AD = A + cY എന്ന മൊത്ത ചോദന രേഖയിലെ ഘടകങ്ങളാണ് ഓട്ടോണമസ് ഘടകവും MPC യും . AD രേഖയെ സ്വാധീനിക്കുന്ന രണ്ടാമത്തെ ഘടകമായ c ൽ മാറ്റമുണ്ടാകുമ്പോൾ AD രേഖ മുകളിലേക്ക് അല്ലെങ്കിൽ താഴേക്ക് ആടും . MPC ൽ ഒരു വർധനവ് സംഭവിച്ചാൽ AD രേഖയുടെ ചെരിവ് വർധിക്കുകയും അത് മുകളിലേക്ക് ആടുകയും ചെയ്യുന്നു . ഇത് താഴെ നൽകിയ ഡയഗ്രത്തിൽ കാണിച്ചിരിക്കുന്നു .
DiagramAD1 = A + c1Y , MPC വർധിക്കുന്നതിനു മുമ്പുള്ള AD രേഖയാണ് . MPC c2 ആയി വർധിച്ചപ്പോഴുള്ള AD രേഖയാണ് AD2 = A + c2Y . c2 > c1 ആയതുകൊണ്ട് മൊത്തം ചോദന രേഖ ഡയഗ്രത്തിൽ കാണുന്നതുപോലെ AD2 ആയി മുകളിലേക്ക് ആടുന്നു . MPC യുടെ മൂല്യം c1 ൽ നിന്ന് c2 ആയി വർധിച്ചതിന്റെ ഫലമായി സന്തുലിത ബിന്ദു E1 ൽ നിന്ന് E2 ലേക്ക് മാറുന്നു . സന്തുലിത ചോദനം AD*1 ൽ നിന്ന് AD*2 ആയി വർധിച്ചിരിക്കുന്നു . അപ്പോൾ , പുതിയ സന്തുലിത ഉല്പന്നം Y*1 ൽ നിന്ന് Y*2 ആയി വർധിക്കുന്നു .
- AD രേഖ AD1 = 50 + .5Y ആണെന്ന് കരുതുക . അപ്പോൾ സന്തുലിത ഉല്പന്നം ,
Y*1 = \(\frac{50}{1\,-\,.5}\) = \(\frac{50}{.5}\) = 100
Y*1 = \(\frac{50}{1\,-\,.8}\) = \(\frac{50}{.2}\) = 250
Diagram-
MPC യിലെ മാറ്റത്തിന്റെ ഫലം ഇങ്ങനെ സംഗ്രഹിക്കാം :
- MPC വർധിച്ചാൽ AD രേഖ മുകളിലേക്ക് ആടുകയും സന്തുലിത ചോദനവും സന്തുലിത ഉല്പന്നവും വർധിക്കുകയും ചെയ്യുന്നു .
- MPC കുറഞ്ഞാൽ AD രേഖ താഴേക്ക് ആടുകയും സന്തുലിത ചോദനവും ഉല്പന്നവും കുറയുകയും ചെയ്യുന്നു .
ഗുണക പ്രക്രിയ ( Multiplier Mechanism ) ഓട്ടോണമസ് ചെലവിൽ 10 രൂപയുടെ അധിക വർധനവ് ( ΔI = 10 ) മൂലം വരു മാനത്തിൽ 50 അധികം വർധിക്കുകയുണ്ടായി ( ΔY = 50 ) . ഇതിന് കാരണം ഗുണക പ്രഭാവം ( multiplier effect ) ആണ് . ഇത് എങ്ങനെ സംഭവിക്കുന്നുവെന്ന് ചർച്ചചെയ്യാം .
ഗുണക പ്രക്രിയയുടെ പ്രവർത്തനരീതി വളരെ രസകരമാണ് . ഓട്ടോണമസ് ചെലവിൽ വർധനവുണ്ടായാൽ മൊത്തം ചോദനത്തിൽ വർധനവുണ്ടാകുന്നു . ഇത് അധിക ചോദനത്തിന് കാരണമാകുന്നു . നമ്മുടെ ഉദാഹരണത്തിൽ അധിക ഓട്ടോണമസ് ചെലവ് 10 ആയതുകൊണ്ട് Y = AD = 200 രൂപയായിരുന്നതിൽ നിന്ന് മൊത്ത ചോദനം 210 യായി വർധിക്കുന്നു . അതായത് , അധിക ചോദനം 710. ഉല്പാദകർ അവരുടെ ഇൻവെന്ററി കുറച്ചുകൊണ്ട് ഈ അധിക ചോദനത്തെ നേരിടുന്നു . അടുത്ത ഉല്പാദന ചക്രത്തിൽ ഉല്പാദകർ അവരുടെ ഉല്പന്നത്തിന്റെ അളവ് 10 അധികം ഉല്പാദിപ്പിക്കാൻ പദ്ധതിയിടുന്നു . 10 യുടെ സാധനങ്ങൾ ഉല്പാദിപ്പിച്ചപ്പോൾ അത് ഘടക അടവുകളുടെ രൂപത്തിൽ ഉല്പാദന ഘടകങ്ങളുടെ ഉടമസ്ഥർക്ക് വീതിച്ച് കൊടുക്കുന്നു . അപ്പോൾ , ഗുണക പ്രക്രിയയുടെ ആദ്യ റൗണ്ടിൽ ഉല്പാദന ഘടകങ്ങളുടെ വരുമാനം 10 അധികം വർധിക്കുന്നു . ജനങ്ങളുടെ ഉപഭോഗ പ്രവണത , 0.8 ആണ് . അതായത് , ലഭിക്കുന്ന വരുമാനത്തിന്റെ 80 ശതമാനം ഉപഭോഗത്തിനുവേണ്ടി വിനിയോഗിക്കുന്നു . ആളുകൾ 10 യുടെ 0.8 മടങ്ങ് ( .8 × 10 ) രണ്ടാമത്തെ റൗണ്ടിൽ ഉപഭോഗത്തിന് ചെലവഴിക്കുന്നു . അതു കൊണ്ട് , AD 8 × 10 ആയി വർധിക്കുന്നു . വീണ്ടും .8 × 10 നു തുല്യമായ അധിക ചോദനം ഉയർന്നു വരുന്നു . അടുത്ത ഉല്പാദന ചക്രത്തിൽ ഉല്പാദകർ ആസൂത്രിത ഉല്പന്നം വീണ്ടും .8 × 10 കൂടുതലായി വർധിപ്പിക്കുക വഴി സന്തുലിതാവസ്ഥ പുനഃസ്ഥാപിതമാകുന്നു . ഈ ഉല്പാദനം വഴി ഉണ്ടാകുന്ന വരുമാനം ഉല്പാദന ഘടകങ്ങളിലേക്ക് വീണ്ടും വിതരണം ചെയ്യുന്നു . അപ്പോൾ സമ്പദ് വ്യവസ്ഥയുടെ വരുമാനം .8 × 10 ആയി വർധിക്കുന്നു . ഈ പ്രക്രിയ ഇങ്ങനെ നിരവധി റൗണ്ടുകൾ കഴിയുമ്പോൾ പൂജ്യത്തിൽനിന്ന് കൃത്യമായി തിരിച്ചറിയാവുന്ന ഒന്നും തന്നെ ഉല്പന്നത്തിന്റെ മൊത്തം മൂല്യത്തിലേക്ക് നല്കുന്നില്ല എന്ന അവസ്ഥയിൽ എത്തുന്നു . ചോദനം ഇങ്ങനെ കുറഞ്ഞ് കുറഞ്ഞ് പൂജ്യത്തോട് അടുക്കുന്ന ഈ പ്രക്രിയ കൺവേർജന്റ് പ്രോസസ്സ് എന്നറിയപ്പെടുന്നു . ഗുണക പ്രക്രിയയുടെ പ്രവർത്തനത്തിന്റെ വിവിധ റൗണ്ടുകൾ പട്ടിക 10.6 ൽ കൊടുത്തിരിക്കുന്നു .Table 10.6 റൗണ്ടുകൾ ഉപഭോഗം AD AS = Y Round 1 0 10 10 Round 2 .8(10) .8(10) .8(10) Round 3 .82(10) .82(10) .82(10) Round 4 .83(10) .83(10) .83(10) . .
. .
. .
. .
Total 50 50 ΔY = 10 + (.8) 10 + (.8)2 10 + (.8)3 10 + … ∞ = 10 [1 + (.8) + (.8)2 + (.8)3 + …. ∞] = 10 \( \Bigl( \frac{1}{1-.8}\Bigr) \) = 10 \( \Bigl(\frac{1}{.2}\Bigr) \) = 10 × 5 = 50
നിക്ഷേപഗുണകം ( The Investment Multiplier ) ഉല്പന്നത്തിലുണ്ടാകുന്ന മാറ്റത്തിന് ഓട്ടോണമസ് ചെലവിലുണ്ടാകുന്ന മാറ്റത്തോടുള്ള അനുപാതത്തി നാണ് നിക്ഷേപഗുണകം എന്നു പറയുന്നത് . ഗണിത രൂപത്തിൽ ,
നിക്ഷേപഗുണകം = \( \frac{ΔY}{Δ\overline{A}} \) = \( \frac{1}{1\,-\,c} \) = \( \frac{1}{S} \)
സമ്പാദ്യത്തിന്റെ വിരോധാഭാസം ( Paradox of Thrift ) എല്ലാ വ്യക്തികളുടെയും സമ്പാദ്യം വർധിച്ചാൽ സമ്പദ്‌വ്യവസ്ഥയുടെ മൊത്തം സാമ്പാദ്യം വർധിക്കുമെന്നാണ് പൊതുവേയുള്ള ധാരണ . എന്നാൽ ഫലത്തിൽ ഇങ്ങനെ ആവണമെന്നില്ല . ഇതൊരു വിരോധാഭാസമാണ് . സമ്പദ്‌വ്യവസ്ഥയിലുള്ള എല്ലാ ജനങ്ങളും അവരുടെ വരുമാനത്തിന്റെ സമ്പാദ്യാനുപാതം വർധിപ്പിച്ചാൽ സമ്പദ്‌വ്യവസ്ഥയുടെ മൊത്തം സമ്പാദ്യം വർധിക്കുകയില്ല . അത് കുറയുകയോ മാറ്റമില്ലാതെ സ്ഥിരമായിരിക്കുകയോ ചെയ്യാം . ഈ വൈരുധ്യമാണ് സമ്പാദ്യത്തിന്റെ / മിതവ്യയത്തിന്റെ വിരോധാഭാസം എന്നറിയപ്പെടുന്നത് . “ ജനങ്ങൾ കൂടുതൽ സമ്പാദ്യശീലക്കാരായാൽ അവർ ഒടുവിൽ ആദ്യമുണ്ടായിരുന്ന അതേ അളവിലോ അല്ലെങ്കിൽ അതിലും കുറഞ്ഞ അളവിലോ സമ്പാദിക്കുന്നതിൽ കലാശിക്കുന്നുവെന്ന് മിതവ്യയ വിരോധാഭാസം പ്രസ്താവിക്കുന്നു “.
ഇത് എങ്ങനെ സംഭവിക്കുന്നു ?. കൂടുതൽ സമ്പാദ്യമെന്നാൽ ഉപഭോഗത്തിൽ കുറവെന്നാണ് അർത്ഥം . ഉപഭോഗം കുറയുമ്പോൾ AD കുറയും . ഇത് അധിക പ്രദാനത്തിന് ഇടയാക്കുന്നു . അപ്പോൾ ഉല്പാദനം കുറയ്ക്കേണ്ടിവരുന്നു . തൊഴിൽ കുറയുന്നതിലൂടെ ജനങ്ങളുടെ വരുമാനം കുറയാൻ ഇത് കാരണമാകുന്നു . ഇതിന്റെ ഫലമായി മൊത്തം സമ്പാദ്യം കുറയുകയും ചെയ്യുന്നു .കൂടുതൽ ആശയങ്ങൾ ( Some More Concepts )
(a) പൂർണ തൊഴിൽ നില ( വരുമാനം ) ( Full employment level ) :
ഉൽപാദന പ്രക്രിയയിൽ എല്ലാ ഉൽപാദന ഘടകങ്ങളും പൂർണമായും ഏർപ്പെടുമ്പോൾ ഉണ്ടാകുന്ന വരുമാനത്തിന്റെ തോതാണിത് . ഉൽപന്നത്തിന്റെ പൂർണ തൊഴിൽ വരുമാനം ഉൽപന്നത്തിന്റെ സന്തുലിത വരുമാനത്തേക്കാൾ കൂടുതലോ കുറവോ ആകാം .(b) കുറഞ്ഞ ചോദനം ( Deficient demand ) :
ഉൽപന്നത്തിന്റെ സന്തുലിത വരുമാനം ഉൽപന്നത്തിന്റെ പൂർണ തൊഴിൽ വരുമാനത്തേക്കാൾ കുറഞ്ഞിരിക്കുന്ന അവസ്ഥയാണ് കുറഞ്ഞ ചോദനം .(b) അധിക ചോദനം ( Excess demand ) :
ഉൽപന്നത്തിന്റെ സന്തുലിത വരുമാനം ഉൽപന്നത്തിന്റെ പൂർണ തൊഴിൽ വരുമാനത്തക്കാൾ കൂടിയിരിക്കുന്ന അവസ്ഥയാണ് അധിക ചോദനം .
- 2) C = 100 + .8Y